Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ലക്ഷണമൊത്ത സ്ത്രീശരീരം
സ്ത്രീകളുടെ ലക്ഷണ ശാസ്ത്രത്തെക്കുറിച്ച് ഇന്നോ ഇന്നലെയോ കേള്‍ക്കുന്നതല്ല. സ്ത്രീയായാല്‍ കണ്ണ് അങ്ങനെയായിരിക്കണം മൂക്ക് ഇങ്ങനെയായിരിക്കണം എന്നിവയെല്ലാം ലക്ഷണ ശാസ്ത്രത്തിന്റെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിക്കുകയാണ്. അവനോട് ചോദിക്കരുത്, ഇതൊന്നും!!
എല്ലാ വിധ ലക്ഷണങ്ങളും ഒത്തിണങ്ങിയ സ്ത്രീകളെക്കുറിച്ച് അറിയാന്‍ ആഗ്രഹമില്ലേ. എന്തൊക്കെയാണ് ലക്ഷണശാസ്ത്രമനുസരിച്ച് സ്ത്രീകള്‍ക്ക് അനുയോജ്യമായിട്ടുള്ളവ എന്നു നോക്കാം.

സ്ത്രീയുടെ ഉയരം
ഉയരം കൂടുന്നതും കുറയുന്നതും നമ്മുടെ ശാരീരിക പ്രത്യേകത അനുസരിച്ചായിരിക്കും. എന്നാല്‍ ലക്ഷണ ശാസ്ത്രമനുസരിച്ച് അഞ്ചടി പൊക്കവും വളവില്ലാത്ത ശരീരവുമാണ് ഉത്തമ സ്ത്രീയുടെ ലക്ഷണം.

മുടി
നല്ല കറുപ്പ് നിറവും കെട്ടിവെച്ചാല്‍ തലയുടെ മൂന്ന് ഭാഗങ്ങളിലും നിറഞ്ഞിരിക്കുന്നതുമായ മുടിയാണ് ലക്ഷണയുക്തമായത്. കൊഴിമുട്ടയുടെ ആകൃതിയോട് സാമ്യമുള്ള മുഖത്തോട് കൂടിയ സ്ത്രീയ്ക്കായിരിക്കും ഇത്തരം മുടിയുണ്ടാവുക.

കണ്ണ്
കറുത്ത കണ്ണുകളും വെളുത്ത പടങ്ങളും നാലുവശവും മഷിയെഴുതിയ പോലുള്ള നിറവുമുള്ള നീണ്ട കണ്ണുകളാണ് സ്ത്രീയുടെ ലക്ഷണശാസ്ത്രത്തില്‍ കണ്ണിനെപ്പറ്റി പറയാനുള്ളത്.

തല
തലയും മുഖവും ലക്ഷണ ശാസ്ത്രമനുസരിച്ച് ഒന്നു തന്നെയാണ്. തലയുടെ ആകൃതിയാണല്ലോ മുഖത്തിന് രൂപം നല്‍കുന്നത്. വട്ടമുഖമുള്ള തലയോട് കൂടിയവളായിരിക്കും എപ്പോഴും ഭാഗ്യവതി.

നെറ്റിത്തടം
സ്വന്തം കൈവിരലുകള്‍ ചേര്‍ത്താല്‍ മൂന്ന് വിരല്‍ വീതി ഉള്ളതും ഉയര്‍ന്നതുമായ നെറ്റിയാണ് സ്്ത്രീകള്‍ക്ക് ഉത്തമം. ഇവര്‍ ഐശ്വര്യവതികളായിരിക്കും.

നെറ്റിയിലെ വരകള്‍
ഇത് ആയുസ്സിന്റെ കണക്കാണ് സൂചിപ്പിക്കുന്നത്. ഒരു വരയുള്ളവര്‍ 40 വയസ്സു വരേയും രണ്ടിലധികം വരയുള്ളവര്‍ 60 വയസ്സിലധികവും ജീവിയ്ക്കും.

മൂക്ക്
ചെറുവിരലിന്റെ തുമ്പിന്റെ വണ്ണമുള്ള ദ്വാരമുള്ള മൂക്കാണ് നല്ലത്. മാത്രമല്ല ഒട്ടും കൂര്ക്കാതെയും പരക്കാതെയും ഉള്ള മാംസളമായ അഗ്രഭാഗവും ഉത്തമസ്ത്രീ ലക്ഷണമാകുന്നു.

പുരികം
പുരികത്തിലുമുണ്ട് ചില ലക്ഷണ ശാസ്ത്രങ്ങള്‍. ചൂണ്ടു വിരലിന്റെ നീളമുള്ളതും കറുത്ത രോമത്തോടുകൂടിയതുമായ പുരികമാണ് ലക്ഷണശാസ്ത്രത്തില്‍ ഉത്തമം

കവിള്
കവിളിന്റെ കാര്യത്തിലും അല്പം ശാസ്ത്രം നോക്കാം. അധികം പരപ്പില്ലാതെയും ചിരിയ്ക്കുമ്പോള്‍ ചുഴികളില്ലാത്തതുമായ കവിളുകളാണ് സ്ത്രീയ്ക്ക് ഉത്തമം.

താടി
താഴത്തെ ചുണ്ടിന്റെ അടിവശം കുഴിഞ്ഞും താടിയെല്ലുകള്‍ മുഴച്ചു കാണാതെയും മാംസളമായിരിക്കുന്ന താടിയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.

പല്ല്
മുല്ലപ്പൂമൊട്ടിന്റെ വലിപ്പത്തില്‍ പരന്ന് നിരയൊത്തും മാംസഭാഗത്താല്‍ അരികു മൂടിയതുമായ പല്ലാണ് ലക്ഷണശാസ്ത്രത്തില്‍ സ്ത്രീയ്ക്ക് ഏറ്റവും ഉത്തമം.

കൈത്തണ്ട
മുകളില്‍ നിന്ന് കീഴോട്ട് വണ്ണം കുറഞ്ഞ് ഉരുണ്ടിരിക്കുന്ന കൈത്തണ്ടയാണ് സ്ത്രീയ്ക്കുത്തമം.

പാദം
രണ്ടു പാദങ്ങളും ചേര്‍ത്തു വെച്ച് നിന്നാല്‍ തള്ളവിരലുകളുടെ അഗ്രവും ഉപ്പൂറ്റിയും മാത്രം കൂട്ടിമുട്ടുകയും ബാക്കിഭാഗം കൂട്ടിമുട്ടാതെയും ഇരിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

കൈനഖങ്ങള്‍
ചുവന്നതും മൃദുലവുമായ കൈനഖങ്ങളാണ് ഉത്തമയായ സ്ത്രീയ്ക്കു വേണ്ടത്. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
