Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ഈ പഴങ്ങള്‍ കണ്ടാല്‍ ആരും നോക്കിപ്പോകും
പഴങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കം. ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്നതും പഴങ്ങള്‍ തന്നെയാണ്. ഏത് സമയത്ത് വേണമെങ്കിലും പഴങ്ങള്‍ കഴിയ്ക്കാം. ഒരോ സ്ഥലങ്ങളിലും അവിടുത്തെ പ്രത്യേകത അനുസരിച്ചുള്ള പഴങ്ങള്‍ ഉണ്ടായിരിക്കും. ഏഷ്യയിലെമ്പാടും ഉള്ള ചില അസാധാരണ പഴങ്ങള്‍ ഉണ്ട്.
ചിലതൊക്കെ നമ്മള് സ്ഥിരമായി കണ്ടിട്ടുള്ളതായിരിക്കും. ചിലതാകട്ടെ ഇതുവരെ കണ്ടിട്ടില്ലാത്തതും. എന്തൊക്കെ പഴങ്ങളാണ് നമുക്ക് അന്യമായതും പരിചിതമായതും എന്ന് നോക്കാം.

ദുരിയന് പഴം
കണ്ടാല്‍ ചക്ക പോലെ ഉണ്ടാകുമെങ്കിലും സംഗതി ചക്കയുമായി യാതൊരു ബന്ധവുമില്ല. സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ പഴങ്ങളുടെ രാജാവ് എന്നാണ് ഇതറിയപ്പെടുന്നത്.

റംമ്പൂട്ടാന്
ഇത് നമ്മുടെ നാട്ടില്‍ സുലഭമായ ഒന്നാണ്. നല്ല ചുവന്ന നിറത്തോട് കൂടിയ മൃദുലമായ മുള്ളുകളോട് കൂടിയ പുറം ചട്ടയായിരിക്കും ഇതിന്റേത്. എന്നാല്‍ ഉള്‍ഭാഗം മാംസളമായതും നടുവിലായി കുരുവുള്ളതും ആയിരിക്കും.

മാംഗോസ്റ്റിന്
പര്‍പ്പിള്‍ നിറത്തോട് കൂടിയ ബലമുള്ള തോടുകളോടു കൂടിയതായിരിക്കും മാംഗോസ്റ്റിന്. എന്നാല്‍ അകം വളരെ മൃദുവായതും മാംസളമായതും ആയിരിക്കും.

ചക്ക
ചക്ക നമ്മള് മലയാളികള്‍ക്ക് വളരെയധികം സുപരിചിതമാണ്. ചക്കയെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ചക്ക ഏത് പാകത്തിലുള്ളതും ഭക്ഷ്യയോഗ്യമാണ്.

സീതപ്പഴം
സീതപ്പഴവും നമ്മുടെ നാട്ടിലെ സ്ഥിരം പഴങ്ങളില്‍ ഒന്നാണ്. ഇതിന്റെ കട്ടിയേറിയ പുറം ഭാഗം കളഞ്ഞ് അകത്തെ മാംസളമായ ഭാഗം കഴിയ്ക്കാവുന്നതാണ്.

സ്റ്റാര്‍ ഫ്രൂട്ട്
സ്റ്റാര്ഫ്രൂട്ടും ഇത്തരത്തില്‍ സ്വാദേറിയ ഒരു പഴമാണ്. അല്പം പുളിയോടും മധുരത്തോടും കൂടിയാണ് ഈ പഴം കഴിയ്ക്കാനാവുകയുള്ളൂ.

ഡ്രാഗണ്‍ ഫ്രൂട്ട്
അത്രയധികം കണ്ട് പരിചയമില്ലാത്ത പഴം. അകത്തെ മാംസളമായ ഭാഗത്താകട്ടെ കറുത്ത നിറത്തില്‍ ചെറിയ ചെറിയ പുള്ളികള്‍ പോലെ കുരുവുണ്ടാകും.

ലിച്ചി
പേര് കേട്ട് പരിചയമുണ്ടെങ്കിലും വിദേശിയാണ് ആള്. നല്ല പിങ്ക് നിറത്തോട് കൂടിയ ഈ പഴത്തിന്റെ മാംസളമായ ഭാഗം കഴിയ്ക്കാവുന്നതാണ്.



Click it and Unblock the Notifications
