Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
മൃതദേഹത്തിനോട് ഈ ക്രൂരത ചെയ്യാമോ?
മരിച്ചു കഴിഞ്ഞാല്‍ ജീവനുണ്ടാകുമോ? ഇല്ലെന്നു നമുക്കല്ലൊം അറിയാം. എന്നാല്‍ പലപ്പോഴും ചില രാജ്യങ്ങളിലെ ശവദാഹങ്ങള്‍ കാണുമ്പോള്‍ മൃതദേഹങ്ങള്‍ക്ക് ജീവനുള്ളതു പോലെ തോന്നും. ശ്, ആരും കാണാനില്ല.....
കാരണം അത്രയേറെ വ്യത്യസ്തമായും ആര്‍ഭാടമായും ആണ് ഇത്തരം ശവദാഹങ്ങള്‍ പല രാജ്യക്കാരും കൊണ്ടാടുന്നത്. നമ്മുടെ ലോകത്ത് വ്യത്യസ്തങ്ങളായ പല മരണാനന്തര ചടങ്ങുകളും നിലനില്‍ക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഫമദിഹാന
മഡഗാസ്കര്‍ ദ്വീപിലുള്ളവരാണ് ഇത്തരം മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവരുടെ മരണാനന്തര ചടങ്ങുകള്‍. മരിച്ച വ്യക്തിയുടെയും അദേദഹത്തിനു മുന്‍പ് മരിച്ചു പോയവരുടേയും ശവശരീരം എടുത്ത് നൃത്തം വെച്ചാണ് ഇവര്‍ മരണാന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നത്. Image courtesy

മരത്തിനു മുകളില്‍ വിശ്രമം
മരിച്ചതിനു ശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് മരത്തിനു മുകളില്‍ ഒരു കൂടയിലാക്കി സൂക്ഷിക്കുന്നു. മരിച്ചവര്‍ എപ്പോഴും തങ്ങളുടെ ഹൃദയത്തില്‍ ജീവിയ്ക്കുന്നു എന്നതാണ് ഇത്തരം പ്രവൃത്തിയിലൂടെ അവര്‍ വ്യക്തമാക്കുന്നതും.

മലമുകളിലെ ശവപ്പെട്ടികള്‍
മലമുകളില്‍ പെട്ടികളിലാക്കി തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം കെട്ടിത്തൂക്കിയാണ് ചൈനയില്‍ മൃതദേഹം സംസ്കരിച്ചിരുന്നത്. എത്ര ഉയരത്തില്‍ പെട്ടി കെട്ടിത്തൂക്കുന്നുവോ അത്രയും അവര്‍ സ്വര്‍ഗ്ഗത്തോട് അടുക്കും എന്നതാണ് ഇവരുടെ വിശ്വാസം. image courtesy

കഴുകനെ കാത്ത് മരണം
ബോംബെയിലെ പാഴ്സി സമുദായത്തില്‍ പെട്ടവരാണ് ഇത്തരത്തിലുള്ള ഒരു ആചാരനുഷ്ഠാനങ്ങള്‍ക്കു പുറകില്‍. ശരീരം വൃത്തിയാക്കിയ ശേഷം വിശ്വാസമനുസരിച്ചുള്ള അമ്പലങ്ങളുടെ മുകളില്‍ കൊണ്ടു പോയി വെയ്ക്കും. ഇത് പിന്നീട് അമ്പലത്തിലുള്ള കഴുകന്മാര്ക്കുള്ളതാണ്.

ദഹിപ്പിക്കുക
ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ് ഇത്. നമ്മുടെ പ്രിയപ്പെട്ടവരാരെങ്കിലും മരിച്ചാല്‍ അവരെ ചിത കൂട്ടി ദഹിപ്പിക്കുക എന്നത്. ഇന്ത്യയില്‍ ഇന്നും തുടര്‍ന്നു പോരുന്ന ഒരു രീതിയാണ് ഇത്.

ശ്വാസം മുട്ടിച്ചു കൊല്ലുക
ഏറ്റവും ഭീകരമായ ഇത്തരത്തിലുള്ള ഒരു അവസ്ഥ ഇന്നും നമ്മുടെ ലോകത്ത് നിലനില്ക്കുന്നു എന്നതാണ് കാര്യം. സതി അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഇത്തരമൊരു അവസഥ. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയേയും ശ്വാസം മുട്ടിച്ചു കൊല്ലുകയാണ് ചെയ്യുന്നത്. മരണത്തിലും ഇരുവരും ഒരുമിച്ചായിരിക്കും എന്നതാണ് ഇതിനാധാരം.

മൃതദേഹം ഭക്ഷിക്കുക
മൃതദേഹം ഭക്ഷിക്കുകയാണ് മറ്റൊരു രീതി. ബ്രസീലിന്റെ ഉള്‍പ്രദേശങ്ങളിലാണ് ഇത്തരം ആചാരം നിലനില്‍ക്കുന്നത്. പ്രിയപ്പെട്ടവരാരെങ്കിലും മരിച്ചു കഴിഞ്ഞാല്‍ അവരുടെ മൃതദേഹം വേവിച്ച് ഭക്ഷിക്കാന്‍ പാകത്തിനാക്കി മാറ്റുന്നു.

കഴുകന്മാര്ക്കുള്ള ഭക്ഷണം
കഴുകന്മാര്ക്കുള്ള ഭക്ഷണമാണ് ഇത്തരത്തില്‍ മറ്റൊരു ദുരാചാരം. ടിബറ്റിലാണ് ഇത്തരമൊരു രീതി നിലനില്‍ക്കുന്നത്. മരിച്ചു കഴിഞ്ഞാല്‍ ശരീരം കഴുകന്മാര്ക്കുള്ള ഭക്ഷണമാക്കി എറിഞ്ഞു കൊടുക്കും.

സതി
ഇന്ന് നിലവിലില്ലെങ്കിലും ഒരു കാലത്ത് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ നിലനിന്നിരുന്ന ഒരു ദുരാചാരമായിരുന്നു സതി. ഭര്‍ത്താവ് മരിച്ചു കഴിഞ്ഞാല്‍ ഭാര്യയും കൂടെ ചിതയിലേക്ക് ചാടി ആത്മഹത്യ ചെയ്യണം എന്നതായിരുന്നു ഈ ആചാരം.



Click it and Unblock the Notifications
