Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ നിറം 2017ല്‍ ഭാഗ്യവും സമ്പത്തും നല്‍കും...
സോഡിയാക് സൈന്‍ പ്രകാരം താഴപ്പെറയുന്ന നിറങ്ങള്‍ ഉപയോഗിച്ചാല്‍, 2017ല്‍ ഭാഗ്യവും സമ്പത്തും....
പുതുവര്‍ഷത്തിലേയ്ക്കു കാലെടുത്തു വയ്ക്കാനൊരുങ്ങുകയാണ് ലോകം. പുതുപ്രതീക്ഷകളും പദ്ധതികളുമായാണ് നാമോരോരുത്തരും പുതുവര്‍ഷത്തെ എതിരേല്ക്കുക.
ഈ വര്‍ഷം തങ്ങള്‍ക്കു ഭാഗ്യം തരണമേയെന്ന നിശബ്ദപ്രാര്ത്ഥനയും ആഗ്രഹവും എല്ലാവര്‍ക്കുമുണ്ടാകും.
ഭാഗ്യം കൊണ്ടുവരുന്ന പല ഘടകങ്ങളില്‍ നാം വിശ്വസിയ്ക്കുന്നുണ്ട്. സംഖ്യ, നിറം എന്നിങ്ങനെ പോകുന്നു ഇത്.
സോഡിയാക് സൈന്‍ പ്രകാരം താഴപ്പെറയുന്ന നിറങ്ങള്‍ ഉപയോഗിച്ചാല്‍, വസ്ത്രത്തിലോ നിങ്ങള്‍ ഉപയോഗിയ്ക്കുന്ന സാധനങ്ങളിലോ ആകാം, ഭാഗ്യം നിങ്ങളെ തേടിയെത്തും.
2017 ഭാഗ്യവര്ഷമാകാന് നിങ്ങള്‍ ഉപയോഗിയ്ക്കേണ്ട നിറങ്ങളെക്കുറിച്ചറിയൂ,

ഏരീസ്
ഏരീസ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ചുവപ്പ്, പിങ്ക്, പച്ച, വെള്ള, മഞ്ഞ നിറങ്ങള്‍ ഭാഗ്യം കൊണ്ടുവരും. വ്യാഴാഴ്ച ചുവപ്പു ധരിയ്കുന്നത് ഏറെ നല്ലതാണ.്

ടോറസ്
ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് നീല, പച്ച, ഇളം പിങ്ക് എന്നിവ നല്ലതാണ്. വെള്ളിയാഴ്ച ദിവസം പിങ്ക് ധരിയ്ക്കുന്നത് ജീവിതത്തില്‍ പൊസറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരും.

ജെമിനി
ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വെള്ള, ഇളം ചാരനിറം, ഇളംപച്ച, സില്‍വര്‍, മഞ്ഞ എന്നിവ നല്ലതാണ്. വെള്ളിയാഴ്ച പച്ച ധരിയ്ക്കുന്നത് ഏറെ നല്ലത്.

ക്യാന്‍സര്‍
ക്യാന്‍സര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് തിളങ്ങുന്ന വെള്ള, സില്‍വര്‍, ഇളം നീല, എമറാള്‍ഡ് ഗ്രീന്‍ എന്നിവ നല്ലതാണ്. തിങ്കളാഴ്ചകളില്‍ വെള്ള, ഇളംനീല എന്നിവ നല്ലത്.

ലിയോ
ലിയോ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് കടുംചുവപ്പ്, ഓറഞ്ച്, ഗോള്‍ഡ് നിറങ്ങള്‍ ഏറെ നല്ലതാണ്. ഞായറാഴ്ചകളില്‍ ഓറഞ്ച്, ഗോള്‍ഡ് നിറങ്ങള്‍ ധരിയ്ക്കുന്നത് ഏറെ ഗുണകരം.

വിര്‍ഗോ
വിര്ഗോക്കാര്ക്ക് നീല, ഗോള്‍ഡ്, പീച്ച്, മഞ്ഞ, ജേഡ് ഗ്രീന്‍ എന്നിവ നല്ല നിറങ്ങളാണ്. ആഗ്രഹിയ്ക്കുന്ന കാര്യം നടക്കാന്‍ ബുധനാഴ്ച പച്ച നിറം ധരിയ്ക്കാം.

ലിബ്ര
ലിബ്രക്കാര്ക്ക് റോയല്‍ ബ്ലൂ, ഡാര്‍ക്ക് പിങ്ക്, വയലറ്റ് നിറങ്ങളാണ് ഭാഗ്യദായകം. വെള്ളിയാഴ്ചകളില്‍ ക്രീം നിറം നല്ലത്.

സ്കോര്‍പിയോ
സ്കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കടുംചുവപ്പ്, കടുംബ്രൗണ്‍, കടുത്ത ചാരനിറം, കറുപ്പ് എന്നിവ ഭാഗ്യനിറങ്ങളാണ്. ചൊവ്വാഴ്ചകളില്‍ കടുംചുവപ്പ്, അല്ലെങ്കില്‍ മെറൂണ്‍ ധരിയ്ക്കുന്നത് നല്ലതാണ്.

സാജിറ്റേറിയന്‍
സാജിറ്റേറിയന്സിന് ലൈലാക്, പര്‍പ്പിള്‍, വയലറ്റ്, ഇന്‍ഡിഗോ, വെര്‍മിലിയോണ്‍, നീല നിറങ്ങള്‍ നല്ലതാണ്. ചൊവ്വാഴ്ചകളില്‍ മഞ്ഞ ധരിയ്ക്കുന്നത് ഏറെ നല്ലത്.

കാപ്രികോണ്‍
കറുപ്പ്, ആഷ്, വയലറ്റ്, ഡാര്‍ക് ബ്രൗണ്‍ നിറങ്ങളാണ് കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നല്ലത്. ശനിയാഴ്ചകളില്‍ കറുപ്പു ധരിയ്ക്കുന്നത് നല്ലത്.

അക്വേറിയസ്
അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് നീല, പച്ച, വയലറ്റ് നിറങ്ങള്‍ ഗുണം ചെയ്യും. ശനിയാഴ്ചകളില്‍ നീല ധരിയ്ക്കുന്നതു നല്ലതാണ്.

പീസസ്
പീസസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പര്‍പ്പിള്‍, വയലറ്റ്, കടല്‍പ്പച്ച നിറങ്ങള്‍ നല്ലതാണ്. വ്യാഴാഴ്ച ഇളംമഞ്ഞ ധരിയ്ക്കുന്നതു നല്ലത്.
.



Click it and Unblock the Notifications
