Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സന്തോഷത്തെക്കുറിച്ച് ചില സന്തോഷക്കാര്യങ്ങള്...
ലോകത്തില് വച്ചേറ്റവും മനോഹരമായ വികാരമാണ് സന്തോഷം എന്നു പറയുന്നത്. എല്ലാവര്ക്കും എപ്പോഴും സന്തോഷത്തോടെ ഇരിയ്ക്കാന് പറ്റണം എന്നില്ല. എന്നാല് ചിരിയും സന്തോഷവും നമ്മുടെ ആയുസ്സും ആരോഗ്യവും വര്ദ്ധിപ്പിക്കുന്നു.
ഈ ലോകത്ത് സന്തോഷവും സങ്കടവും മാറി മാറി വരാന് കാരണമെന്താണെന്ന് വര്ഷങ്ങളായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല് അതിനുള്ള ഉത്തരം ഇതുവരെ കണ്ടു പിടിയ്ക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം.
എന്നാല് സന്തോഷത്തെക്കുറിച്ച് സന്തോഷമുണ്ടാക്കുന്ന ചില വസ്തുതകള് ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഈ ഗിന്നസ് റെക്കോര്ഡ് തകര്ക്കാനാവില്ല

സന്തോഷവും ആയുസ്സും
സന്തോഷവും ആയുസ്സും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. എപ്പോഴും സന്തോഷത്തോടെ ഇരിയ്ക്കുന്നവര് സന്തോഷമില്ലാത്തവരേക്കാള് ഒന്പത് വര്ഷം കൂടുതല് ജീവിയ്ക്കും.

ഒരു ചിരിയിലെ മാറ്റം
പലപ്പോഴും മുഖത്ത് വരുത്തുന്ന ചിരി നമ്മളെ സന്തോഷവാനാക്കും. അത് കപടത നിറഞ്ഞ ചിരിയാണെങ്കില് പോലും.

സന്തോഷിക്കുന്ന രാജ്യം
ലോകത്തെ ഏറ്റവും കൂടുതല് സന്തോഷിയ്ക്കുന്ന രാജ്യം ഡെന്മാര്ക്കാണ്. അവിടെയുള്ളവരാണത്രേ ഏറ്റവും കൂടുതല് സന്തോഷവാന്മാര്.

പണത്തിന് സന്തോഷം തരാന് കഴിയില്ല
ഒരിക്കലും പണത്തിന് നമ്മളെ സന്തോഷവാന്മാരാക്കാന് കഴിയില്ല. ഉദാഹരണത്തിന് സന്തോഷമുള്ള രാജ്യങ്ങളുടെ കണക്കെടുത്താല് പതിനാറാം സ്ഥാനത്താണ് അമേരിക്ക. എന്നാല് സമ്പത്തിന്റെ കാര്യത്തിലാകട്ടെ ഏറ്റവും മുന്നിലും.

സന്തോഷവും പണവും
സന്തോഷത്തോടെ ജീവിയ്ക്കുന്നവര് മറ്റുള്ളവരെ അപേക്ഷിച്ച് സമ്പാദിക്കാനും അധ്വാനിയ്ക്കാനും കൂടുതല് കഴിവുള്ളവരാണ്.

സമ്മാനത്തേക്കാള് കൂടുതല് സന്തോഷം
ദാനധര്മ്മങ്ങളാണ് ഒരാളെ സമ്മാനം സ്വീകരിക്കുന്നതിനേക്കാള് സന്തോഷവാനാക്കുന്നത്. മറ്റൊരാളെ സഹായിക്കുന്നതില് കവിഞ്ഞൊരു സന്തോഷം വേറെ ഇല്ല എന്നതാണ് സത്യം.

സന്തോഷം പെട്ടെന്ന് പടരുന്നു
സന്തോഷം വളരെ പെട്ടെന്ന് പടര്ന്നു പിടിയ്ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഒരാള് സന്തോഷത്തോടെ ഇരിയ്ക്കുന്നുണ്ടെങ്കില് കൂടെ ഉള്ളവരേയും സന്തോഷിപ്പിക്കാന് അയാള്ക്ക് കഴിയും.

പുതിയ കഴിവിലും സന്തോഷം
പുതിയ കഴിവുകള് നേടിയെടുക്കുന്നത് പലപ്പോഴും നമ്മളെ കൂടുതല് സന്തോഷവാന്മാരാക്കും. ഈ സന്തോഷമാകട്ടെ കുറേ കാലം നിലനില്ക്കുകയും ചെയ്യും.

ശമ്പളം കിട്ടുമ്പോഴുള്ള സന്തോഷം
പലപ്പോഴും ഇന്നത്തെ കാലത്ത് യുവാക്കള് ഏറ്റവും കൂടുതല് സന്തോഷിയ്ക്കുന്നത് ശമ്പളം കിട്ടുമ്പോഴാണ് എന്നാണ് പറയുന്നത്.

ബന്ധം ശക്തമാണെങ്കില്
നമ്മള് ഒരു പ്രണയബന്ധത്തിലായിരിക്കുമ്പോള് ആ ബന്ധം അത്രയേറെ ഗാഢവും ശക്തവുമാണെങ്കില് അതിന് നമ്മളെ സന്തോഷിപ്പിക്കാന് കഴിയും എന്നാണ് പറയുന്നത്.

ന്യൂറോളജി പ്രകാരം സന്തോഷം
ന്യൂറോളജി പ്രകാരം ഒരാള് ചിരിയ്ക്കുന്നതു കാണുമ്പോള് മറ്റുള്ളവര്ക്കും സന്തോഷം ഉണ്ടാവും എന്നാണ് പറയപ്പെടുന്നത്.



Click it and Unblock the Notifications
