Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
നെഗറ്റീവ് എനര്‍ജിയില്‍ നിന്ന് എങ്ങനെ രക്ഷപെടാം?
എന്താണ് നെഗറ്റീവ് എനര്‍ജി? എനര്‍ജി അഥവാ ഊര്‍ജ്ജത്തില്‍ അവയുടെ പേര് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സ്വാധീനം അനുസരിച്ച് നെഗറ്റീവ് അല്ലെങ്കില്‍ പോസിറ്റീവ് എനര്‍ജി എന്ന് അവയെ വിളിക്കാം.
ഒരു പ്രത്യേക എനര്‍ജി നിങ്ങളെ നിയന്ത്രിക്കുകയും കരുത്ത് ചോര്‍ത്തിക്കളയുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനെ നെഗറ്റീവ് എനര്‍ജി എന്ന് വിളിക്കാം. ഭയം മൂലമാണ് പ്രധാനമായും ഇത് ഉണ്ടാകുന്നത്. ഭയം അബോധമനസ്സിലോ ബോധമനസ്സിലോ ഉണ്ടാകാം. ഭയമുള്ളപ്പോള്‍ നിങ്ങള്‍ നെഗറ്റീവ് എനര്‍ജി പുറപ്പെടുവിക്കുകയും അത് നിങ്ങളുടെ സമീപത്തുള്ളവരെയും ബാധിക്കുകയും ചെയ്യും.
അബോധമനസ്സിലുള്ള ഭയങ്ങള്‍ എങ്ങനെയാണ് രൂപപ്പെട്ടത് എന്ന് നമ്മള്‍ക്ക് അറിവുണ്ടാകില്ല. പലപ്പോഴും അവ നമുക്കൊപ്പമുണ്ടെന്ന് പോലും നമ്മള് തിരിച്ചറിയില്ല. എന്നാല്‍ അവ തിരിച്ചറിയുകയും അവയില്‍ നിന്ന് മുക്തി നേടുകയും ചെയ്യുമ്പോള്‍ നമുക്ക് ആശ്വാസം ലഭിക്കും.
എങ്ങനെയാണ് അത്തരം ഭയം ഇല്ലാതാക്കുക? നിങ്ങള്‍ സദാസമയവും ശ്രദ്ധയില്ലാതെ, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍, അല്ലെങ്കില്‍ ഏതോ അജ്ഞാത ശക്തികള്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ അതല്ലെങ്കില്‍ വേഗത്തില്‍ വികാരവിക്ഷോഭങ്ങള്‍ക്ക് അടിപ്പെടുന്നുവെങ്കില്‍ നെഗറ്റീവ് എനര്‍ജി ബാധിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം.
ബാഹ്യ സ്രോതസുകള്‍ - ചിലപ്പോള്‍ പുറമേ നിന്നുള്ള സ്വാധീനം ഉണ്ടാകാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചിലരെക്കുറിച്ചുള്ള ചിന്തകളും അവരുടെ പ്രവൃത്തികളും നിങ്ങളെ ആഴത്തില്‍ ശല്യപ്പെടുത്തുന്നുവെങ്കില്‍ അവരുടെ എനര്‍ജി സ്വാധീനിക്കുന്നുവെന്നാണ് അര്‍ത്ഥം. ചിലര്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ തീര്‍ത്തും ക്ഷീണം അനുഭവപ്പെടുന്നുവെങ്കില്‍ അവര്‍ നിങ്ങളെ നെഗറ്റീവായി സ്വാധീനിക്കുന്നുണ്ട്.

ഏതൊക്കെയാണ് നെഗറ്റീവ് സ്ഥലങ്ങള്‍? - ചില സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുവെങ്കില്‍ ആ സ്ഥലങ്ങള്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞതാണെന്നാണ് അര്‍ത്ഥം.
അറിഞ്ഞും അറിയാതെയും നമ്മള് പോസിറ്റീവും, നെഗറ്റീവും എനര്‍ജികള്‍ ഉള്ളില്‍ വഹിക്കുന്നവരാണ്. നിങ്ങളുടെ നെഗറ്റീവ് എനര്‍ജി അകറ്റാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്.
നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അല്പസമയം ഏതെങ്കിലും അമ്പലത്തിലോ ദേവാലയത്തിലോ സമയം ചെലവഴിക്കുന്നത് ആശ്വാസം നല്‍കും.
നിങ്ങള്‍ ദൈവവിശ്വാസിയല്ലെങ്കില്‍ അല്പസമയം ധ്യാനിക്കാം. തുടര്‍ന്ന് നിങ്ങളുടെ ഉള്ളിലെ ഭയം അകലുന്നതായി മനസിലാക്കാനാവും.

നിങ്ങള്‍ ശാസ്ത്രത്തില്‍ മാത്രമാണ് വിശ്വസിക്കുന്നതെങ്കില്‍ ഒരു മനശാസ്ത്രജ്ഞന്റെ സഹായം തേടാം. അവര്‍ നിങ്ങളുടെ ഉള്ളിലെ ഭയത്തെ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യും. അത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും.
നിങ്ങള്‍ സംഗീതം ഇഷ്ടപ്പെടുന്നുവെങ്കില്‍ പോസിറ്റീവും ഉണര്‍വ്വ് നല്‍കുന്നതുമായ സംഗീതം എല്ലാ ദിവസവും കേള്‍ക്കുക. ഇത് നിങ്ങളുടെ ആത്മാവിനെ ശുദ്ധമാക്കുകയും ആശ്വാസം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications
