Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഏതാണ് നിങ്ങളുടെ ആ ഭാഗ്യദിനം?
ഭാഗ്യാന്വേഷികളാണ് നാമെല്ലാവരും. ഓരോരുത്തരുടെ ഭാഗ്യം എവിടെയാണെന്ന് ഒളിച്ചിരിക്കുകയെന്ന് പറയുക അസാധ്യം. എന്നാല്‍ എത്രയൊക്കെ ഭാഗ്യത്തിലും നിര്‍ഭാഗ്യത്തിലും വിശ്വസിക്കാത്തവരാണെങ്കില്‍ കൂടി എപ്പോഴെങ്കിലും ജാതകത്തില്‍ ഒളിഞ്ഞു കിടക്കുന്ന ഭാഗ്യം അന്വേഷിക്കാതിരിക്കില്ല. നിങ്ങളുടെ സോഡിയാക് സൈന്‍ പറയുന്നത്....
നമ്മുടെ ജന്മമാസമനുസരിച്ച് ഭാഗ്യം കൊണ്ടു വരുന്ന ആഴ്ച ഏതൊണെന്ന് നിങ്ങള്‍ക്കറിയാമോ? ജനനസമയവും ജന്മ നക്ഷത്രവും എല്ലാ ഇതിനെ സ്വാധീനിയ്ക്കുന്നുണ്ടെങ്കിലും പലപ്പോഴും ജന്മമാസത്തില് ഭാഗ്യം കൊണ്ടു വരുന്ന ആഴ്ച ഏതെന്ന് നമുക്ക് നോക്കാം. പലര്‍ക്കും തോന്നിയിട്ടുണ്ടാവില്ലേ ഈ ദിവസം നല്ലതായിരുന്നു അതിനടുത്ത ദിവസം മോശമായിരുന്നു എന്നൊക്കെ. എന്താണ് അതിന് കാരണമെന്ന് നോക്കാം.

ചിങ്ങമാസവും ഞായറാഴ്ചയും
ചിങ്ങ മാസത്തില്‍ ജനിച്ചവരുടെ ഭാഗ്യദിവസം ഞായറാഴ്ചയാണ് എന്നാണ് പറയുന്നത്. ആ ദിവസം നിങ്ങളുടെ ആഗ്രഹങ്ങള്‍ ലക്ഷ്യത്തിലെത്താനുള്ള ഏറ്റവും നല്ല ദിവസമായിരിക്കും.

കന്നിക്കാര്‍ക്ക് ബുധനാഴ്ച
കന്നിമാസം ജനിച്ചവര്‍ക്ക് ബുധനാഴ്ചയാണ് ഏറ്റവും നല്ല ദിവസം. എന്നാല്‍ ഇതി കൂടാതെ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഇത്തരത്തില്‍ നല്ല ദിവസങ്ങളാണ്. പുതിയ ജോലികള്‍ക്കും സംരംഭങ്ങള്‍ക്കും തുടക്കമിടാന്‍ ഈ ആഴ്ചകള്‍ ഉത്തമമാണ്.

തുലാമാസത്തിന് വെള്ളി
വെള്ളിയാഴ്ച പൊതുവേ നല്ല ദിവസമല്ലെന്ന അഭിപ്രായമാണ് നിലവിലുള്ളത്. എന്നാല്‍ തുലാം മാസത്തില്‍ ജനിച്ചവര്‍ക്ക് വെള്ളിയാഴ്ച നല്ല ദിവസമാണ്.

വൃശ്ചികമാസത്തില്‍ ഞായറാഴ്ച
ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും വൃശ്ചിക മാസത്തില്‍ ജനിച്ചവര്‍ക്ക് നല്ല ദിവസങ്ങളാണ്. എന്നാല്‍ ബുധനാഴ്ചയും ശനിയാഴ്ചയും ഇവര്‍ക്ക് ഒട്ടും നല്ലതല്ല.

ധനുവിന് വ്യാഴം
വ്യാഴാഴ്ചയാണ് ധനുമാസത്തിന് ഏറ്റവും നല്ല ദിവസം. പങ്കാളിയുമായും സുഹൃത്തുക്കളുമായും എല്ലാം തങ്ങളുടെ ഐഡിയകളും മനോഭാവങ്ങളും തുറന്നു പറയാന്‍ പറ്റിയ സമയം.

മകരത്തിന് ശനി
മകരത്തിന് ഏറ്റവും ഭാഗ്യമുള്ള ദിവസം ശനിയാഴ്ചയാണ്. നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ മകരരാശിയില്‍ പിറന്നവര്‍ക്ക് ശനിയാഴ്ച ഉത്തമമാണ്.

കുംഭത്തിന് വ്യാഴം
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും ചൊവ്വാഴ്ചയുമാണ് ഉത്തമമായിട്ടുള്ളത്. ബുധനാഴ്ചയും ശനിയാഴ്ചയും നിര്‍ഭാഗ്യമാണ് ഇത്തരം രാശിക്കാര്‍ക്ക് നല്‍കുന്നത്.

മീനം രാശിക്കാര്‍ക്ക് വ്യാഴാഴ്ച
മീനം രാശിക്കാര്‍ക്ക് വ്യാഴാഴ്ചയാണ് ഭാഗ്യദിനമായി കരുതുന്നത്. സ്വപ്നങ്ങള്‍ പലതും സാക്ഷാത്കരിക്കാന്‍ ഈ മാസം ജനിച്ചവര്‍ക്ക് വ്യാഴാഴ്ചയാണ് ഉത്തമം.

മേടമാസത്തില്‍ ചൊവ്വാഴ്ച
മേടമാസത്തില്‍ ജനിച്ചവര്‍ പലപ്പോഴും ചൊവ്വാഴ്ചയാണ് ഏറ്റവും ഉത്തമം. മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാന്‍ നിങ്ങളെ സഹായിക്കുന്നതും ചൊവ്വാഴ്ചയാണ് എന്നതാണ് സത്യം.

ഇടവമാസത്തിന് വെള്ളി
ഇടവമാസത്തില്‍ ജനിച്ചവര്‍ക്ക് വെള്ളിയാഴ്ചയാണ് ഉത്തമ ദിവസം. ശനിയാഴ്ചയും തിങ്കളാഴ്ചയും നല്ലതാണെങഅകിലും കുറച്ചു കൂടി ഉത്തമം വെള്ളിയാണ്.

മിഥുനത്തിന് ബുധന്‍
മിഥുനമാസത്തില്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം ഉള്ള ദിവസം എന്നു പറയുന്നത് ബുധനാഴ്ചയാണ്. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ഏറ്റവും പറ്റിയ ദിവസമാണ് ബുധന്‍.

കര്ക്കിടകമാസക്കാര്ക്ക് ഞായറാഴ്ച
കര്‍ക്കിടക മാസത്തില്‍ ജനിച്ചവര്‍ക്ക് ആഴ്ചയുടെ ആദ്യദിനം തന്നെയാണ് ഏറ്റവും ഉത്തമം. പുതിയ നിക്ഷേപങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ പറ്റിയ ദിവസമാണ് ഞായറാഴ്ച.



Click it and Unblock the Notifications
