Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
പാമ്പിനെ വരെ കിട്ടിയിട്ടുണ്ട് ഭക്ഷണത്തില്‍ നിന്ന്
ഇന്നത്തെ കാലത്ത് ഭക്ഷണം വീട്ടില്‍ നിന്ന് കഴിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ നമ്മള് പുറത്ത് നിന്നാണ് കഴിയ്ക്കുന്നത്. അതുകൊണ്ട് തന്നെ അസുഖങ്ങള്‍ ഒഴിഞ്ഞ നേരമില്ല എന്നതും ഒരു യാഥാര്‍ത്ഥ്യം.
എന്നാല്‍ ഏത് ഭക്ഷണമായാലും വൃത്തിയോടും വെടിപ്പോടും കഴിയ്ക്കണം എന്നതായിരിക്കും നമ്മുടെ ആഗ്രഹം. ഈ നൂറ്റാണ്ടിലെ വിലക്കപ്പെട്ട കനികള്‍
പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മള് കഴിയ്ക്കുന്ന പല ഭക്ഷണങ്ങളും പുറമേ നിന്ന് വൃത്തിയുള്ളതാണെങ്കിലും അതിനകത്ത് നിന്ന് ലഭിയ്ക്കുന്ന പല കാര്യങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. ഭക്ഷണത്തില്‍ നിന്നും ലഭിച്ച ചില വെറുപ്പുളവാക്കുന്ന വസ്തുക്കള്‍ എന്തൊക്കെയെന്ന് നോക്കാം.

വിരലിന്റെ അറ്റം സൂപ്പില്‍ നിന്ന്
കാലിഫോര്‍ണിയയിലെ ഒരു റെസ്റ്റോറെന്റിലാണ് സംഭവം. സൂപ്പില്‍ നിന്ന് ഒരു ജോലിക്കാരന്റെ വിരലിന്റെ അറ്റം ലഭിച്ചത്. ഇനി ആ സൂപ്പ് കഴിയ്ക്കേണ്ടി വന്ന ഹതഭാഗ്യയായ സ്ത്രീയുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ.

തൈരില്‍ നിന്ന് ശുക്ലം
തൈരിനോടൊപ്പം ശുക്ലം കഴിയ്ക്കേണ്ട അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. അന്തോണി ഗ്രേഷ്യ എന്ന യുവാവാണ് തന്റെ ശുക്ലം നാല് സ്ത്രീകള്‍ക്കായി തൈരില്‍ ചേര്‍ത്ത് നല്‍കിയത്. ഇയാളെ പിന്നീട് രണ്ട് വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ചു.

ചൂണ്ടക്കൊളുത്ത് ഭക്ഷണത്തില്‍
ചൂണ്ട മീനിനെ പിടിയ്ക്കാനാണ് ഉപയോഗിക്കാറ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ റെസ്റ്റോറെന്റില്‍ നിന്നും ഭക്ഷണം കഴിച്ച യുവതിയ്ക്കാണ് ഭക്ഷണത്തില്‍ നിന്ന് ചൂണ്ടക്കൊളുത്ത് ലഭിച്ചത്. ഇതാകട്ടെ ഇവരുടെ നാവ് തുളച്ച് കയറി അവസാനം തൊണ്ടയില്‍ നിന്നും ഓപ്പറേഷന് ചെയ്ത് എടുക്കേണ്ട അവസ്ഥയായി.

ബേബി ഫുഡില്‍ എലിയുടെ കാല്
കുട്ടികള്‍ക്ക് ഇനി ബേബി ഫുഡ് കൊടുക്കുമ്പോള്‍ ഒന്നു കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. ബേബി ഫുഡില്‍ എലിയുടെ കാലാണ് കണ്ടെത്തിയത്. ഇവരാകട്ടെ കഴിഞ്ഞ രാത്രിയില്‍ ഇത് കഴിച്ചതാണ് എന്നതാണ് നിര്‍ഭാഗ്യകരം.

ഭക്ഷണത്തില്‍ എലി
ഭക്ഷണം കഴിയ്ക്കാനായി എത്തിയ ഇവരുടെ മുന്നിലേക്ക് എത്തിയതാകട്ടെ ഒരു മുഴുവന്‍ എലിയെ ഇട്ട് പുഴുങ്ങിയ ഭക്ഷണം.

ഭക്ഷണത്തില്‍ മുടി
ഭക്ഷണത്തില്‍ മുടി സാധാരണ കാണുന്നതാണ്. എന്നാല്‍ പ്രതികാരം ചെയ്യാനായി മുടി ഭക്ഷണത്തില്‍ ഇട്ട് കൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. റൈയാന്‍ ബര്‍ക്ക് എന്ന വ്യക്തിയാണ് പോലീസ് ഓഫീസറിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഇത്തരത്തിലൊരു പാതകം ചെയ്തത്.

ബീന്‍സും പാമ്പും
ബീന്‍സ് കാനില്‍ നിന്നാണ് പാമ്പിന്റെ തല കിട്ടിയത്. അതും നല്ല ഉഗ്രന്‍ വിഷപ്പാമ്പിന്റെ തല.

ബ്രെഡിലും എലി തന്നെ
ബ്രെഡ് കഴിയ്ക്കാനായി എടുത്തപ്പോള്‍ ലഭിച്ചതാകട്ടെ എലിയുടെ തല. എന്തൊക്കെയാണ് ഇനി കാണേണ്ടി വരിക എന്നത് അറിയാത്തത്.



Click it and Unblock the Notifications
