Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ജീവന് ആപത്തിലാക്കും ചില ദു:ശ്ശകുനങ്ങള്‍
ഏതൊരു കാര്യത്തിനിറങ്ങുമ്പോഴും ശകുനവും ദു:ശ്ശകുനവും നോക്കുന്നവരാണ് നമ്മള്. പ്രത്യേകിച്ച് മലയാളികള്‍. എന്ത് കാര്യം ചെയ്യുമ്പോഴും ശകുനം നോക്കുന്നവര്‍ പലപ്പോഴും അബദ്ധത്തില്‍ ചെന്നു ചാടാറുമുണ്ട്.
ശകുനത്തേക്കാള് പ്രാധാന്യം ദു:ശ്ശകുനത്തിനാണ് നമ്മള് നല്‍കുന്നതും എന്നതും ശ്രദ്ധേയം. കാരണം ശകുനം നന്നായാല്‍ കാര്യങ്ങളെല്ലാം ശുഭമാണെന്നാണ് എന്നാല്‍ ദു:ശ്ശകുനമാണെങ്കില് അതുണ്ടാക്കുന്ന പ്രശ്നം പലപ്പോഴും നമുക്കുണ്ടാക്കുന്ന മാനസിക സംഘര്‍ഷം വളരെ വലുതായിരിക്കും. സൂക്ഷിക്കുക, ഇത് വെറുമൊരു യക്ഷിക്കഥയല്ല
ശകുനത്തേക്കാള് പ്രാധാന്യം അതുകൊണ്ട് തന്നെ ദു:ശ്ശകുനങ്ങള്ക്കാണ് നല്‍കുന്നതും. എന്തൊക്കെ കാര്യങ്ങളാണ് ദു:ശ്ശകുനം എന്ന് പറഞ്ഞ് നമ്മള് തള്ളുന്നത് എന്നു നോക്കാം.

പൂച്ച മുന്നിലേക്ക് ചാടുന്നത്
അപ്രതീക്ഷിതമായി നമ്മുടെ മുന്നിലേക്ക് പൂച്ച ചാടുന്നത് ദു:ശ്ശകുനം എന്നതിലുപരി അതുണ്ടാക്കുന്നത് നമ്മുടെ ജീവന് തന്നെ ആപത്താണ്.

പൂച്ച ചാവുന്നത്
വീട്ടില്‍ പൂച്ച ചാവുന്നതും വീടിനും വീട്ടുകാര്‍ക്കും ദോഷകരമാണ്. ഇത് പലപ്പോഴും വീട്ടിലുള്ള ഏതൊങ്കിലും വ്യക്തിയ്ക്ക് ജീവഹാനി സംഭവിയ്ക്കാന്‍ കാരണമാകും.

മൂങ്ങകള്‍ മുന്നിലിരിയ്ക്കുന്നത്
പുറത്തേക്കിറങ്ങുമ്പോള്‍ രണ്ട് മൂങ്ങകള്‍ മുന്നിലിരിയ്ക്കുന്നതും പലപ്പോഴും ദു:ശ്ശകുനങ്ങളുടെ പട്ടികയില്‍ മുന്നിലാണ്. ഇത് നമ്മുടെ ജീവിതദൈര്‍ഘ്യം വരെ കുറയ്ക്കാന്‍ കാരണമാകും എന്നാണ് പറയുന്നത്.

വിധവയെ ശകുനം കാണുന്നത്
വിധവയെ ശകുനം കാണുന്നത് നല്ലതല്ല എന്നതാണ് കാലങ്ങളായി നമുക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസം. കാലം എത്രയൊക്കെ പുരോഗമിച്ചാലും ഈ വിശ്വാസത്തിന് മാറ്റം വന്നിട്ടില്ല എന്നതാണ് സത്യം. ഉദ്ദേശിച്ച കാര്യങ്ങള്‍ ഫലപ്രദമായി നടക്കില്ലെന്നതാണ് വിധവയെ ശകുനം കാണുന്നതിലൂടെ സംഭവിയ്ക്കുന്നത്.

