Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കൈയ്യിലെ ചന്ദ്രക്കല പറയുന്നതെന്ത്?
നിങ്ങളുടെ കൈയ്യില്‍ ചന്ദ്രക്കലയുണ്ടോ? കൈത്തലത്തിലെ ഹൃദയ രേഖകള്‍ കൂടിച്ചേരുമ്പോള്‍ അര്ദ്ധചന്ദ്രക്കലയുടെ രൂപത്തില്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് ചില പ്രത്യേകതകളുണ്ട്. എത്രയൊക്കെ വിശ്വാസമില്ലെന്നു പറഞ്ഞെങ്കിലും പലപ്പോഴും ഹസ്തരേഖാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും.
കൈയ്യിലെ രേഖകള്‍ നോക്കി ഭൂതവും ഭാവിയും പ്രവചിക്കുന്നവര്‍ നമുക്ക് ചുറ്റും
ധാരാളമുണ്ട്. ഇത്തരത്തില്‍ ഹൃദയരേഖകള് കൂടിച്ചേരുമ്പോള്‍ എന്തൊക്കെ പ്രത്യേകതകളാണ് ഇത്തരക്കാര്‍ക്ക് ഉണ്ടാവുക എന്ന് നോക്കാം. സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)

ഹൃദയരേഖയും ചന്ദ്രക്കലയും
കൈകള്‍ ചേര്‍ത്തു പിടിയ്ക്കുമ്പോള്‍ ഹൃദയരേഖകള് അര്ദ്ധചന്ദ്രാകൃതിയാണെങ്കില് എന്തൊക്കെ പ്രത്യേകതകള്‍ ആണ് ഉള്ളതെന്നു നോക്കാം. ഹൃദയരേഖ ആരംഭിയ്ക്കുന്നത് ചെറുവിരലിനോട് ചേര്‍ന്നാണ്. ലവ് ലൈന്‍ എന്നും ഈ രേഖ അറിയപ്പെടുന്നുണ്ട്.

ഓരോരുത്തരിലും വ്യത്യസ്തം
ഹൃദയരേഖ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഒരിക്കലും ഒരേ ആകൃതിയും വലിപ്പവും ആയിരിക്കില്ല ഇതിനുണ്ടാവുന്നത്. ചിലപ്പോള്‍ രണ്ട് കൈയ്യിലേയും ഹൃദയരേഖകള് വ്യത്യസ്തമായിരിക്കും.

ചന്ദ്രക്കലയാണെങ്കില്‍
രണ്ട് കൈകളിലേയും ഹൃദയരേഖകള് ചേരുമ്പോള്‍ ചന്ദ്രക്കലയുടെ ആകൃതിയാണെങ്കില്‍ അവര്‍ക്കുണ്ടാകുന്ന ചില പ്രത്യേകതകള്‍ നോക്കാം.

ആകര്‍ഷകമായ വ്യക്തിത്വം
ആകര്‍ഷകമായ വ്യക്തിത്വത്തിനുടമകളായിരിക്കും ഇവര്‍. ഇവരുടെ കൈയ്യിലെ അര്‍ദ്ധ ചന്ദ്രാകൃതി അതാണ് സൂചിപ്പിക്കുന്നത്.

വിവാഹജീവിതം
ഇവരുടെ വിവാഹ ജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തികമായും ഇവര്‍ ഉന്നതിയിലെത്തും. മാത്രമല്ല വിദേശ രാജ്യങ്ങളില്‍ ജീവിയ്ക്കാനുള്ള ജീവിത സാഹചര്യമായിരിക്കും ഇവര്‍ക്കുള്ളത്.

ഹൃദയരേഖ നേര്‍രേഖയാണെങ്കില്‍
ഇരുകൈകളും ചേര്‍ത്തു പിടിയ്ക്കുമ്പോള്‍ ഹൃദയരേഖ നേര്‍രേഖയിലാണെങ്കില്‍ അവര്‍ ശാന്തസ്വഭാവക്കാരായിരിക്കും. മാത്രമല്ല മാന്യന്മാരും ദയയുള്ളവരും ആയിരിക്കും.

ഒരുമിച്ച് ചേരാത്ത ഹൃദയരേഖ
ഒരുമിച്ച് ചേരാത്ത ഹൃദയരേഖകളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ മറ്റുള്ളവരെക്കുറിച്ച് ആലോചിച്ച് ബുദ്ധിമുട്ടാത്തവരാണ് ഇവര്‍. മറ്റുള്ളവരുടെ അഭിപ്രായത്തിനേക്കാള്‍ സ്വന്തം ഇഷ്ടങ്ങള്‍ക്കും അഭിപ്രായങ്ങള്ക്കുമായിരിക്കും മുന്‍തൂക്കം.

വിവാഹക്കാര്യത്തില്‍
വിവാഹക്കാര്യത്തിലും പലപ്പോഴും ഈ വ്യത്യാസം കാണിയ്ക്കും. പ്രായത്തില്‍ മുതിര്‍ന്നവരെയായിരിക്കും ഇവര്‍ക്ക് ഇഷ്ടം. സൗഹൃദത്തിന്റെ കാര്യത്തിലും അങ്ങനെതന്നെയായിരിക്കും.

വിവാഹരേഖ
വിവാഹരേഖയെക്കുറിച്ചും ചില കാര്യങ്ങള്‍ ഉണ്ട്. ഹൃദയ രേഖയ്ക്കും ചെറുവിരലിനും ഇടയിലാണ് വിവാഹരേഖകള്‍ ഉണ്ടാവുന്നത്.

ഒന്നിലധികം രേഖകള്‍
ഒന്നിലധികം രേഖകള്‍ ഉണ്ടെങ്കില്‍ ഒന്നിലധികം വിവാഹം കഴിയ്ക്കാനുള്ള സാധ്യത നിങ്ങളില്‍ കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്.

ഒരു രേഖ നിറം കൂടുതലെങ്കില്‍
വിവാഹ രേഖയില്‍ ഒരു രേഖയ്ക്ക് നിറം കൂടുതലാണെങ്കില്‍ നിങ്ങളുടെ ബന്ധം ദീര്‍ഘകാലം നിലനില്ക്കും എന്നതാണ് സൂചിപ്പിക്കുന്നത്.

രേഖ ചെറുതാണെങ്കില്‍
വിവാഹരേഖയില്‍ ഒരു രേഖ ചെറുതും മറ്റേത് വലുതുമാണെങ്കില്‍ നിങ്ങള്‍ക്ക് അന്യജാതിയില്‍ പെട്ട ഒരാളെ വിവാഹം കഴിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

വിവാഹരേഖയില്‍ കറുത്ത കുത്ത്
വിവാഹരേഖയില്‍ കറുത്ത കുത്തുകളുണ്ടെങ്കില് നിങ്ങലുടെ വിവാഹം പരാജമായിരിക്കും എന്നാണ് പൊതുവേ ശാസ്ത്രം പറയുന്നത്. വിവാഹ മോചന സാധ്യത വളരെ കൂടുതലാണ്.



Click it and Unblock the Notifications
