Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
പ്രണയഫലം പറയുന്ന ഫെബ്രുവരി
പ്രണയ മാസമാണ് ഫെബ്രുവരി. പ്രണയിക്കുന്നവര്‍ക്കായി മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്കായി ഉള്ള മാസം. പ്രണയപ്രവചനങ്ങള് മിക്കപ്പോഴും സത്യമായിരിക്കണം എന്നില്ല. എന്നാല്‍ പലപ്പോഴും പ്രവചനങ്ങള്‍ നല്കുന്ന ഊര്‍ജ്ജത്തില്‍ ജീവിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. ഏതാണ് നിങ്ങളുടെ ആ ഭാഗ്യദിനം?
മലയാളമനുസരിച്ച് പ്രണയ ഫലങ്ങള്‍ എങ്ങനെയെല്ലാം മാറി മറിയും എന്നു നോക്കാം. മലയാള മാസമാണെങ്കിലും ഇംഗ്ലീഷ് ആണെങ്കിലും പ്രണയ ഫലങ്ങള്‍ ഒരു പോലെ തന്നെയാണ്. ഈ മാസം നിങ്ങളുടെ പ്രണയത്തിന് എങ്ങനെ ഫലപ്പെടുന്നു എന്ന് നോക്കാം.

ചിങ്ങ മാസത്തിലെ പ്രണയം
ചിങ്ങ മാസത്തില്‍ ജനിച്ചവര്‍ക്ക് പ്രണയ കാര്യങ്ങളില്‍ വിചാരിച്ചതു പോലെ പ്രശ്നമുണ്ടാവാനുള്ള സാധ്യത കുറവാണ്. കാര്യങ്ങള്‍ക്കെല്ലാം തടസ്സം അനുഭവപ്പെടുമെങ്കിലും എല്ലാം നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകും.

കന്നിമാസത്തിലെ പ്രണയം
കന്നിക്കൂറുകാര്‍ക്ക് പ്രണയ കാര്യങ്ങളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. മാത്രമല്ല പ്രമയത്തിനു തടസ്സം സൃഷ്ടിച്ചിരുന്നവരെ ഭംഗിയായി ഒഴിവാക്കാനും കന്നിക്കൂറുകാര്‍ക്ക് ഈ മാസം കഴിയും. മാത്രമല്ല പല കാര്യങ്ങളിലും കൂടുതല്‍ ആത്മവിശ്വാസം തോന്നും.

തുലാം മാസത്തിലെ പ്രണയം
തുലാം മാസത്തിലെ പ്രണയിതാക്കള്‍ക്ക് അനുകൂല ഫലങ്ങള്‍ പ്രതീക്ഷിയ്ക്കാം. മാത്രമല്ല പല കാര്യങ്ങളിലും മനസ്സു പറയുന്നതു പോലെ തന്നെ കാര്യങ്ങള്‍ നടക്കും. പങ്കാളഇയുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഇലലാതാക്കാന് കഴിയും.

വൃശ്ചികമാസത്തിലെ പ്രണയം
വൃശ്ഛികക്കൂറുകാര്ക്ക് പ്രണയ കാര്യങ്ങളില്‍ അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം, മനസ്സിന് സ്വസ്ഥതയും കുടുംബത്തില്‍ സ്വസ്ഥതയും നിലനില്ക്കും. എന്നാല്‍ ആഴ്ചാവസാനങ്ങളില്‍ അല്പം ശ്രദ്ധിക്കാം.

ധനുമാസത്തിലെ പ്രണയം
ധനുമാസത്തില്‍ ജനിച്ചവര്‍ക്ക് പ്രണയ കാര്യങ്ങളില്‍ ഈ മാസം അത്രയ്ക്ക നല്ലതല്ല. എന്നാല്‍ ദൈവാനുഗ്രഹം കൂടുതലുള്ളതിനാല്‍ പല തടസ്സങ്ങളും ഇല്ലാതാവും.

