For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി ചെയ്ത് കാശുണ്ടാക്കാന്‍ ഇന്ത്യ തന്നെ നല്ലത്

മികച്ച ശമ്പലം ലഭിയ്ക്കുന്ന ഇന്ത്യയിലെ ജോലികള്‍ എന്തൊക്കെ എന്ന് നോക്കാം.

|

എല്ലാവരും ജോലി ചെയ്യുന്നത് അവരുടെ നിലനില്‍പ്പിന് വേണ്ടി തന്നെയാണ്. എന്നാല്‍ ഒരിക്കലും കാശ് സമ്പാദിയ്ക്കാം എന്ന ഉദ്ദേശത്തോട് കൂടി ആരും ഇന്ത്യയില്‍ ജോലി ചെയ്യുന്നില്ല എന്നാണ് പൊതുവേയുള്ള ധാരണ. അതുകൊണ്ട് തന്നെയാണ് പലരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നതും. ഈ ജോലികള്‍ക്കൊപ്പം ക്യാന്‍സര്‍ സൗജന്യം

എന്നാല്‍ ഇന്ത്യയിലായാലും ഉയര്‍ന്ന ശമ്പളത്തില്‍ ചെയ്യാവുന്ന ജോലികള്‍ ധാരാളമാണ്. പലപ്പോഴും വിദേശ രാജ്യങ്ങളിലേക്കാള്‍ കൂടുതല്‍ ശമ്പളം ലഭിയ്ക്കുന്ന ജോലികള്‍ നിരവധിയാണ്. ഇന്ത്യയില്‍. ഏതൊക്കെ ജോലികളിലാണ് പലപ്പോഴും കൂടുതല്‍ ശമ്പളം കൊടുക്കുന്നതെന്ന് നോക്കാം.

ബിസിനസ്സ് അനലിറ്റിക്‌സ്

ബിസിനസ്സ് അനലിറ്റിക്‌സ്

ബിസിനസ് അനലിറ്റിക്‌സ് ജോലികള്‍ ചെയ്യുന്നവരോട് ചോദിച്ചാല്‍ അറിയാം. അവര്‍ വാങ്ങിയ്ക്കുന്ന ശമ്പളം. കണക്കിനെ സ്‌നേഹിക്കുന്നവരും കണക്കിനെ ഇഷ്ടപ്പെടുന്നവര്‍ക്കും ഈ ജോലിക്ക് ശ്രമിക്കാവുന്നതാണ്. ഭാവി സുരക്ഷിതമാക്കാന്‍ ഏറ്റവും പറ്റിയ ജോലികളില്‍ ഒന്നാണ് ഇത്.

 ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ജീവിതത്തില്‍ ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടി വരില്ല. ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ഈ ജോലിയ്ക്കുള്ളത്.

 മാനേജ്‌മെന്റ് പ്രൊഫഷണല്‍സ്

മാനേജ്‌മെന്റ് പ്രൊഫഷണല്‍സ്

മാനേജ്‌മെന്റ് പ്രൊഫഷണല്‍സ് ആണ് മറ്റൊരു വിഭാഗം. എന്നാല്‍ അല്‍പം കഠിനാധ്വാനം ചെയ്യേണ്ടി വരും എന്നതാണ് സത്യം. എന്നാല്‍ ഏത് ജോലിയ്ക്കും കഠിനാധ്വാനം ചെയ്യേണ്ടത് അത്യാവശ്യമാണല്ലോ?

ചാര്‍ട്ടേട് അക്കൗണ്ടന്റ്

ചാര്‍ട്ടേട് അക്കൗണ്ടന്റ്

മറ്റൊരു ജോലിയാണ് ചാര്‍ട്ടേട് അക്കൗണ്ടന്റ്. അല്‍പം സ്മാര്‍ട്ട് ആയിട്ടുള്ളവര്‍ക്കും വിദ്യാഭ്യാസപരമായി താല്‍പ്പര്യം കൂടുതലുള്ളവര്‍ക്കും എന്തുകൊണ്ടും പറ്റിയ പണി.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഏറ്റവും ശമ്പളം കിട്ടുന്ന ജോലികളില്‍ എന്നും എപ്പോഴും മുന്നിലാണ്. ജോലിയ്ക്ക് സ്ഥിരതയും മറ്റു പല ഗുണങ്ങളും ഉണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്.

English summary

list of highest paid jobs in India

Did you know that these are the highest paid jobs in India? Check out the list in this article...
Story first published: Friday, December 2, 2016, 16:42 [IST]
X
Desktop Bottom Promotion