Latest Updates
-
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്?
ഫേസ് ബുക്ക് നിങ്ങളെ അസൂയക്കാരനാക്കും
സോഷ്യല്‍ മീഡിയയുടെ അതി പ്രസരം നമ്മുടെ ജീവിതത്തെ ഓരോ ദിവസവും കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ്. എന്തിനും ഏതിനും നമ്മളിന്ന് ഫേസ്ബുക്കും വാട്സ് ആപ്പും ഉപയോഗിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ വലിയ ദേഷ്യക്കാരും ഏകാകികളും അസൂയക്കാരുമായിരിക്കും എന്നാണ് പഠനം. മറ്റുള്ളവരുടെ ജീവിതത്തെ നിങ്ങളുടെ ജീവിതവുമായി താരതമ്യപ്പെടുത്തി അതില്‍ അസൂയ വളരുകയാണ് ഉണ്ടാവുന്നതെന്നാണ് പഠനം.

ഹാപ്പിനസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാത്രമല്ല ഫേസ്ബുക്കില്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഉള്ള ഒളിഞ്ഞു നോട്ടമായും ഇതിനെ കണക്കാക്കുന്നുണ്ട് പഠനം. 1905 പേരില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. ചിലര്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാനും ചിലര്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാതിരിക്കാനുമുള്ള നിര്‍ദ്ദേശമാണ് നല്‍കിയത്. ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

ഫേസ് ബുക്ക് ഉപയോഗിക്കാത്തവര്‍ സന്തോഷവാന്മാരായി കണ്ടെത്തുകയും ഫേസ് ബുക്ക് ഉപയോഗിച്ചവരില്‍ അമിത ദേഷ്യം കാണുകയും ചെയ്തതായാണ് പഠന ഫലം. അവനവന്റെ ജീവിതത്തെ മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്യാന്‍ ഏറ്റവും പറ്റിയ മാധ്യമമാണ് ഫേസ്ബുക്ക്. അതുകൊണ്ടു തന്നെ യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങള്‍ എന്തൊക്കെ ചെയ്യുന്നു എ്ന് മറ്റുള്ളവരുമായി താരതമ്യം ചെയ്ത് നോക്കുകയാണ് ഈ സ്ഥാപനവും ചെയ്തത്.



Click it and Unblock the Notifications