മകരമാസത്തിലെ പ്രണയം
മകരമാസത്തില്‍ ജനിച്ചവര്‍ക്കാണ് പ്രണയ കാര്യങ്ങളില്‍ അവര്‍ പ്രതീക്ഷിക്കാത്ത ഭാഗ്യം വന്നു ചേരും. പ്രണയ പങ്കാളിയില്‍ നിന്ന് അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്നേഹവും ബഹുമാനവും പരിഗണനയും ലഭിയ്ക്കും.

കുംഭമാസത്തിലെ പ്രണയം
കുംഭമാസത്തിലെ പ്രണയിതാക്കള്‍ക്ക് ചെറിയ ചില തടസ്സങ്ങള്‍ പ്രണയ കാര്യങ്ങളില്‍ അനുഭവപ്പെടാമെങ്കിലും മനസ്സിന് സ്വസ്ഥതയുണ്ടാവും. പങ്കാളിയില്‍ നിന്ന് അകന്നു കഴിയേണ്ടി വരുമെങ്കിലും ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ല.

മീനമാസത്തിലെ പ്രണയം
മീനമാസത്തില്‍ ജനിച്ചവര്‍ക്ക് ആഴ്ചയുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ ചെറിയ തോതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. പങ്കാളിയില്‍ നിന്നും നിസ്സഹകരണ മനോഭാവമായിരിക്കും പലപ്പോഴും ഉണ്ടാവുക.

മേടമാസത്തിലെ പ്രണയഫലം
മേടക്കൂറുകാര്‍ക്ക് ഈ മാസം പ്രണയത്തിന്റെ ദിവസങ്ങള്‍ തന്നെയായിരിക്കും. എന്നാല്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും നിങ്ങളുടെ പങ്കാളിയ്ക്ക് നിങ്ങളോടുള്ള വിശ്വാസം കൂടുന്നതിനാല്‍ അത്ര കണ്ട് പ്രശ്നങ്ങള്‍ ഉണ്ടാവില്ല എന്നതാണ് സത്യം. മാത്രമല്ല മാനസിക സന്തോഷവും മേടമാസത്തില്‍ ജനിച്ചവര്‍ക്ക് കൂടുതലായിരിക്കും.

ഇടവമാസത്തിലെ പ്രണയം
ഇടവക്കൂറുകാര്‍ക്കും സ്ഥിതി വ്യത്യസ്തമല്ല, ഇവരും പ്രണയകാര്യങ്ങളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നു. എന്നാല്‍ ദൈവാനുഗ്രഹത്തിന്റെ കുറവ് ഇവര്‍ക്ക് അനുഭവപ്പെടും ഇതിന് കാരണമാകട്ടെ കണ്ടകശനിയും.

മിഥുനമാസത്തിലെ പ്രണയം
മിഥുനമാസത്തില്‍ ജനിച്ചവര്‍ക്ക് ഗുണദോഷസമ്മിശ്രമായിട്ടായിരിക്കും പ്രണയ ഫലങ്ങള്‍ അനുഭവപ്പെടുക. എന്നാല്‍ പലപ്പോഴും ബുധനാഴ്ചയ്ക്കു ശേഷമുള്ള ദിവസങ്ങള്‍ പ്രണയത്തിന് അനുകൂലമായിരിക്കും. പങ്കാളിയില്‍ നിന്ന് കൂടുതല്‍ സ്നേഹവും കരുതലും നിങ്ങള്‍ക്ക് ലഭിയ്ക്കുന്നു.

കര്‍ക്കിടകമാസത്തിലെ പ്രണയം
പ്രണയ കാര്യങ്ങളില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാകുമെങ്കിലും ശാരീരികാസ്വസ്ഥതകള്‍ കൂടിക്കൊണ്ടിരിക്കും. എന്നാല്‍ പ്രതിസന്ധികളില്‍ തളരാതെ ദൈവാനുഗ്രഹത്തോടെ എല്ലാ കാര്യങ്ങളും ശുഭകരമാകും.



Click it and Unblock the Notifications