Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഭാഗ്യനമ്പര്‍ പറയും പുതുവര്ഷഭാഗ്യം
2017-ലേക്ക് കടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ചില കാര്യങ്ങള്‍ക്ക് 2017- ഭാഗ്യമാണെന്ന വിശ്വാസം നല്ലതാണ്. ന്യൂമറോളജി അഥവാ സംഖ്യാ ശാസ്ത്രം അനുസരിച്ച് ഓരോ ഭാഗ്യഅക്കത്തിനും 2017 എങ്ങനെയൊക്കെ ഭാഗ്യം കൊണ്ടു വരും എന്ന് നോക്കാം.
സംഖ്യാശാസ്ത്ര പ്രകാരം നിങ്ങളുടെ ഭാഗ്യ നമ്പര്‍ 1 മുതല്‍ 9 വരെയാണെങ്കില്‍ നോക്കാം നിങ്ങളുടെ ഭാഗ്യം എവിടെ ഒളിഞ്ഞിരിയ്ക്കുന്നു എന്ന്. അതിനായി വായിക്കൂ...

നമ്പര്‍ 1
നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തുടങ്ങിയ തീയ്യതികളില്‍ ആണെങ്കില്‍ നേതൃപാടവം നിങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്ന്നിരിയ്ക്കുന്നു എന്നാണ് സൂചന. ഒരു കാര്യത്തിലും കോംപ്രമൈസ് എന്ന വാക്കിന് നിങ്ങള്‍ വിലനല്കില്ല. മാത്രമല്ല സ്നേഹം എന്ന വികാരത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒരിക്കലും രക്ഷപ്പെടാനാവില്ല.

നമ്പര്‍ 2
നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 എന്നീ തീയ്യതികളില്‍ ആണെങ്കില്‍ നിങ്ങള്‍ എപ്പോഴും വളരെ സെന്‍സിറ്റീവ് ആയിരിയ്ക്കുന്ന വ്യക്തിയായിരിയ്ക്കും. ചിന്താശേഷി നിങ്ങളില്‍ കൂട്ടിച്ചേര്ക്കപ്പെട്ടതായിരിക്കും. നിങ്ങളുടെ പങ്കാളിയെ പല വഴികളിലായി നിങ്ങള്‍ തന്നെ കണ്ടെത്തും.

നമ്പര്‍ 3
ജനനം 3, 12, 21, 30 എന്നീ തീയ്യതികളിലാണെങ്കില് ഭയമേതുമില്ലാതെ ജീവിതത്തെ നേരിടാന്‍ തയ്യാറെടുക്കുന്ന മനസ്സായിരിക്കും നിങ്ങളുടേത്. അതില്‍ കൂടുതല്‍ ഹൃദയം പറയുന്ന വഴിയേ സഞ്ചരിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും നിങ്ങള്‍.

നമ്പര്‍ 4
4, 13, 22, 31 എന്നീ തീയ്യതികളില്‍ ജനിച്ചവരാണെങ്കില്‍ ഭ്രാന്തമായ സ്നേഹമായിരിക്കും നിങ്ങളുടെ കൈമുതല്‍. എന്നാല്‍ പലപ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് പ്രശ്നങ്ങളില്‍ ചെന്ന് ചാടാന്‍ ഇവര്‍ മിടുക്കരുമായിരിക്കും.

നമ്പര്‍ 5
5, 14, 23, എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ഭാഗ്യ നമ്പര്‍ 5 ആണ്. ഏത് കാര്യത്തിലും ഒരു പരീക്ഷണത്തിനു മുതിരുന്നവരായിരിക്കും ഇവര്‍. സ്നേഹത്തിന്റെ കാര്യത്തില്‍ പോലും അങ്ങനെയായിരിക്കും.

നമ്പര്‍ 6
6, 15, 24 എന്നീ തീയ്യതികളില്‍ ജനിച്ചവര്‍ എന്തും ത്യാഗം ചെയ്യാന്‍ മുന്നിലായിരിക്കും. സ്നേഹത്തിനു വേണ്ടി ജീവന് വരെ കളയാന്‍ ഇവര്‍ക്ക് കഴിയും.

നമ്പര്‍ 7
7,16, 25 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ഭാഗ്യ നമ്പര്‍ 7 ആണ്. എപ്പോഴും സ്വപ്നലോകത്ത് ജീവിയ്ക്കുന്നവരായിരിക്കും ഇവര്‍. ബന്ധങ്ങളിലെ എല്ലാ പ്രശ്നങ്ങളും പങ്കാളിയുടെ പെരുമാറ്റം കൊണ്ട് ഇല്ലാതാക്കാന്‍ ഇവര്‍ക്ക് കഴിയും.

നമ്പര്‍ 8
8, 17 എന്നീ തീയ്യതികളില്‍ ജനിച്ചവര്‍ വിശ്വാസ്യത പുലര്‍ത്തുന്നവരായിരിക്കും. വിവാഹത്തിലും മറ്റ് സ്നേഹബന്ധങ്ങളിലും ഉള്ള അമിത വിശ്വാസം പലപ്പോഴും ജീവിതത്തിന്റെ താളം തെറ്റിയ്ക്കും.

നമ്പര്‍ 9
9, 18, 27 എന്നീ തീയ്യതികളില്‍ ജനിച്ചവര്‍ പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവരായിരിക്കും. സ്നേഹം തന്നെയായിരിക്കും അവരുടെ വീക്ക് പോയന്‍്.



Click it and Unblock the Notifications