കണ്ണാടി ഉടഞ്ഞത്
ഉടഞ്ഞ കണ്ണാടിയില്‍ മുഖം നോക്കുന്നത് നമ്മുടെ ഭാഗ്യത്തെ ഇല്ലാതാക്കും. എന്നാല്‍ പുറത്തേക്കിറങ്ങുമ്പോള്‍ കണ്ണാടി ഉടയുന്നതും ദു:ശ്ശകുനമായാണ് കണക്കാക്കുന്നത്.

വഴക്കിടുന്നത് ദു:ശ്ശകുനം
പലപ്പോഴും നമ്മുടെ വീട്ടിലെ വഴക്കിനേക്കാള്‍ നമ്മളെ ബാധിയ്ക്കുന്നത് അടുത്ത വീട്ടിലെ വഴക്കാണ്. ഇത് ഏറ്റവും വലിയ ദു:ശ്ശകുനം എന്ന ലിസ്റ്റിലാണ് വരുന്നതും.

ജനല്‍ച്ചില്ല് പൊട്ടുന്നത്
ജനല്‍ച്ചില്ല് യാതൊരു കാരണവുമില്ലാതെ ഉടഞ്ഞു പോകുന്നതും ഇത്തരത്തില്‍ ദു:ശ്ശകുനമായാണ് കണക്കാക്കുന്നത്.

മദ്യപാനിയെ കാണുന്നത്
മദ്യപാനിയെ കാണുന്നതും ദു:ശ്ശകുനമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇനി പുറത്തേക്കിറങ്ങുമ്പോള്‍ മദ്യപാനികളുടെ മുന്നില്‍ പെടാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

തല ചൊറിഞ്ഞു കൊണ്ടു വരുന്നയാള്‍
തല ചൊറിഞ്ഞു കൊണ്ട് നമ്മുടെ എതിരേ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ നമ്മളുദ്ദേശിക്കുന്ന കാര്യം അന്ന് നടക്കില്ല എന്നത് തന്നെയാണ് കാര്യം. കാര്യ തടസ്സത്തിന്റെ സൂചനയാണ് ഇത് എന്നതാണ് സത്യം.

ശവദാഹം കാണുന്നത്
ശവദാഹവും ദു:ശ്ശകുനമായാണ് കണക്കാക്കുന്നത്. പലപ്പോഴും നമുക്ക് ധനനഷ്ടവും മാനഹാനിയും വരെ ഇതുകൊണ്ട് ഉണ്ടാകും.

തുമ്മി കൊണ്ട് വീട്ടിലേക്ക് വരുക
എന്തെങ്കിലും കാര്യം ചെയ്യുമ്പോള്‍ തുമ്മിക്കൊണ്ട് അതിന് തുടക്കം കുറിയ്ക്കുന്നതും തുമ്മി കൊണ്ട് വീട്ടിലേക്ക് കയറി വരുന്നതും ദു:ശ്ശകുനമാണ്.

സര്‍പ്പത്തെ മുന്നില്‍ കാണുന്നത്
യാത്ര പുറപ്പെടുമ്പോള്‍ സര്‍പ്പത്തെ മുന്നില്‍ കാണുന്നതും പ്രശ്നമാണ്. ഇത് ദു:ശ്ശകുനമാണ് എന്നതില്‍ സംശയമില്ല.

കാക്ക വീടിനു മുകളില്‍
വീടിനു മുകളില്‍ കാക്ക ഇരിയ്ക്കുന്നതും ദു:ശ്ശകുനങ്ങളുടെ പെരുമഴയാണ് നമുക്ക് സമ്മാനിയ്ക്കുക. ഇത് ഭാഗ്യ ദോഷം വരുത്തിവെയ്ക്കുമെന്നാണ് പറയപ്പെടുന്നത്.



Click it and Unblock the Notifications
