Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
'കലി' ദുല്‍ഖറിന് മാത്രമല്ല പാര, നിങ്ങള്‍ക്കും
കലി എന്ന സിനിമയിലെ ദുല്‍ഖര്‍ സല്മാന് അവതരിപ്പിച്ച കഥാപാത്രത്തെ ഓര്‍മ്മയില്ലേ, അമിതദേഷ്യം ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടാക്കുന്ന പൊല്ലാപ്പാണ് സിനിമയുടെ പ്രമേയം. അതുപോലെ തന്നെയാണ് ദേഷ്യം ആര്‍ക്ക് എപ്പോള്‍ വരുമെന്ന് പറയാന്‍ കഴിയില്ല. ചിലര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും, ചിലര്‍ക്കാകട്ടെ ദേഷ്യമേ വരില്ല. ദേഷ്യം പലപ്പോഴും നമ്മുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കും. നമ്മുടെ ഭാവിയെ ഇരുട്ടിലാക്കാന്‍ നിമിഷങ്ങള്‍ കൊണ്ട് വരുന്ന ദേഷ്യത്തിന് കഴിയും. പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍

എന്നാല്‍ ദേഷ്യം നിന്ത്രിക്കാന്‍ ചില വിദ്യകള്‍ നമ്മള് തന്നെ കണ്ടെത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള മുന്കോപത്തെ പിടിച്ചു കെട്ടാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും മുന്‍കോപത്തിന്റെ പേരില്‍ പലരും പരാജയപ്പെട്ടുവെങ്കില്‍ ചില വഴികള്‍ കൂടി പരീക്ഷിച്ചു നോക്കൂ.
സംസാരിയ്ക്കുന്നതിനു മുന്‍പ് ആലോചിക്കുക

എപ്പോഴും സംസാരിയ്ക്കുന്നതിനു മുന്‍പ് ആലോചിക്കണം. ദേഷ്യത്തിലാണ് സംസാരിയ്ക്കുന്നതെങ്കില്‍ എന്താണ് ദേഷ്യപ്പെടുന്നതിനു മുന്‍പ് പറഞ്ഞതെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക.
ആഴത്തിലുള്ള ശ്വാസോഛ്വാസം

ദേഷ്യം വരുന്നുണ്ടെന്ന് തോന്നിയാല്‍ അതിനെ നിയന്ത്രിക്കാന്‍ ആഴത്തിലുള്ള ശ്വാസോഛ്വാസം എടുക്കുക. ഇത് അമിതകോപത്തെ ഇല്ലാതാക്കുന്നു. രാവിലെ കിടക്കയില്‍ വലതുവശം ചേര്‍ന്നെണീയ്ക്കണം
പാട്ട് കേള്‍ക്കുക

കലങ്ങി മറിയുന്ന മനസ്സില്‍ നിന്നാണ് പലപ്പോഴും ദേഷ്യം വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പാട്ട് കേള്‍ക്കാന്‍ ശ്രമിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.
ഡയറി എഴുത്ത് ശീലമാക്കുക

ഡയറി എഴുതുന്നത് ശീലമാക്കുക. പലപ്പോഴും ഇത്തരത്തില്‍ ഒരു ശീലം ഉണ്ടാക്കിയെടുക്കുന്നത് നമ്മുടെ മനസ്സിന്റെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കും.
ചെറിയ ചെറിയ വ്യായാമങ്ങള്‍

ചെറിയ ചെറിയ വ്യായാമങ്ങള്‍ ശീലമാക്കുക. ഇത് ശാരീരികമായും മാനസികമായും ഊര്‍ജ്ജം നല്‍കും. അമിതകോപമെന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ ഇത് തന്നെയാണ് ഏറ്റവും നല്ലത്.



Click it and Unblock the Notifications

