Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഭാഗ്യം കൊണ്ടു വരാന്‍ ഇവ സഹായിക്കും
നമ്മള് പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും നമുക്ക് ഭാഗ്യം വരുന്നത്. നമ്മള് ജീവിതത്തില്‍ അത്രത്തോളം പ്രാധാന്യം നല്‍കാത്ത പല കാര്യങ്ങളുമായിരിക്കും നമുക്ക് പലപ്പോഴും ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍ കൊണ്ടു വരുന്നത്.
എന്തൊക്കെയാണ് നിത്യജീവിതത്തിന്റെ ഭാഗമായി നമുക്ക് ഭാഗ്യം കൊണ്ട് വരുന്ന വസ്തുക്കള്‍ എന്നു നോക്കാം. പലപ്പോഴും ഇവയെല്ലാം നമ്മള് ദിവസേന കാണുന്ന വസ്തുക്കള്‍ തന്നെയായിരിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

മൂന്നിതളുള്ള തൊട്ടാവാടി
പലപ്പോഴും വിഡ്ഡിത്തമെന്നു തോന്നാം എന്നാല്‍ മൂന്നിലകളുള്ള തൊട്ടാവാടി കാണുന്നത് ഏറ്റവും നല്ലതാണ്. ഇത് നമ്മുടെ ഭാഗ്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. യാത്രയ്ക്കു പുറപ്പെടുമ്പോഴോ മറ്റോ മൂന്നിലകളുള്ള തൊട്ടാവാടി കാണുകയാണെങ്കില്‍ അത് ശുഭലക്ഷണമായി കണക്കാക്കാം.

കിളികളുടെ കൂട്
കിളികള്‍ നമ്മുടെ വീട്ടിലോ പരിസര പ്രദേശങ്ങളിലോ കൂടു കൂട്ടിയാല്‍ അത് ശുഭലക്ഷണമായാണ് കണക്കാക്കുന്നത്. ഇത് നമുക്ക് ഭാഗ്യം കൊണ്ടു വരുന്നതായി കണക്കാക്കുന്നു. പ്രത്യേകിച്ച് പ്രാവ്, കാക്ക എന്നീ പക്ഷികള്‍.

യാത്രക്കിറങ്ങുമ്പോള്‍ പാമ്പ്
എങ്ങോട്ടെങ്കിലും യാത്രക്കിറങ്ങുമ്പോള്‍ പാമ്പിനെ കാണുന്നതും ശുഭലക്ഷണമാണ്. ശുഭമാണെന്നു മാത്രമല്ല ഇത് ഭാഗ്യത്തിന്റെ പ്രതീകം കൂടിയാണ്. അതുകൊണ്ട് തന്നെ പാമ്പിനെ ഉപദ്രവിക്കാതെ തിരിച്ചയക്കുകയാണ് ചെയ്യേണ്ടത്.

വവ്വാല് കൂടു കൂട്ടുന്നത്
വവ്വാല് വീട്ടില്‍ കൂടു കൂട്ടുന്നതും ഭാഗ്യത്തിന്റെ ലക്ഷണമാണ്. സമ്പത്ത് കുമിഞ്ഞു കൂടുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്.

ഏതെങ്കിലും വഴിയിലൂടെയുള്ള പണം
ഏതെങ്കിലും വഴിയിലൂടെയുള്ള അപ്രതീക്ഷിതമായി പണം വരുന്നത് ഭാഗ്യ ലക്ഷണങ്ങളില്‍ പ്രധാനമാണ്. കൂടാതെ പൗര്‍ണമി ദിവസങ്ങളില്‍ പണം ലഭിയ്ക്കുന്നതും ഭാഗ്യത്തിനുള്ള വഴിയായി കണക്കാക്കുന്നു.

ഇടം കണ്ണ് തുടിച്ചാല്‍
ഇടം കണ്ണ് .തുടിച്ചാലും സ്ത്രീകള്‍ക്ക് ഭാഗ്യം വരും എന്നാണ് പറയുന്നത്. മാത്രമല്ല പങ്കാളിയെ കാണുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഇടം കണ്ണ് തുടിയ്ക്കുന്നതെന്നും വിശ്വാസമുണ്ട്.

കൈ തുടിയ്ക്കുന്നത്
കൈതുടിയ്ക്കുന്നതും പണം വരുന്നതിനെ സൂചിപ്പിക്കുന്നു. ഇടതു കയ്യാണെങ്കില്‍ പണം വരുന്നതിനേയും വലതു കയ്യാണെങ്കില്‍ പണം നഷ്ടപ്പെടുന്നതിനേയും സൂചിപ്പിക്കുന്നു.

വീടിനുള്ളില്‍ ചിത്രശലഭം
വീടിനുള്ളില്‍ ചിത്രശലഭം വന്നാല്‍ അതും ഭാഗ്യ ലക്ഷണമാണ്. അതിഥികള്‍ വരുന്നതിന്റെ സൂചനയാണ് ചിത്രശലഭത്തിന്റെ വരവ്. അതുകൊണ്ട് തന്നെ വീട്ടിനുള്ളില്‍ വരുന്ന ചിത്രശലഭത്തെ ഉപദ്രവിക്കരുത്.



Click it and Unblock the Notifications
