For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുംബനം കൊണ്ട് പുലിവാല്‍ പിടിച്ചവര്‍

|

ചുംബനം വളരെ സുഖമുള്ള ഏര്‍പ്പാടാണ്. പണ്ട് പണ്ട് ബോളിവുഡിലും ഹോളിവുഡിലും മാത്രം കണ്ടു വന്നിരുന്ന ഒന്നായിരുന്നു ലിപ് ലോക്ക് ചുംബനങ്ങള്‍. എന്നാല്‍ ഇന്ന് മലയാള സിനിമയില്‍ വന്ന മാറ്റം ചുംബനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഇത്തരം ചുംബനങ്ങള്‍ കൊണ്ട് പുലിവാല്‍ പിടിച്ച ചില താരങ്ങള്‍ നമുക്കിടയിലുണ്ട്. ചാപ്പാ കുരിശ് എന്ന സിനിമയിലെ ചുംബന സീന്‍ ആണ് മലയാള സിനിമയില്‍ ലിപ് ലോക്ക് ചുംബനത്തിന് തുടക്കം കുറിച്ചത് എന്ന ധാരണയാണ് വെറും തെറ്റിധാരണയാണ്. നിങ്ങള്‍ മരണം സ്വപ്‌നം കണ്ടോ?

എന്നാല്‍ വൈശാലി എന്ന ചിത്രത്തിലുണ്ട് ഇത്തരത്തിലൊരു ചുംബനം. മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച ചില ചുംബന കഥകള്‍.

 വൈശാലി

വൈശാലി

മലയാള സിനിമയുടെ സൗഭാഗ്യമായിരുന്ന ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് വൈശാലി. ലിപ് ലോക്ക് എന്ന ചുംബനരീത് ആദ്യമായി മലയാള സിനിമയില്‍ പരീക്ഷിച്ചത് 1988-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെയാണ് എന്നു പറയാം.

ഹണീബീ

ഹണീബീ

ജൂനിയര്‍ ലാലിന്റെ സംവിധാനത്തില്‍ ചെയ്ത സിനിമയാണ് ഹണീബീ. ആസിഫ് അലിയും ഭാവനയുമാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമയിലും ഭാവനയുടേയും ആസിഫിന്റേയും ലിപ് ലോക്ക് സീന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

നിദ്ര

നിദ്ര

സംവിധായകന്‍ ഭരതന്റെ മകനും നടനുമായ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത സിനിമയാണ് നിദ്ര. 1981-ല്‍ ഭരതന്‍ സംവിധാനം ചെയ്‌തെങ്കിലും പിന്നീട് സിദ്ധാര്‍ത്ഥ സിനിമ റിമേക്ക് ചെയ്യുകയായിരുന്നു. റിമ കല്ലിങ്കല്‍, സിദ്ദാര്‍ത്ഥ് എന്നിവര്‍ തന്നെയായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചാപ്പാ കുരിശ്

ചാപ്പാ കുരിശ്

ഏറെ വിവാദമുണ്ടാക്കിയ കിസ്സിങ് സീന്‍ ആയിരുന്നു ചാപ്പാ കുരിശിലേത്. രമ്യാ നമ്പീശനും ഫഹദ് ഫാസിലും ആണ് ഈ സീനില്‍ ലിപ് ലോക്ക് കിസ് ചെയ്തത്. ഇതോടെയാണ് ലിപ് ലോക്ക് ചുംബനങ്ങള്‍ മലയാള സിനിമയില്‍ പ്രശസ്തമായത് എന്നു പറയാം.

 ഞാന്‍ ഗന്ധര്‍വ്വന്‍

ഞാന്‍ ഗന്ധര്‍വ്വന്‍

മലയാള സിനിമാ ലോകത്ത് ഇത്രയേറെ ചര്‍ച്ച ചെയ്ത മറ്റൊരു സിനിമ ഇല്ലെന്നു തന്നെ പറയാം. പത്മരാജന്‍ എന്ന സംവിധായകന്റെ മരണത്തിനു കാരണവും ഈ സിനിമയാണെന്ന് ഒരു ശ്രുതിയുണ്ട്. ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നിതീഷ് ഭരദ്വാജ്, സുപര്‍ണ എന്നിവരായിരുന്നു.

അന്നയും റസൂലും

അന്നയും റസൂലും

മലയാള സിനിമാ രംഗത്ത് നിശ്ബദമായി വന്ന് പ്രണയകഥ പറഞ്ഞു ഫലിപ്പിച്ച സിനിമയാണ് അന്നയും റസൂലും. ആന്‍ഡ്രിയ ജെറാമിയയും ഫഹദ് ഫാസിലുമാണ് ഇതില്‍ ലിപ് ലോക്ക് ചുംബന സീനില്‍ അഭിനയിച്ചിരിക്കുന്നത്.

ലങ്ക

ലങ്ക

സാമ്പത്തികമായി പരാജയപ്പെട്ട സിനിമായണ് ലങ്ക. എങ്കിലും മംമ്ത മോഹന്‍ദാസും സുരേഷ് ഗോപിയും മത്സരിച്ചാണ് ഇതില്‍ അഭിനയിച്ചത്. സുരേഷ് ഗോപിയും മംമ്തയും തമ്മിലുള്ള ലിപ് ലോക്ക് ചുംബനവും ഇതില്‍ പ്രധാനമാണ്.

വണ്‍ ബൈ ടു

വണ്‍ ബൈ ടു

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയ്ക്കു ശേഷം ഹണി റോസിന്റെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൊന്നായിരുന്നു വണ്‍ ബൈ ടുവിലേത്. ഇതിന്റെ തിരക്കഥ രചിച്ചത് മുരളി ഗോപിയാണ്. മുരളി ഗോപിയും ഹമി റോസും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആമേന്‍

ആമേന്‍

സ്വാതി റെഡ്ഡിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒരു നാടിന്റെ കഥ പറഞ്ഞ സിനിമയാണ് ആമേന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ വിജയക്കൊടി പാറിച്ച സിനിമ. സ്വാതി റെഡ്ഡിയുടേയും ഫഹദ് ഫാസിലിന്റേയും ലിപ് ലോക്ക് ചുംബന സീന്‍ ആണ് ഇതിലെ പ്രത്യേകത.

English summary

Famous Lip locks In Mollywood

Lip lock scenes are very common in Hollywood movies since its inception and it is common now in Bollywood movies as well . But lip lock is still a taboo in Kerala films.
X
Desktop Bottom Promotion