Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒരു സെല്‍ഫിയ്ക്ക് വേണ്ടി ഈ ദ്രോഹം
സെല്‍ഫി ഇന്ന് ലോകമെങ്ങും ഭ്രാന്തായി മാറിയിരിക്കുകയാണ്. മരണത്തില്‍ വരെ സെല്‍ഫി എടുക്കുന്നവരാണ് പലരും. പലരുടേയും സെല്‍ഫി ഭ്രാന്ത് കാരണം മരണം വരെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സെല്‍ഫി എടുക്കുന്നവര്‍ മാത്രമല്ല അതിനായി മറ്റുള്ള ജീവജാലങ്ങളെക്കൂടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയുമോ? വട്ടമുഖമാണോ എങ്കില്‍ ഭാഗ്യം നിങ്ങളോടൊപ്പം
അതെ സത്യമാണ്. പലപ്പോഴും മനുഷ്യന്റെ സെല്‍ഫി ഭ്രാന്തിനിരയാകുന്ന പല മൃഗങ്ങളും ഉണ്ട്. അറിഞ്ഞു കൊണ്ട് ഒരു നിമിഷത്തെ സന്തോഷത്തിനു വേണ്ടി ഇവയുടെ ജീവിതവും ജീവനും വരെയാണ് പലരും ഇല്ലാതാക്കുന്നത്. ഇത്തരത്തില്‍ മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന ചില സെല്ഫിഭ്രാന്തുകള് എന്തൊക്കെയെന്ന് നോക്കാം. ഇത്രയും വൃത്തികെട്ട ശീലങ്ങള്‍ ഇപ്പോഴും?

ആമയോടുള്ള ദ്രോഹം
പലപ്പോഴും കടലിനോടുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടം കടലിലെ ജീവാജാലങ്ങളെ വരെ നശിപ്പിക്കുന്നു. മുട്ടയിടാനായി കരയിലേക്ക് വരുന്ന ആമകളോട് ഈ വിദേശ സഞ്ചാരി ചെയ്യുന്ന ദ്രോഹം നോക്കൂ.

ഡോള്‍ഫിനേയും വെറുതേ വിടില്ല
മനുഷ്യന്റെ ഉപദ്രവങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകേണ്ടി വരുന്നത് പലപ്പോഴും ഡോള്‍ഫിന്‍ ആണ്. വെള്ളത്തില്‍ നിന്നും കരയിലേക്ക് വലിച്ചിട്ട് ഈ ഡോള്‍ഫിനോട് ആ ദമ്പതികള്‍ ചെയ്യുന്ന ക്രൂരത നോക്കൂ.

സ്രാവുമൊത്തൊരു സെല്‍ഫി
മനുഷ്യകരുടെ ഇത്തരം കാടത്തങ്ങള്‍ കൊണ്ടാണ് പലപ്പോഴും പല മൃഗങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും അവയുടെ ജീവന് നഷ്ടപ്പെടുന്നത്. കടലില്‍ നിന്നും സ്രാവിനെ കരയിലേക്ക് വലിച്ചിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സഞ്ചാരി.

ചരിത്രത്തെ നശിപ്പിക്കുമ്പോള്‍
പലപ്പോഴും പല സ്മാരകങ്ങലും ചരിത്രത്തിന് ചില അടയാളപ്പെടുത്തലുകള്‍ ആണ്. 126 വര്‍ഷം മുന്‍പുള്ള പ്രതിമ നശിപ്പിച്ചതും ഒരു സെല്‍ഫി ഭ്രാന്തിന്റെ ഫലമായി.

19-ാം നൂറ്റാണ്ടിലെ പ്രതിമ
നൂറ്റാണ്ടുകളോളം പഴക്കമുള്ള പ്രതിമ സെല്‍ഫി ഭ്രാന്തിന്റെ ഫലമായി നശിപ്പിക്കപ്പെട്ടപ്പോള്‍.

പെര്‍ഫക്ട് സെല്ഫിയ്ക്കിരയായ അരയന്നം
സെല്‍ഫി ഭ്രാന്തില്‍ ജീവന് നഷ്ടപ്പെട്ട അരയന്നം. അതിന്റെ ചിറകുകള് രണ്ടും പിടിച്ചു വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിക്കുകയാണ ഈ വനിത.

ഡോള്‍ഫിന്‍ കുഞ്ഞ്
ബീച്ചിലെത്തിയ ഡോള്‍ഫിന്‍ കുഞ്ഞിന്റെ ജീവനെടുത്താണ് പലരും ഫോട്ടോ ഭ്രാന്ത് ആഘോഷിച്ചത്. എന്നാല്‍ ചത്ത ഡോള്‍ഫിനാണ് കരയ്ക്കടിഞ്ഞത് എന്നാണ് ഫോട്ടോ എടുത്തവരുടെ വാദം.



Click it and Unblock the Notifications
