For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നന്മയുടെ മറ്റൊരു വിഷുക്കാലം കൂടി...

|

കേരളത്തിന്റെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് വിഷു. ആഘോഷം എന്നതിലുപരി കേരളത്തിന്റെ വിളവെടുപ്പുത്സവമാണ് വിഷുമായി ആഘോഷിക്കുന്നത് പ്രധാനമായും. വിഷുവിനെക്കുറിച്ചുള്ള ഐതിഹ്യങ്ങളും ആചാരങ്ങളും നിരവധിയാണ്. കേരളത്തിലെ കാര്‍ഷികോത്സവം എന്ന് വിഷുവിനെ ഒറ്റവാചകത്തില്‍ ഒതുക്കാം. വിഷുവിനെക്കുറിച്ചാലോചിക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്നതും വിഷുക്കണിയും വിഷുക്കൈനീട്ടവും എല്ലാമാണ്.

Importance Of Celebrating Vishu Festival

ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് വിഷുക്കണിയാണ്. ഉണ്ണിക്കണ്ണനെ മഞ്ഞപ്പട്ടുടുപ്പിച്ച് ആഭരണങ്ങള്‍ ചാര്‍ത്തി കണിക്കൊന്നയും കണിവെള്ളരിയും വെച്ച് കണിയൊരുക്കി പുലര്‍ച്ചെ തന്നെ കണി കാണുന്നതാണ് മലയാളിയുടെ വിഷു ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്. ഓട്ടുരുളിയില്‍ വാല്‍ക്കണ്ണാടിയും അലക്കിത്തേച്ച മുണ്ടും പൊന്നും എല്ലാം വിഷുക്കണിയിലെ പ്രത്യേകതകളാണ്.

Importance Of Celebrating Vishu Festival

വിഷുക്കൈനീട്ടമാണ് വിഷുക്കണിയ്ക്കു ശേഷമുള്ള മറ്റൊരു പ്രധാന ചടങ്ങ്. കുടുംബത്തിലെ മൂത്ത കാരമവര്‍ കുട്ടികള്‍ മുതല്‍ മുകളിലേക്കുള്ള എല്ലാവര്‍ക്കും കൈനീട്ടം കൊടുക്കുന്നു. പിന്നീട് കുട്ടികളെല്ലാവരും ചേര്‍ന്ന് പടക്കം പൊട്ടിക്കലും ആഘോഷവുമായി വിഷു ആഘോഷിയ്ക്കുന്നു. വിഷുസദ്യയും ഇതില്‍ പ്രധാനപ്പെട്ടതാണ്. വര്‍ം മുഴുവന്‍ സമ്പല്‍സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടേ എന്നാഗ്രഹിച്ചു കൊണ്ടാണ് ഒരോ വിഷുവിനും നമ്മള്‍ നന്മയിലേക്ക് കണ്ണു തുറക്കുന്നത്.

Importance Of Celebrating Vishu Festival

English summary

Importance Of Celebrating Vishu Festival

Vishu is the first day of the Malayalam calendar and is the call of a New Year in Kerala. This day is celebrated with much ceremonial splendor among all family members, relatives and friends and is marked by feasting and burning of fire crackers.
Story first published: Wednesday, April 13, 2016, 17:22 [IST]
X
Desktop Bottom Promotion