For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മരണം തൊട്ടടുത്ത്

|

ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എല്ലാവര്‍ക്കുമുണ്ടാകും പ്രിയപ്പെട്ട ഓരോ ഭക്ഷണങ്ങള്‍. പലപ്പോഴും ഭക്ഷണം കഴിയ്ക്കുമ്പോള്‍ അതിന്റെ ഗുണമോ വിലയോ അല്ല നമ്മള്‍ ശ്രദ്ധിക്കുന്നത് രുചി മാത്രമാണ് പലപ്പോഴും ഇതിന്റെ പ്രധാന മാനദണ്ഡം. ഇത് ആരോഗ്യത്തിന് എത്രത്തോളം ഹാനീകരമാണെന്നതു പോലും പലരും ചിന്തിക്കുന്നില്ല. പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

എന്നാല്‍ നമ്മള്‍ ശ്രദ്ധിക്കുന്നില്ലെങ്കിലും നമ്മുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധയുള്ള ചില രാജ്യങ്ങളുണ്ട്. അനാരോഗ്യകരമായ ഭക്ഷണം കഴിച്ചാല്‍ ഉടന്‍ തട്ടിപ്പോകുമെന്ന് ഉറപ്പുള്ളത് കൊണ്ടു തന്നെയാണ് പല രാജ്യങ്ങളിലും ഇത്തരം ഭക്ഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്തൊക്കെ ഭക്ഷണങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് നോക്കാം.

 സമൂസയ്ക്ക് വിലക്ക് സോമാലിയയില്‍

സമൂസയ്ക്ക് വിലക്ക് സോമാലിയയില്‍

സോമാലിയയില്‍ ചെന്നാല്‍ സമൂസ കഴിയ്ക്കാം എന്ന വിചാരം ആര്‍ക്കെങഅകിലും ഉണ്ടെങ്കില്‍ അത് വെറും വിചാരം മാത്രമാണ്. കാരണം സമൂസ ഉണ്ടാക്കിയിരിക്കുന്ന ആകൃതി ക്രിസ്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതാണെന്നും അത് മുസ്ലീം രാജ്യമായ സൊമാലിയയില്‍ പറ്റില്ലെന്നും എന്ന ചിന്തയാണ് ഇതിനു പിറകില്‍.

ഫ്രാന്‍സില്‍ വിലക്കി കെച്ചപ്പ്

ഫ്രാന്‍സില്‍ വിലക്കി കെച്ചപ്പ്

പക്കവടയ്ക്കും പപ്‌സിനുമൊപ്പം കെച്ചപ്പ് കൂട്ടിക്കഴിയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. എന്നാല്‍ ഫ്രാന്‍സിലെ പ്രൈമറി സ്‌കൂളില്‍ കെച്ചപ് നിരോധിച്ചിരിയ്ക്കുകയാണ്.

കിന്‍ഡര്‍ ജോയ്ക്കു നിരോധനം അമേരിക്കയില്‍

കിന്‍ഡര്‍ ജോയ്ക്കു നിരോധനം അമേരിക്കയില്‍

അമേരിക്കയില്‍ കുട്ടികളഅ#ക്ക് ഏറെ ഇഷ്ടപ്പെട്ട കിന്‍ഡര്‍ ജോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ശരീരത്തിന് അനാരോഗ്യമുണ്ടാക്കുന്ന വസ്തുക്കള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ടെന്നതാണ് ഇത് നിരോധിയ്ക്കാന്‍ കാരണം.

 സിംഗപ്പൂരില്‍ ച്യൂയിംഗം

സിംഗപ്പൂരില്‍ ച്യൂയിംഗം

ച്യൂയിംഗ് ഇഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. 2004-ലാണ് സിംഗപ്പൂരില്‍ ച്യൂയിംഗം നിരോധിച്ചത്. ഇനി സിംഗപ്പൂരില്‍ പോയി ആരെങ്കിലും ച്യൂയിംഗ് കഴിച്ചാല്‍ 32000 രൂപ പിഴ അടക്കേണ്ടി വരും.

ഭാംഗ് നിരോധനം

ഭാംഗ് നിരോധനം

ഭാംഗിന്റെ പ്രധാന കൂട്ട് എന്ന് പറയുന്നത് കഞ്ചാവാണ്. കഞ്ചാവ് ചേര്‍ക്കുന്നത് കൊണ്ട് തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഭാംഗിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ബദാം നിരോധനം

ബദാം നിരോധനം

ബദാം ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ്. എന്നാല്‍ ബദാം കഴിയ്ക്കുന്നത് കാലിഫോര്‍ണിയയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഒന്നാണ്. സാല്‍മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്നതിനാലാണ് ഇത്തരത്തില്‍ ബദാമിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

മദ്യത്തിന് വിലക്ക്

മദ്യത്തിന് വിലക്ക്

അമേരിക്കയില്‍ അബ്‌സിന്റെ എന്ന മദ്യത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയില്‍ മാത്രമല്ല ന്യൂസിലന്റിലും കാനഡയിലും ഈ മദ്യത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മാനസികാരോഗ്യത്തെ ബാധിയ്ക്കുന്നു എന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു നിരോധനം.

മൗണ്ടന്‍ ഡ്യൂവിനും വിലക്ക്

മൗണ്ടന്‍ ഡ്യൂവിനും വിലക്ക്

മൗണ്ടന്‍ ഡ്യൂ എന്ന പാനീയത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍. ഇത് ഓര്‍മ്മശക്തി കുറയ്ക്കാന്‍ കാരണമാകും എന്നതാണ് പ്രധാന കാരണം. മാത്രമല്ല നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നതും ഇതിന് വിലക്കേര്‍പ്പെടുത്താനുള്ള കാരണമാണ്.

 ശുദ്ധീകരിക്കപ്പെടാത്ത പാല്‍

ശുദ്ധീകരിക്കപ്പെടാത്ത പാല്‍

ശുദ്ധീകരിക്കപ്പെടാതെ പാല്‍ യു എസ് എയിലും കാനഡയിലും നിരോധിച്ചിരിക്കുന്നു. പാല്‍ നേരിട്ട് കറന്നെടുത്ത് ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നത് തന്നെയാണ് കാര്യം.

 ജെല്ലി സ്വീറ്റ്‌സ്

ജെല്ലി സ്വീറ്റ്‌സ്

ജെല്ലി സ്വീറ്റ്‌സിനും നിരോധനമേര്‍പ്പെടുത്തിയ രാജ്യമാണ് യു കെ. കുട്ടികളുടെ ആരോഗ്യത്തിന് ഹാനീകരമാണ് എന്നതാണ് ഇത് നിരോധിയ്ക്കാനുള്ള പ്രധാന കാരണം.

English summary

Foods And Drinks That Are Banned Around The World

Foods And Drinks That Are Banned Around The World, take a look on here.
X
Desktop Bottom Promotion