Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ടാറ്റൂ ഭീകരതയുടെ കാണാപ്പുറങ്ങള്‍
ടാറ്റൂ പതിയ്ക്കുന്നത് ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ പുത്തരിയല്ല. പക്ഷേ ടാറ്റൂ പതിച്ച് പണി വാങ്ങുന്നവരും നമുക്കിടയില്‍ ഒട്ടും കുറവല്ല. എന്നാല്‍ കാലമെത്ര പുരോഗമിച്ചാലും നമുക്കിടയില്‍ ടാറ്റൂ പതിച്ചവരെ കാണുമ്പോള്‍ അല്പം മോശമായിട്ട് തന്നെയാണ് കണക്കാക്കാറുള്ളത്. പുരുഷന്റെ വിരലിന്റെ നീളം പറയുന്നതെന്ത്?
എന്നാല്‍ ഇനി നമ്മള് കാണാന്‍ പോകുന്ന ചിത്രങ്ങളിലെ ടാറ്റൂ കണ്ടാല്‍ മൂക്കത്ത് വിരല്‍ വെച്ചു പോകും. ഇങ്ങനെയും ടാറ്റൂ പതിയ്ക്കാമോ എന്ന് നിങ്ങളില്‍ പലരെങ്കിലും ചിന്തിച്ചു പോകും. ലോകത്തെ ഞെട്ടിച്ച ചില ടാറ്റൂ വിശേഷങ്ങളും വ്യക്തികളും...

സോംബി ബോയ്
റിക്ക് ജെനസ്റ്റ് എന്ന വ്യക്തി അറിയപ്പെടുന്നത് തന്നെ സോംബി ബോയ് എന്നാണ്. ഇപ്പോള്‍ ഫാഷന്‍ മാഗസിന്റെ മോഡലായി ജോലി ചെയ്യുന്ന ഇദ്ദേഹം ശ്രദ്ധേയനായത് തന്നെ ഈ ടാറ്റൂവിന്റെ പുറത്താണ്.

മിഖായേല്‍ കാര്‍ട്ടര്‍
ടാറ്റൂ തന്നെയാണ് ഇദ്ദേഹത്തിന്റേയും ഐഡന്റിറ്റി. നെറ്റിയില്‍ സ്വസ്ഥിക് ചിഹ്നവും മുഖത്തെല്ലാം ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള ടാറ്റൂവും പതിച്ചാണ് ഇദ്ദേഹം ശ്രദ്ധേയനായത്.

ഖബ്രസോങ് തമ്മവോങ്
ആളെ കണ്ടാല്‍ തന്നെ അറിയാം അല്പം വശപ്പിശകാണെന്ന്. കക്ഷി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. അതും 38-ലധികം കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്തിയതിന്. മാത്രമല്ല അനധികൃതമായി ആയുധം കൈവശം വെച്ചതിനും ഈ വിരുതന്റെ പേരില്‍ കേസുണ്ട്.

റോസ്ലന്‍ ടൗമാനിയാന്സ്
കണ്ടാല്‍ തന്നെ നമുക്ക് മനസ്സിലാകും ഇവരുടെ ടാറ്റൂ ഭ്രമം. കാരണം മുഖം മുഴുവന്‍ ടാറ്റൂ പതിച്ചത് കണ്ടാല്‍ തന്നെ ആളെക്കുറിച്ച് ഏകദേശം ഒരു ഐഡിയ കിട്ടും.

ജാസന്‍ ബാര്നം
കണ്ടാല്‍ തന്നെ ഭയപ്പെടുത്തുന്ന രീതിയിലുള്ള ടാറ്റൂ ആണ് മുഖം മുഴുവന്‍ മാത്രമല്ല ക്രിമിനല്‍ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു ഈ ടാറ്റൂ ഭ്രാന്തനെ. 22 വര്‍ഷമാണ് പൊലീസ് ഓഫീസറെ വെടിവെച്ചു കൊന്ന കേസില്‍ അകത്തു കിടക്കേണ്ടി വന്നത്.

വിന് ലോസ്
മുഖത്ത് മാത്രമല്ല വിന് ലോസിന്റെ ടാറ്റൂ ഭ്രമം. അത് ശരീരത്തിന്റെ പല ഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ട്. തന്റെ മോഡലിംഗ് രംഗത്ത് ഈ ടാറ്റൂ വളരെയധികം സഹായിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

ക്രിസ്റ്റ്യന്‍ സെക്രിസ്റ്റ്
മുഖത്തിന്റെ പകുതി ഭാഗം ഒരു കുട്ടിയുടെ മുഖം ടാറ്റൂ ചെയ്ത് വച്ചിരിയ്ക്കുകയാണ് ഇദ്ദേഹം. മരിച്ചു പോയ കുഞ്ഞിന്റെ ഓര്‍മ്മയ്ക്കായാണ് ഇത്തരത്തിലൊരു ടാറ്റൂ.



Click it and Unblock the Notifications
