Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഇവിടെ ജീവിയ്ക്കുന്നത് ആയുസ്സ് കൈയ്യില്പിടിച്ച്
ഭയം കൂടാതെ പലപ്പോഴും പല രാജ്യങ്ങളിലും നമുക്ക് ജീവിയ്ക്കാന്‍ പറ്റില്ല. മനുഷ്യര്‍ മനുഷ്യരെ തന്നെ കൊന്നു തിന്നുന്ന കാലം പണ്ടുണ്ടായിരുന്നു. എന്നാല്‍ അത് പലപ്പോഴും വിദ്യാഭ്യാസത്തിന്റേയും തിരിച്ചറിവിന്റേയും കുറവ് കൊണ്ടായിരിക്കും. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ വിദ്യാഭ്യാസം കൂടിയതിന്റെ കുഴപ്പമായിരിക്കും പലപ്പോഴും പല ഭീകരതയുടേയും പിന്നില്‍. ജന്മമാസവും രുദ്രാക്ഷവും, ഭാഗ്യം തേടി വരും
ഭീകരവാദവും വര്‍ഗ്ഗീയവാദവും ലോകത്തിന്റെ പല കോണുകളിലായി അരങ്ങ് വാഴുകയാണ്. അതുകൊണ്ട് തന്നെ പലയിടങ്ങളിലും ജീവിയ്ക്കാന്‍ തന്നെ മനുഷ്യര്‍ക്ക് പേടിയായിത്തുടങ്ങുന്നു. ലോകത്ത് പേടി കൂടാതെ ജീവിയ്ക്കാന്‍ കഴിയാത്ത ചില രാജ്യങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

സിറിയ
സിറിയയിലെ ആഭ്യന്തരയുദ്ധമാണ് എന്നും എപ്പോഴും ലോകം ഉറ്റു നോക്കുന്ന പ്രധാന പ്രശ്നം. സുന്നികളും ഷിയകളും തമ്മില്‍ നിരവധി കലാപങ്ങളും യുദ്ധങ്ങളും ഉണ്ടായി. ഇതിന്റെയെല്ലാം അനന്തര ഫലം എപ്പോഴും നിരപരാധികളായ ആളുകളുടെ മരണം തന്നെയായിരുന്നു.

അഫ്ഗാനിസ്ഥാന്
അഫ്ഗാനിസ്ഥാനാണ് ലോകത്ത് ജീവിയ്ക്കാന്‍ ആളുകള്‍ ഭയക്കുന്ന മറ്റൊരു രാജ്യം. സെപ്റ്റംബറില്‍ നടന്ന ആക്രമണത്തിനു ശേഷം രാജ്യത്ത് സമാധാനം ഉണ്ടായിട്ടില്ല. മാത്രമല്ല രാജ്യത്ത് സമാധാനം തിരിച്ച് പിടിയ്ക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

സൗത്ത് സുഡാന്
ആഭ്യന്തര യുദ്ധം തന്നെയാണ് ഇവിടത്തേയും പ്രശ്നം. ലോകത്ത് ഏറ്റവും കൂടുതല്‍ പേടിയ്ക്കേണ്ട രാജ്യങ്ങളില്‍ ഒന്നാണ് സുഡാന്. യുദ്ധത്തെുടര്ന്ന് രാജ്യത്ത് മലേറിയയും എയ്ഡ്സും വ്യാപിച്ചു എന്നതായിരുന്നു യുദ്ധത്തിന്റെ അനന്തര ഫലം.

ഇറാഖ്
ഇറാഖിന്റെ മൂന്നിലൊന്ന് ഭരിയ്ക്കുന്നതും ഐസിസ് ആണ്. മതതീവ്രവാദത്തിന്റെ ഏറ്റവും ഭയാനകമായ രൂപമാണ് ഐസിസ് എന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ യുദ്ധം നടക്കുന്നത് ഇറാഖിലാണ് എന്ന് പറഞ്ഞാല്‍ അതിശയപ്പെടാനില്ല. മരണത്തെ മുഖാമുഖം കണ്ടു കൊണ്ടാണ് ഇവിടെ ജനങ്ങള്‍ താമസിയ്ക്കുന്നത്.

സൊമാലിയ
ലോകത്തെ പട്ടിണിപ്പാവങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് സൊമാലിയയാണ്. സൊമാലിയയില്‍ ഗവണ്മെന്റ് ഇല്ലാതിരുന്ന സമയത്ത് ആരംഭിച്ച ആഭ്യന്തര യുദ്ധം 1991 വരെ നീണ്ടു നിന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഭയത്തോടെ ജീവിയ്ക്കാന്‍ ആളുകള്‍ പേടിയ്ക്കുന്ന ഒരു രാജ്യമാണ് സൊമാലിയ.

സുഡാന്
രാജ്യം ഗവണ്മെന്റ് അധികാരത്തിനു കീഴിലല്ലാതിരുന്ന സമയത്ത് അക്രമങ്ങള്‍ നിരവധിയാണ് രാജ്യത്ത് ഉണ്ടായിരുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനവും ജീവിത നിലവാരമില്ലായ്മയും പലപ്പോഴും ഈ രാജ്യത്തെ ജീവിതസ്ഥിരി വളരെ ദയനീയമാക്കിത്തീര്ത്തു.

മദ്ധ്യ ആഫ്രിക്കന്‍ റിപ്പപ്ലിക്
മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് ആണ് ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു രാജ്യം. ക്രിസ്ത്യന്‍, മുസ്ലീം വാദികളാണ് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് യുദ്ധത്തിന് നേതൃത്വം വഹിച്ചത്. ഇന്ന് മനുഷ്യന് ജീവിയ്ക്കാന്‍ ഭയപ്പെടുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്.



Click it and Unblock the Notifications
