Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ആളുകളെ അപ്രത്യക്ഷരാക്കും അത്ഭുത ദ്വീപ്
ആളുകളെ അപ്രത്യക്ഷരാക്കുന്ന ഒരു ദ്വീപുണ്ട് കെനിയയില്‍. ഇതിനടുത്തുള്ള റുഡോള്‍ഫ് തടാകവും വളരെ പ്രശസ്തം. ഇവിടെ എത്തുന്നവര്‍ ആരും പിന്നീട് മടങ്ങിപ്പോകേണ്ടി വന്നിട്ടില്ല എന്നതാണ് കാര്യം.
എന്നാല്‍ എന്താണ് ഈ പ്രതിഭാസത്തിന്റെ പിന്നിലെന്ന് പലര്‍ക്കും അറിയില്ല. ഇതിനെല്ലാമുപരി ഈ പ്രതിഭാസത്തെ വെല്ലുവിളിച്ച് ദ്വീപിലെത്തുന്നവര്ക്കും സമാന അനുഭവമാണ് ഉണ്ടാവുകയെന്നതും സത്യം. ആളുകളെ അപ്രത്യക്ഷരാക്കുന്ന അത്ഭുത ദ്വീപിനെക്കുറിച്ച് ചിലത്.

കെനിയയില്‍ സ്ഥിതി ചെയ്യുന്നു
കെനിയയിലെ റുഡോള്‍ഫ് തടാകത്തിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിരവധി ഊഹാപോഹങ്ങള്‍ ഈ ദ്വീപിനെക്കുറിച്ച് ഉണ്ടെങ്കിലും ഇവയില്‍ പലതും വിശ്വസനീയമല്ല.

തിരിച്ചു വരവില്ല
ഇവിടെ എത്തിയവരാരും ഒരിക്കലും തിരിച്ചു വന്നിട്ടില്ല എന്നതാണ് ഈ ദ്വീപിനെ കുപ്രസിദ്ധിയിലേക്ക് നയിക്കുന്നത്. എന്‍വൈറ്റനേറ്റ് എന്നാണ് ദ്വീപിന്റെ പേര്. ഗോത്രഭാഷയില്‍ ഇതിന് നോ റിട്ടേണ്‍ എന്നാണ് അര്‍ത്ഥം.

പുറംലോകമറിഞ്ഞതെപ്പോള്
ഈ ദ്വീപിനെക്കുറിച്ച് പുറംലോകമറിഞ്ഞത് വളരെ വൈകിയാണ്. കച്ചവടത്തിന് പേര് കേട്ട സ്ഥലമായിരുന്നു ഈ ദ്വീപ്. എന്നാല്‍ പെട്ടെന്നൊരു ദിവസം യാതൊരു വിധത്തിലുള്ള കാരണവുമില്ലാതെ ഇത് നിന്നുപോയി.

അന്വേഷണത്തിലേക്ക്
പിന്നീട് എന്താണിതിനു കാരണം എന്നന്വേഷിച്ച് രണ്ട്പേര് ദ്വീപലേക്ക് പുറപ്പെട്ടു. എന്നാല്‍ അവര്‍ക്കവിടെ കാണാന്‍ സാധിച്ച കാഴ്ച വളരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. എല്ലാം നശിപ്പിക്കപ്പെട്ട അവസ്ഥയിലായിരുന്നു ആ ദ്വീപ്. തിരിച്ചു പോരാന്‍ ഒരുങ്ങിയ ഇവര്‍ക്ക് പിന്നീട് ഒരിക്കലും തിരിച്ചു പോരാന്‍ സാധിച്ചില്ല.

ഭൂമിശാസ്ത്ര പഠനം
1935-ല്‍ ഭൂമിശാസ്ത്രപരമായ പഠനത്തിനായി ഇംഗ്ലീഷ് ശാസ്ത്രഞ്ജന്‍ വിവൈന് ഫഷ് ദ്വീപിലേക്ക് യാത്ര പുറപ്പെട്ടു. അദ്ദേഹത്തോടൊപ്പം അനുയായികളായി മാര്ട്ടിന് ഷെഫിന്, ബില്‍ ഡെയ്സണ്‍ എന്നീ രണ്ടു പേരും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവരും പരസ്പരം കണ്ടിട്ടില്ല. മാത്രമല്ല ഇവരും ആ ദ്വീപില്‍ നിന്നും അപ്രത്യക്ഷരായി.

നിരവധി ഭൂമിശ്സാത്ര വിദഗ്ധര്‍
80 വര്‍ഷത്തിനുള്ളില്‍ നിരവധി ഭൂമിശാസ്ത്ര വിദഗ്ധരാണ് ഈ ദ്വീപില്‍ നിന്നും അപ്രത്യക്ഷരായത്. എന്നാല്‍ ദ്വീപിനെക്കുറിച്ചോ അതിന്റെ ഈ പ്രതിഭാസത്തെക്കുറിച്ചോ ഇന്നും ആര്‍ക്കും വ്യക്തമായി അറിയാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

അപ്രത്യക്ഷരാകുന്നത് കണ്മുന്നില് വെച്ച്
കൂടെപ്പോകുന്നവരുടെ കണ്മുന്നില് വെച്ചാണ് പലരും അപ്രത്യക്ഷരാകുന്നതെന്നതാണ് മറ്റൊരു സത്യം. ആര്‍ക്കും യാതൊന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. മാത്രമല്ല ഇതു വരെ രഹസ്യമന്വേഷിച്ച് പോയവരാരും തിരിച്ചു വന്നിട്ടില്ലെന്നതും മറ്റൊരു സത്യം.



Click it and Unblock the Notifications
