Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഈ കണ്ണിലൊളിപ്പിക്കാനാവില്ല കള്ളത്തരങ്ങള്‍
കണ്ണിന് സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതാരായിരിക്കും? നമ്മളൊരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ കണ്ണിന് സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിലെന്ന്. പക്ഷേ ചിലര്‍ സംസാരിച്ചില്ലെങ്കിലും അവരുടെ കണ്ണുകള്‍ സംസാരിക്കാറുണ്ടായിരിക്കും. നമ്മുടെ ദേഷ്യവും, സ്നേഹവും, വിദ്വേഷവും എല്ലാം പറയാന്‍ അല്ലെങ്കില്‍ പ്രകടിപ്പിക്കാന്‍ പലപ്പോഴും കണ്ണിന് കഴിയും.
ഈ ആര്‍ട്ടിക്കിള്‍ വായിച്ചതിനു ശേഷം നിങ്ങള്‍ ആരുടെയെങ്കിലും കണ്ണിലേക്ക് നോക്കി വേണമെങ്കില്‍ ഒരു പരീക്ഷണം നടത്തിക്കോളൂ. കാരണം കണ്ണിനൊരിക്കലും നുണ പറയാനറിയില്ല എന്നതു തന്നെ കാര്യം. പലപ്പോഴും പറയാതെ പറയുന്ന സന്ദേശങ്ങള്‍ കൈമാറാന്‍ കണ്ണിന് കഴിയും. കണ്ണു നോക്കി ആരോഗ്യം പറയാം
കണ്ണ് നോക്കി എങ്ങനെ നമ്മള് ഒരു വ്യക്തിയെ വിലയിരുത്താം എന്ന് നോക്കാം. പലപ്പോഴും അയാളുടെ മനസ്സിലുള്ള കാര്യങ്ങള്‍ പറയാതെ പറയാനും ആ കണ്ണുകള്‍ക്ക് കഴിയും.

നിങ്ങള്‍ പ്രണയത്തിലാണ്
പലപ്പോഴും പ്രണയം കണ്ണുകളില്‍ നോക്കിയാല്‍ അറിയാം. കവികള്‍ പറയുന്നത് വെറുതെയല്ല. കാരണം പ്രണയം ആദ്യം സിഗ്നല്‍ നല്‍കുന്നത് കണ്ണുകള്‍ക്കാണ് എന്നതാണ്. കണ്ണുകളുടെ വികാസത്തില്‍ നിന്നു തന്നെ അനുരാഗം മനസ്സിലാകും.

പൂവാലനാണോ പെട്ടെന്ന് മനസ്സിലാകും
പൂവാലന്മരെയും പെട്ടെന്ന് മനസ്സിലാക്കാന്‍ കണ്ണാണ് ബെസ്റ്റ്. കാരണം ഇവര്‍ പലപ്പോഴും മറ്റുള്ളവരുടെ മുഖത്ത് നോക്കി സംസാരിക്കില്ല എന്നത് തന്നെ കാര്യം.

നുണ പറയുന്നുവോ
നിങ്ങള്‍ പറയുന്ന കാര്യം നുണയാണോ എന്ന് അറിയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം നിങ്ങളുടെ കണ്ണ് നോക്കുക എന്നതാണ്. നിങ്ങളുമായി സംസാരിക്കുമ്പോള്‍ യാതൊരു തരത്തിലുള്ള ഐ കോണ്ടാക്ടും നുണ പറയുന്ന വ്യക്തി വെക്കില്ല എന്നതാണ് കാര്യം.

ഒളിച്ചിരിക്കുന്ന ദേഷ്യം
ദേഷ്യം പെട്ടെന്ന് കാണിക്കാന്‍ പറ്റുന്നതും നമ്മുടെ കണ്ണുകളിലാണ്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ ദേഷ്യം വരുമ്പോള്‍ അത് നമ്മുടെ കണ്ണില്‍ പെട്ടെന്ന് പ്രകടമാകും.

ലഹരിക്കടിമ
ഇത് പിന്നെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. കാരണം ഏതെങ്കിലും ലഹരി പദാര്‍ത്ഥം നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ ദീര്‍ഘനാളായി ഉപയോഗിച്ച് വരുന്നുണ്ടെങ്കില്‍ ഒറ്റ നോട്ടം മതി അത് മനസ്സിലാക്കാന്‍.

വെറുപ്പ് കണ്ണില്‍
നിങ്ങള്‍ക്കാരോടെങ്കിലും വെറുപ്പ് തോന്നിയാല്‍ അത് പറയാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെങ്കില്‍ പലപ്പോഴും എന്തും തുറന്നു കാട്ടുന്ന കണ്ണിന് ആ വെറുപ്പും കാണിക്കാന്‍ കഴിയും.

നിങ്ങളൊരു രോഗിയാണ്
കണ്ണിന്റെ ആരോഗ്യം ഇല്ലാതായാല്‍ പെട്ടെന്ന് മനസ്സിലാവുന്നതാണ് ഇക്കാര്യം. കാരണം കണ്ണിന്റെ ഉഷാറില്ലായാമ് പലപ്പോഴും നമ്മുടെ രോഗത്തെ എടുത്ത് കാണിയ്ക്കും.



Click it and Unblock the Notifications
