Latest Updates
-
ആർബിഐ ധനനയ പ്രഖ്യാപനം: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികളുണ്ടോ? മലയാളികൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഇന്ദിരാ ഏകാദശി: വ്രതം നോൽക്കുന്നവർ അറിയേണ്ട പ്രധാന സമയക്രമങ്ങളും പാരണ നിയമങ്ങളും -
സർവ്വാർത്ഥ സിദ്ധി യോഗം: 2026 ഒക്ടോബർ 6-ലെ ശുഭമുഹൂർത്തവും രാഹുകാലവും അറിയാം, ഇന്നത്തെ ദിവസം ശ്രദ്ധിക്കുക! -
ചെന്നൈയിലും ബെംഗളൂരുവിലും ഇന്ന് അതിതീവ്ര വെയിൽ; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം!
ലിപ്സ്റ്റിക്കില്‍ തിമിംഗലത്തിന്റെ വിസര്‍ജ്ജ്യം?
സൗന്ദര്യസംരക്ഷണ വസ്തുക്കളില്‍ ഉപയോഗിക്കപ്പെടുന്ന വസ്തുക്കളെക്കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരണയില്ല. ഫലത്തേക്കാള്‍ പ്രധാനമായി പലപ്പോഴും ഇതിന്റെയെല്ലാം നിറവും മണവും വിലയും നോക്കിയായിരിക്കും പലപ്പോഴും നമ്മള് ഉപയോഗിക്കുന്നത്.
എന്നാല്‍ ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാതെ പോകുന്നു. ഇതുപോലെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കപ്പെടുന്ന പല വസ്തുക്കളും എത്രത്തോളം പ്രശ്നമുള്ളതാണെന്ന് അറിയാമോ. പെണ്ണ് ആണാകാന്‍ നോക്കിയാല്‍
അറപ്പുളവാക്കുന്ന പല വസ്തുക്കളുമാണ് സൗന്ദര്യ സംരക്ഷണത്തിന്റെ പേര് പറഞ്ഞ് ഉപയോഗിക്കപ്പെടുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

കുട്ടികളുടെ ലിംഗാഗ്രചര്‍മ്മം
പ്രായം കുറയ്ക്കാനുള്ള ചില സൗന്ദര്യ സംരക്ഷണ വസ്തുക്കളില്‍ കുട്ടികലുടെ ലിംഗാഗ്രചര്‍മ്മത്തിന്റെ സാന്നിധ്യം ഉണ്ട്.
image courtesy

ഒച്ചിന്റെ സ്രവം
ഒച്ചിന്റെ സ്രവം പലപ്പോഴും സൗന്ദര്യ സംരക്ഷണ വസ്തുക്കളില്‍ ചേര്‍ക്കാറുണ്ട്. ഇത് ചര്‍മ്മത്തെ പ്രായാധിക്യത്തില്‍ നിന്നും സംരക്ഷിക്കുന്നു. മാത്രമല്ല മൃതകോശങ്ങളെ ചര്‍മ്മത്തില്‍ നിന്ന് അകറ്റാനും പലപ്പോഴും ഒച്ചിന്റെ സ്രവം സൗന്ദര്യസംരക്ഷണ വസ്തുക്കളില്‍ ഉപയോഗിക്കുന്നു.
image courtesy

ഹെയര്ജെല്ലില് കാളയുടെ ശുക്ലം
ഹെയര്‍ജെല്‍ ഉപയോഗിക്കുന്നവര്‍ ഇനിയൊന്ന് അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം കാളയുടെ ശുക്ലമാണ് ഹെയര്ജെല്ലില് ഉപയോഗിക്കുന്നത്. ഇത് മുടിയെ ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കി മാറ്റുന്നു എന്നതാണ് കാര്യം.
image courtesy

മൃഗക്കൊഴുപ്പ്
മൃഗക്കൊഴുപ്പാണ് മറ്റൊന്ന്. ഇനി നിങ്ങള്‍ ലിപ്സ്റ്റിക് ഇടുന്നതിന് മുന്‍പ് ഒന്ന് ആലോച്ചിച്ചോളൂ. കാരണം മൃഗങ്ങളുടെ മൃതശരീരത്തില്‍ നിന്നും തിളപ്പിച്ചെടുക്കുന്ന കൊഴുപ്പാണ് ലിപ്സ്റ്റിക്കില്‍ ഉപയോഗിക്കുന്നത്.
image courtesy

മീനിന്റെ ചെകിള
നെയില്‍ പോളിഷിന് ഇത്ര തിളക്കം കിട്ടാന്‍ എന്താണ് കാരണം എന്നാലോചിച്ചിട്ടുണ്ടോ? പ്രധാന കാരണം മീനിന്റെ ചെകിളയില്‍ നിന്നെടുക്കുന്ന ഒരു പ്രത്യേക തരം വസ്തുവാണ് ഇതിന് പിന്നില്‍.
image courtesy

ലിപ്സ്റ്റിക്കിലുണ്ട് പൊടിച്ച വണ്ട്
കള്ളിമുള്ച്ചെടിയില് കാണപ്പെടുന്ന ഒരു തരം വണ്ടിനെ പലപ്പോഴും ലിപ്സ്റ്റിക്കിന്റെ നിറം വര്‍ദ്ധിപ്പിക്കാനായി ചേര്‍ക്കാറുണ്ട്. ലിപ്സ്റ്റിക്കില്‍ മാത്രമല്ല ഐഷാഡോ, ഐസ്ക്രീം എന്നിവയിലെല്ലാം പലപ്പോഴും ഇവയെ ചേര്‍ക്കാറുണ്ട്.
image courtesy

തിമിംഗലത്തിന്റെ വിസര്‍ജ്ജനം
വളരെ വിലപിടിച്ച് പെര്‍ഫ്യൂം വാങ്ങി ഉപയോഗിക്കുന്നവര്‍ ഇനിയൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ. കാരണം അതില്‍ ചേര്‍ക്കുന്നതാകട്ടെ തിമിംഗലത്തിന്റെ വിസര്‍ജ്യമാണ് എന്നത് തന്നെ കാരണം.



Click it and Unblock the Notifications
