Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
നിങ്ങള്‍ പുരുഷ ലക്ഷണങ്ങളെല്ലാം തികഞ്ഞവനോ?
പുരുഷ ലക്ഷണങ്ങളെല്ലാം തികഞ്ഞ ഒരാളാണോ നിങ്ങള്‍? എന്തൊക്കെയാണ് ഉത്തമ പുരുഷന്റെ ലക്ഷണങ്ങള്‍ എന്ന് നിങ്ങള്‍ക്കറിയാമോ? നമ്മള് കേട്ടിട്ടുള്ളത് വെച്ച് ആറടി പൊക്കവും ഒത്ത ശരീരവും കരിവീട്ടിക്കറുപ്പും എല്ലാമാണ് പണ്ടത്തെ പുരുഷ ലക്ഷണങ്ങള്‍. എന്നാല്‍ സ്ത്രീ ലക്ഷണ ശാസ്ത്രത്തെപ്പോലെ തന്നെ പുരുഷ ലക്ഷണങ്ങള്‍ക്കും പ്രാധാന്യമുണ്ട്.
ഉത്തമനായ പുരുഷന് ഇങ്ങനെയായിരിക്കണം അങ്ങനെയായിരിക്കണം തുടങ്ങി നിരവധി ശാസ്ത്രങ്ങളുണ്ട്. എന്തൊക്കെയാണ് ഉത്തമപുരുഷന്റെ ലക്ഷണങ്ങള്‍ എന്നു നോക്കാം. ലക്ഷണമൊത്ത സ്ത്രീശരീരം

ഉയരത്തിന്റെ പ്രാധാന്യം
അഞ്ചടി അഞ്ചിഞ്ച് പൊക്കമാണ് ഉത്തമനായ ഒരു പുരുഷന് വേണ്ടത്. മാത്രമല്ല പുരുഷന്മാരുടെ ഉയരം അവരുടെ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഉയരം കുറഞ്ഞവര്‍ ഭാഗ്യവാന്മാരും ബുദ്ധിമാന്മാരുമായിരിക്കും എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

തലയുടെ ഷേപ്പ്
തലയുടെ ഷേപ്പ് തീരുമാനിയ്ക്കുന്നത് മുഖമാണ്. വട്ടമുഖമാണ് പുരുഷ ലക്ഷണം. വട്ടമുഖമുള്ള പുരുഷന്മാര് അധികാരമുള്ളവരാകുന്നു. ജീവിതത്തില്‍ മറ്റുള്ളവരെ അടക്കി ഭരിക്കാനായിരിക്കും ഇവരുടെ നിയോഗം.

മുടിയുടെ കാര്യത്തിലും ചിലത്
സമൃദ്ധവും കറുത്തതും ചുരുളാത്തതുമായ മുടിയുള്ള പുരുഷനാണ് ലക്ഷണ ശാസ്ത്രത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ആരോഗ്യദൃഡഗാത്രനായിരിക്കും ഇത്തരക്കാര്‍.

നെറ്റി
സ്വന്തം കയ്യിലെ അഞ്ചു വിരലിന്റെ വീതിയും ചുളിവുമില്ലാത്ത പരന്ന നെറ്റിയുള്ള പുരുഷന് ഉത്തമനും ചിന്താശീലനുമാകുന്നു. ഇത്തരത്തിലുള്ള നെറ്റിയാണ് ഉത്തമലക്ഷണ ശാസ്ത്രം.

പുരികങ്ങള്‍
എഴുന്നേറ്റു നില്ക്കുന്ന പുരികങ്ങളുള്ള പുരുഷനായിരിക്കും പുരുഷ ലക്ഷണങ്ങള്‍ തികഞ്ഞവന്. എന്നാല്‍ രോമങ്ങള്‍ കുറവുള്ളവര്‍ എപ്പോഴും നിര്ഭാഗ്യവാന്മാരായിരിക്കും പല കാര്യങ്ങളിലും.

ചെവി
പുരുഷ ലക്ഷണങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ചെവി. ചെറുതും മാംസളവുമായ ചെവിയുള്ള പുരുഷന് ഉത്തമനാകുന്നു.

മൂക്കിന്റെ ലക്ഷണം
നീണ്ട നാസികയോടു കൂടിയ മൂക്കുള്ളയാള്‍ ധനികനായിരിക്കും. ലക്ഷണ ശാസ്ത്രമനുസരിച്ച് നീണ്ട മൂക്കോട് കൂടിയവനായിരിക്കും ഉത്തമനായിട്ടുള്ളത്.

കവിള്
പുരുഷന്മാരുടെ കവിള്‍ത്തടം രോമാവൃതവും പരന്നതുമായിരിക്കണം. ഇത്തരം കവിളുള്ളവര് സുമുഖനും ആരോഗ്യദൃഡഗാത്രനും ധര്‍മ്മിഷ്ഠനുമായിരിക്കും.

കൈപ്പത്തിയും വിരലുകളും
നീണ്ടു വടിവായതും മാംസളവുമായ കൈപ്പത്തിയാണ് ഉത്തമ പുരുഷന്റെ ലക്ഷണം. ഇത്തരം കൈപ്പത്തിയോടു കൂടിയുള്ളവര് ഭാഗ്യവാന്മാരായിരിക്കും.

ചുണ്ടുകള്‍
ചുവന്ന ചുണ്ടുകളാണ് സ്ത്രീക്കും പുരുഷനും ഉത്തമമായിട്ടുള്ളത്. എന്നാല്‍ പലരുടേും ചുണ്ടുകള്‍ക്ക് കറുത്ത നിറമായിരിക്കും. ഇത് നിര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ്.



Click it and Unblock the Notifications
