Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്തനവലിപ്പം വരുത്തും തലവേദനകള്‍
സ്തനവലിപ്പം സ്ത്രീ സൗന്ദര്യത്തിന് മാറ്റേകുന്നുവെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെയാണ് കൃത്രിമമാര്‍ഗങ്ങളിലൂടെ പലരും സ്തനവലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്നതും.
എന്നാല്‍ സ്തനവലിപ്പം കൂടുതലായ സ്ത്രീകള്‍ക്ക പല തലവേദനകളുമുണ്ട്. മറ്റുള്ളവര്‍ക്കറിയാത്ത ചില പ്രശ്നങ്ങള്‍. ഇതേക്കുറിച്ചു കൂടുതലറിയൂ,

പാകമായ ബ്രാ
സ്തനവലിപ്പം ഏറെ കൂടുതലെങ്കില്‍ പാകമായ ബ്രാ ലഭിയ്ക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഇഷ്ടപ്പെട്ട ബ്രാ ലഭിയ്ക്കാനും പ്രയാസം. കാരണം സൈസ് ശരിയല്ലാത്തതു തന്നെ.

പല വസ്ത്രങ്ങളും ധരിയ്ക്കാന്‍ സാധിയ്ക്കാത്തതാണ് മറ്റൊരു പ്രശ്നം. സൈസ് ശരിയെങ്കിലും മാറിടഭാഗം ടൈറ്റാകുന്നത് ഒരു കാരണം. മാറിടം എടുത്തു കാണിയ്ക്കുമെന്നത് മറ്റൊന്ന്.

തുറിച്ചു നോട്ടം
ആളുകളുടെ തുറിച്ചു നോട്ടം മാറിവലിപ്പമുള്ള സ്ത്രീകള്‍ക്കു പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കും.

ആരോഗ്യപ്രശ്നങ്ങള്‍
ആരോഗ്യപ്രശ്നങ്ങള്‍ അസാധാരണയല്ല. നടുവേദന മാറിട വലിപ്പം കൂടുതലുള്ള സ്ത്രീകള്‍ക്കുള്ള ഒരു പ്രശ്നമാണ്.

മാറിടം തൂങ്ങാനുള്ള സാധ്യത
മാറിടം തൂങ്ങാനുള്ള സാധ്യത മാറിടവലിപ്പം വരുത്തുന്ന മറ്റൊരു പ്രശ്നം. പ്രത്യേകിച്ചു പ്രായമാകുമ്പോള്‍. ഇത് ശരീരസൗന്ദര്യത്തെ തന്നെ ബാധിയ്ക്കും.

വിയര്‍ക്കുന്നതും ചര്മപ്രശ്നങ്ങളുണ്ടാകുന്നതുമെല്ലാം
വേനല്‍ക്കാലത്തും മറ്റും മാറിടങ്ങളുടെ താഴെ വല്ലാതെ വിയര്‍ക്കുന്നതും ഇതുവഴി ചര്മപ്രശ്നങ്ങളുണ്ടാകുന്നതുമെല്ലാം വലിയ സ്തനങ്ങള്‍ വരുത്തുന്ന പ്രശ്നങ്ങളാണ്.

വ്യായാമം
വ്യായാമം ചെയ്യുമ്പോഴും ഓടുമ്പോഴുമെല്ലാം വലിയ സ്തനങ്ങള്‍ സ്ത്രീകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ട്.

കിടക്കാന്‍
ഇഷ്ടമുള്ള രീതിയില്‍ കിടക്കാന്‍ സാധിയ്ക്കില്ല. പ്രത്യേകിച്ചു കമഴ്ന്നും മലര്‍ന്നും



Click it and Unblock the Notifications
