Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
ജീവനോടെ പാമ്പിനെ തിന്നുന്നത് കണ്ടിട്ടുണ്ടോ?
ഭക്ഷണത്തിന്റെ കാര്യത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് നമ്മളെല്ലാവരും. എന്നും ഒരേ ഭക്ഷണം കഴിച്ചു ശീലിച്ചവര്‍ക്ക് അല്പം വ്യത്യസ്തതയോടെ ഭക്ഷണം രുചിയ്ക്കാന്‍ ലഭിയ്ക്കുന്ന അവസരങ്ങളൊന്നും പാഴാക്കില്ല. എന്നാല്‍ ഭക്ഷണത്തില്‍ ഇത്രത്തോളം വ്യത്യസ്തത വരുത്തുന്നത് അല്പം കടന്ന കൈയ്യല്ലേ. ചൈനയില്‍ പാമ്പ് മാത്രമല്ല പട്ടിയേയും തിന്നും
ഇങ്ങനെ പറയാന്‍ കാരണമുണ്ട്. കാരണം നോണ്‍വെജ് ഇഷ്ടമാണെന്ന് വിചാരിച്ച് ഇത്രയും ക്രൂരത ചെയ്യുന്നത് അല്പം കടന്ന കൈയ്യല്ലേ. കാരണം ജീവനുള്ള ജന്തുക്കളെയാണ് പിടിച്ച് കഴിയ്ക്കുന്നത്. അതും അങ്ങനെ തന്നെ.

ചെമ്മീന്‍ കുഞ്ഞുങ്ങള്‍
ചെമ്മീന്‍ നമ്മളെല്ലാവരും കഴിയ്ക്കുന്നതാണ്. ചെമ്മീന്‍ കുഞ്ഞുങ്ങളെ ജീവനോടെ പിടിച്ച് കറയില്‍ ഇട്ട് കഴിയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. എന്നാല്‍ ഇത് ഒരു പ്രധാനപ്പെട്ട വിഭവമാണ് എന്നതാണ് സത്യം.

ലാര്‍വ്വ
കാസു മാര്‍സു എന്നാണ് ഈ ലാര്‍വ്വ ഭക്ഷണം അറിയപ്പെടുന്നത്. ആടിന്റെ പാലില്‍ നിന്നും എടുക്കുന്ന പ്രത്യേക രീതിയിലുള്ള പാല്ക്കട്ടിയില് നിന്നാണ് ഈ ലാര്‍വ്വ വേര്‍തിരിച്ചെടുക്കുന്നത്. ഇതാകട്ടെ നല്ല ഭക്ഷണ വിഭവമായാണ് പലരും കഴിയ്ക്കുന്നത്.

പാമ്പിനെ തിന്നുന്നത്
പാമ്പിനെ തിന്നുന്നത് ചൈനയില്‍ ആണെന്ന് നിങ്ങള്‍ കരുതണ്ട. നമ്മുടെ ഇന്ത്യയില്‍ ഒറീസയിലാണ് സുതാരി നായക് എന്നയാള്‍ ജീവനുള്ള പാമ്പിനെ പിടിച്ച് തിന്നുന്നത്.

വവ്വാലിനെ തിന്നാം
ജീവനുള്ള വവ്വാലിനെ തിന്നുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. ചിക്കന്റെ ടേസ്റ്റാണ് ഇതിനെന്നാണ് കഴിച്ചവരുടെയെല്ലാം അനുഭവസാക്ഷ്യം.

തവള
ചൈനയിലും ജപ്പാനിലും ജീവനോടെ തവളയെ തിന്നുന്നവരുണ്ട്. എന്നാല്‍ എല്ലാ തവളയേയും കഴിയ്ക്കും എന്നല്ല. ചില പ്രത്യേക വിഷമില്ലാത്ത തവളകളെയാണ് ജീവനോടെ കഴിയ്ക്കുന്നത്.

ഈല്‍
ഒരു പ്രത്യേക തരത്തിലുള്ള മത്സ്യമാണ് ഈല്‍. ഈലിനെ ജീവനോടെ കഴിച്ചിരുന്ന ഒരു വ്യക്തി ജപ്പാനില്‍ ഉണ്ടായിരുന്നു. അല്പം ഉപ്പും വിനാഗിരിയും മിക്സ് ചെയ്ത് കഴിയ്ക്കുന്നത് ഈലിന്റെ ടേസ്റ്റ് വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്.

പാറ്റ
പാറ്റയെ പിടിയ്ക്കുന്നത് പല്ലി മാത്രമല്ല. എന്നാല്‍ എഡ്വേര്‍ഡ് ആര്‍ച്ച്ബോള്‍ഡ് എന്ന വ്യക്തിയാണ് പാറ്റയെ ജീവനോടെ വിഴുങ്ങുന്നത്. 60 ഗ്രാം വരെ പാറ്റയെയാണ് ഇയാള്‍ തിന്ന് തീര്‍ത്ത് സമ്മാനമടിച്ചെടുത്തത്.



Click it and Unblock the Notifications
