For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസമസ് ജനുവരിയിലോ, അപ്പോള്‍ ഡിസംബര്‍ 25?

വ്യത്യസ്തരാജ്യങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളിലെ വ്യത്യസ്തത എന്തൊക്കെ എന്ന് നോക്കാം.

|

ക്രിസ്മസ് നാം സാധാരണയായി ആഘോഷിക്കാറുള്ളത് ഡിസംബര്‍ 25-നാണ്. ലോകനാഥനായ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയാണ് ക്രിസ്മസായി നാം വര്‍ഷാവര്‍ഷം കൊ ണ്ടാടാറുള്ളത്. ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ യേശുവിന്റെ ജനനത്തെ വാഴ്ത്ത് കിര്‌സമസ് ആഘോഷിക്കുമ്പോള്‍ ലോകത്തിന്റെ വിവിധ കോണുകളിലും വിവിധ രീതിയിലാണ് ക്രിസ്മസ് ആഘോഷം പൊടിപൊടിയ്ക്കുന്നത്. ക്രിസ്‌തുമസിന്‌ മുമ്പ്‌ ചെയ്യേണ്ട കാര്യങ്ങള്‍

ഓരോ രാജ്യത്തിന്റേയും സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് ക്രിസ്മസ് ആഘോഷങ്ങളിലും വ്യത്യാസമുണ്ട്. ഓരോ രാജ്യക്കാരും ഉണ്ണിയേശുവിന്റെ തിരുപ്പിറവി എങ്ങനെയെല്ലാം ആഘോഷിക്കുന്നു എന്ന് നോക്കാം. കുട്ടികള്‍ക്കു ക്രിസ്തുമസ് സമ്മാനങ്ങള്‍

ജനുവരിയില്‍ ക്രിസ്മസ്

ജനുവരിയില്‍ ക്രിസ്മസ്

എത്യോപ്യയില്‍ ക്രിസ്മസ് ഡിസംബര്‍ 25നല്ല. ജനുവരി ഏഴിനാണ് ഇഴര്‍ ക്രിസമ്‌സ് ആഘോഷിക്കുന്നത്. പള്ളിയില്‍ അതിരാവിലെ തുടങ്ങുന്ന പ്രാര്‍ത്ഥനകളോടെ തുടക്കം കുറിയ്ക്കും. ഇരിയ്ക്കാതെ മൂന്നു മണിക്കൂറുകളോളം പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥിച്ചും പാട്ട് പാടിയും ആണ് ഇവര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്.

റഷ്യക്കാരുടെ ക്രിസ്മസ്

റഷ്യക്കാരുടെ ക്രിസ്മസ്

അതികഠിനമായ നോമ്പെടുത്താണ് ഇവര്‍ ക്രിസ്മസിനെ വരവേല്‍ക്കാന്‍ മനസ്സും ശരീരവും സജ്ജമാക്കുന്നത്. ക്രിസമസ് ദിനത്തില്‍ തറയിലാകെ വൈക്കോല്‍ വിതരുന്നു ഇവര്‍. അടുത്ത വര്‍ഷം വിളവെടുപ്പ് കൊഴുക്കുന്നതിനായാണ് ഇത്തരം ഒരു ആചാരം ഇവര്‍ ചെയ്യുന്നത്.

 കോഴികളെപോലെ കൂവുന്നു

കോഴികളെപോലെ കൂവുന്നു

ഇത് മാത്രമല്ല കോഴികളെ പോലെ കൂവുന്നതും ഇവരുടെ ആചാരമാണ്. ഇത്തരത്തില്‍ ചെയ്താല്‍ കോഴി കൂടുതല്‍ മുട്ടയിടുമെന്നും ഇവര്‍ വിശ്വസിക്കുന്നു. വിഷുവിന് നമ്മള്‍ കാരണവന്‍മാരില്‍ നിന്നും കൈനീട്ടം വാങ്ങിയ്ക്കുന്നത് പോലെ മുത്തശ്ശിയില്‍ നിന്ന് ക്രിസ്മസ് സമ്മാനം വാങ്ങിച്ചാണ് ഇവര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്.

ഇറാഖിലെ ക്രിസ്മസ്

ഇറാഖിലെ ക്രിസ്മസ്

ഇറാഖിലെ ക്രിസ്മസ് ദിനം ആഘോഷങ്ങള്‍ വളരെ കുറവാണെങ്കിലും വിശ്വാസത്തിന് യാതൊരു കുറവുമില്ല. മെഴുകു തിരി കത്തിച്ച് ബൈബിള്‍ വായിച്ചാണ് ഇവര്‍ ക്രിസ്മസ് ദിവസം തുടങ്ങുന്നത് തന്നെ. പിന്നീട് പള്ളിയില്‍ പോവുകയും ഉണ്ണിയേശുവിന്റെ രൂപം വഹിച്ചു കൊണ്ടുള്ള യാത്രയില്‍ പങ്കെടുത്ത് അനുഗ്രഹീതരാവുകയും ചെയ്യുന്നു.

അര്‍ജന്റീനയിലെ ആഘോഷം

അര്‍ജന്റീനയിലെ ആഘോഷം

നൃത്തമാണ് ഇവരുടെ പ്രത്യേകത. ക്രിസ്മസ് ഗാനങ്ങള്‍ക്കനുസരിച്ച് ചുവട് വെച്ച് പാട്ടുപാടിയാണ് ഇവര്‍ ക്രിസമസിനെ വരവേല്‍ക്കുന്നത്. കുട്ടികളാകട്ടെ പടക്കം പൊട്ടിച്ചും സമ്മാനങ്ങള്‍ നല്‍കിയും സ്വീകരിച്ചും എല്ലാ ക്രിസ്മസ് ആഘോഷിക്കുന്നു.

English summary

How Different Countries Celebrate Christmas

How Different Countries Celebrate Christmas, read to know more about it.
X
Desktop Bottom Promotion