Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ നൂറ്റാണ്ടിലെ വിലക്കപ്പെട്ട കനികള്‍
നിയമങ്ങള്‍ മനുഷ്യരാശിയുടേയും ലോകത്തിന്റെയു നന്മയ്ക്കായാണ് സാധാരണയുണ്ടാക്കാറ്. ചിലപ്പോള്‍ ഇത് വിപരീതഫലവുമുണ്ടാക്കും.
ലോകത്തു പല നിയമങ്ങളുമുണ്ട്. ചിലത് നമ്മെ അരിശം പിടിപ്പിയ്ക്കും, ചിലതു നമ്മെ ചിരിപ്പിയ്ക്കും. ചിലത് കേട്ടാല്‍ വട്ടാണെന്നു തോന്നിപ്പോകും.
ലോകത്തെ ഇത്തരത്തിലെ ചില നിയമങ്ങളെക്കുറിച്ച്, വിലക്കുകളെക്കുറിച്ചറിയൂ,

ഈ നൂറ്റാണ്ടിലെ വിലക്കപ്പെട്ട കനികള്‍
ഫ്രാന്‍സില്‍ കെച്ചപ്പുകള്ക്കു വിലക്കാണ്. ഫ്രഞ്ച് ഫ്രൈസിന്റെ കൂടെ മാത്രമേ ഇത് ഉപയോഗിയ്ക്കാന്‍ അനുവാദമുള്ളൂ. കെച്ചപ്പ് ഫ്രഞ്ച് വിഭവങ്ങളുടെ തനതായ സ്വാദ് നശിപ്പിയ്ക്കുന്നവെന്നതാണ് കാരണം പറയുന്നത്.

ഈ നൂറ്റാണ്ടിലെ വിലക്കപ്പെട്ട കനികള്‍
ഡെന്മാര്ക്കില് നിങ്ങള്ക്കിഷ്ടത്തിന് കുഞ്ഞിനു പേരിടാന്‍ സാധിയ്ക്കില്ല. രജിസ്്റ്റര്‍ ചെയ്തിരിയ്ക്കുന്ന 24,000 പേരില്‍ നിന്നും ഒന്നിടണം. വേറെ പേരിടണമെങ്കില്‍ പ്രത്യേക ഗവണ്മെന്റ് അനുവാദം വേണം.

ഈ നൂറ്റാണ്ടിലെ വിലക്കപ്പെട്ട കനികള്‍
കാനഡയില്‍ ബേബി വാക്കറുകള്‍ വില്ക്കാന് പാടില്ല. ഇത് കുഞ്ഞുങ്ങള്‍ സ്വാഭാവികമായി നടക്കുന്നതു വൈകിയ്ക്കുമെന്ന പഠനത്തെത്തുടര്‍ന്നാണ്.

ഈ നൂറ്റാണ്ടിലെ വിലക്കപ്പെട്ട കനികള്‍
2011ല്‍ മലേഷ്യയില്‍ മഞ്ഞ വസ്ത്രങ്ങള്‍ക്കു വിലക്കുണ്ടായിരുന്നു. ഇത് പ്രതിപക്ഷകക്ഷികളുടെ ഔദ്യോഗിക നിറമായതു കൊണ്ടുതന്നെ.

ഈ നൂറ്റാണ്ടിലെ വിലക്കപ്പെട്ട കനികള്‍
ചൈനയില്‍ മുല്ലപ്പൂ എന്നര്‍ത്ഥം വരുന്ന ജാസ്മിന് എന്ന വാക്ക് വിപ്ലവത്തിന്റെ കോഡ് വാക്കായാണ് ഉപയോഗിച്ചിരുന്നത്. ഇതുകൊണ്ടു തന്നെ ഈ വാക്കിന് വിലക്കായിരുന്നു. ഇത് പറയുന്നതും എഴുതുന്നതുമെല്ലാം.

ഈ നൂറ്റാണ്ടിലെ വിലക്കപ്പെട്ട കനികള്‍
ചൂതാട്ടം നിര്‍ത്താന്‍ വേണ്ടി വീഡീയോ ഗെയിം വിലക്കിയിട്ടുള്ള രാജ്യമാണ് ഗ്രീസ്. ഇതു കളിച്ചാല്‍ അറസ്റ്റിലായേക്കും.

ഈ നൂറ്റാണ്ടിലെ വിലക്കപ്പെട്ട കനികള്‍
ഇറാനില്‍ ഫാഷന്‍ മുടിസ്റ്റൈലുകള്, അതായത് സ്പൈക്ക്, ഫ്േളാഡിംഗ്, എന്തിന് പോണിടെയ്ല് പോലും വിലക്കിയിട്ടുണ്ട്.



Click it and Unblock the Notifications
