Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഉറക്കത്തില്‍ പോലും സൂക്ഷിക്കണം, അല്ലെങ്കില്‍ അപകടം
ചെവിവേദന അസഹ്യമാണോ, അല്ലെങ്കില്‍ എപ്പോഴും ചെവിയില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നുന്നുണ്ടോ? എന്നാല്‍ സംശയിക്കണ്ട നിങ്ങളുടെ ചെവിയില്‍ ചിലര്‍ കൂടുകെട്ടി താമസമാരംഭിച്ചിരിക്കുന്നു എന്നത് തന്നെ കാര്യം.
ഇത്തരത്തില്‍ നമ്മുടെ ചെവിയിലും മൂക്കിലും എന്തിനധികം ശ്വാസകോശത്തില്‍ വരെ ഒളിച്ചിരിയ്ക്കുന്ന ചില ജീവികളുണ്ട്. ഈ കുടിയേറ്റക്കാരാണ് ആരോഗ്യത്തിന് ഭീഷണി
പെട്ടെന്നൊന്നും ഇവയെ തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും പലപ്പോഴും ഇത്തരം ജീവികളുടെ വാസം നമ്മുടെ ആരോഗ്യത്തെ വല്ലാതെ കഷ്ടപ്പെടുത്തുന്നു. ഇത്തരത്തില്‍ മനുഷ്യ ശരീരത്തില്‍ നിന്നും കണ്ടെടുത്ത ചില ജിവികളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

വിരകള്‍
വിരകള്‍ നമ്മുടെയെല്ലാം ശരീരത്തിലുണ്ട്. എന്നാല്‍ 92 വയസ്സായ മുത്തശ്ശിയുടെ കാതില്‍ നിന്നും ഒന്നും രണ്ടും വിരകളെയല്ല കണ്ടെടുത്തത് 57 എണ്ണമാണ്. ഇതിനെ പുറത്തെടുത്ത ഡോക്ടര്‍ക്ക് തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല ഇക്കാര്യം. ചെവിയ്ക്കുള്ളില്‍ കയറിയ വിര പിന്നീട് മുട്ടയിട്ട് പെരുകിയാണ് ഇത്രയും എണ്ണമായി മാറിയത്.

ചീവീട് ചെവിയില്‍
ചെവിയാണ് എല്ലാ പ്രാണികളുടേയും വാസസ്ഥലം. അതികഠിനമായ ചെവിവേദനയുമായാണ് ഒരാള്‍ ഡോക്ടറെ കാണാനെത്തിയത്. എന്നാല്‍ ഈ വേദനയ്ക്ക് പുറകിലാകട്ടെ ചിവീടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.

പാറ്റയ്ക്കും പ്രിയം ചെവി തന്നെ
അതികഠിനമായ ചെവിവേദനയെത്തുടര്ന്നാണ് ഒരു യുവാവ് ഡോക്ടറുടെ പക്കലെത്തിയത്. എന്നാല്‍ ചിലന്തിയാണെന്ന ധാരണയില്‍ ഡോക്ടറെ കാണാനെത്തിയുവാവിനെ അമ്പരപ്പിച്ചത് 2.5 സെന്റിമീറ്റര്‍ നീളമുള്ള പാറ്റയായിരുന്നു.

ചിലന്തിയും താമസം
ജോര്‍ജിയന്‍ ബ്രിട്ടീഷ് പാട്ടുകാരന് കാത്തി മെലുവയാണ് ചെവിയില്‍ നിന്ന് അസാധാരണമായ ശബ്ദം കേട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ചിലന്തിയായിരുന്നു ഈ ശബ്ദത്തിനു പിറകിലെന്നറിഞ്ഞ ഡോക്ടറും കാത്തിയും ഞെട്ടിപ്പോയി.

ശ്വാസകോശത്തില്‍ മത്സ്യം
ശ്വസനസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് ഈ മൂന്ന് വയസ്സുകാരനെ ആശുപത്രിയിലാക്കിയത്. എന്നാല്‍ ശ്വാസകോശത്തില്‍ നിന്ന് 3.5 സെന്റിമീറ്റര്‍ നീളമുള്ള മത്സ്യത്തെയാണ് ഈ കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് ഡോക്ടര്‍ കണ്ടെത്തിയത്. കൂട്ടുകാരനോടൊപ്പം നദിയില്‍ കളിയ്ക്കുമ്പോഴായിരിക്കും മത്സ്യം ശ്വാസകോശത്തിലെത്തിയത് എന്നാവാം നിഗമനം.

ഈച്ചയുടെ ലാര്‍വ
അഞ്ച് വയസ്സുകാരന്റെ കണ്ണില്‍ നിന്നാണ് ലാര്‍വ്വ കണ്ടെത്തിയത്. മാത്രമല്ല ഇതിന്റെ മുട്ടകളും കണ്ണില്‍ ഉണ്ടായിരുന്നു. പിന്നീട് ശ്സത്രക്രിയയിലൂടെ ഇതിനെയെല്ലാം നീക്കം ചെയ്തു.

വായില്‍ നിന്നും കണ്ടെടുത്ത വിര
63-കാരനായ കൊറിയക്കാരിയുടെ വായില്‍ നിന്നാണ് ഈ വിരയെ കണ്ടെടുത്തത്. പകുതി മാത്രം പാകം ചെയ്ത മത്സ്യമാണ് ഈ പണി പറ്റിച്ചത്. വായില്‍ പറ്റിപ്പിടിച്ച് വളര്‍ന്ന ഇതിനെ പിന്നീട് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

പഴങ്ങളിലെ ഈച്ച
പഴക്കടകള്ക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന ഈച്ചകളെ നമ്മള് ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ ിതിന്റെ ലാര്‍വ്വ ചെവിയില്‍ കയറിക്കൂടി മുട്ടയിട്ട് പെരുകിയതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. നൂറുകണക്കിന് ലാര്വ്വകളെയാണ് ചെവിവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ ചെവിയില്‍ നിന്നും പുറത്തെടുത്തത്.



Click it and Unblock the Notifications
