Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കഴിയ്ക്കും രീതി നിങ്ങളെക്കുറിച്ചു പറയും
ഒരാളെക്കുറിച്ചു വിലയിരുത്താന്‍ പല വഴികളുമുണ്ട്. രൂപം നോക്കി ഒരു പരിധി വരെ ആളുകളെ വിലയിരുത്താം. പെരുമാറ്റത്തില്‍ നിന്നും സംസാരത്തില്‍ നിന്നുമെല്ലാം കൂടുതലും.
എന്നാല്‍ ഭക്ഷണം കഴിയ്ക്കുന്ന രീതി നോക്കിയും ഒരാളെക്കുറിച്ചു വിലയിരുത്താന്‍ സാധിയ്ക്കും. അയാളുടെ സ്വഭാവത്തെയും പ്രവൃത്തിയേയും കുറിച്ചു പറയാന്‍ സാധിയ്ക്കും.
ഭക്ഷണം കഴിയ്ക്കുന്ന രീതി ഒരാളെക്കുറിച്ചു പറയുന്നതെന്തെന്നറിയൂ,

പതുക്കെ കഴിയ്ക്കുന്നവര്‍
പതുക്കെ കഴിയ്ക്കുന്നവര്‍ വര്ത്തനമാനകാലത്തില് ജീവിയ്ക്കാന്‍ താല്പര്യപ്പെടുന്നവരാണ്. ജോലി പെട്ടെന്നു തീര്‍ക്കുന്നതിനേക്കാള്‍ ഭംഗിയായി തീര്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍. അതേ സമയം ഇവര്‍ ദിനചര്യകള്‍ കൃത്യമായി പാലിയ്ക്കുന്നവരുമാണ്.

വേഗത്തില്‍ കഴിയ്ക്കുന്നവര്‍
വേഗത്തില്‍ കഴിയ്ക്കുന്നവര്‍ ജോലികള്‍ വേഗത്തില്‍ ചെയ്തു തീര്‍ക്കുന്നവരാണ്. ബന്ധങ്ങളില്‍ പങ്കാളികളുടെ ഇഷ്ടത്തിന് പ്രാധാന്യം നല്കുന്നവര്. പല രംഗങ്ങളില്‍ ഒരേപോലെ ശോഭിയ്ക്കുന്നവര്‍.

പുതിയ ഭക്ഷണങ്ങള്‍
പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിയ്ക്കാന്‍ താല്പര്യമുള്ളവര് സാഹസികരായിരിയ്ക്കും. പങ്കാളികള്‍ക്ക് പരാതിപ്പെടാന്‍ അവസരം നല്കാത്തവര്. ജോലിയില്‍ പുതിയ ഐഡിയകള്‍ നല്കുന്നവര്. മറ്റുള്ളവര്‍ ഇത്തരക്കാരുടെ സുഹൃത്താകാന്‍ താല്പര്യപ്പെടും.

ഭക്ഷണത്തില്‍ തൊടുന്നത് ഇഷ്ടപ്പെടാത്തവര്‍
മറ്റുള്ളവര്‍ തങ്ങളുടെ ഭക്ഷണത്തില്‍ തൊടുന്നത് ഇഷ്ടപ്പെടാത്തവര്‍ വൃത്തിയും വെടിപ്പുമുളളവരായിരിയ്ക്കും. ബന്ധങ്ങളില്‍ ഉത്തരവാദിത്വം പങ്കിട്ടെടുക്കുന്നവര്‍. ഏല്‍പ്പിച്ച ജോലികള്‍ ഏറ്റെടുക്കുന്നവര്‍.

ചില ഭക്ഷണങ്ങളോടു മാത്രം താല്പര്യം
ചില ഭക്ഷണങ്ങളോടു മാത്രം താല്പര്യം കാണിയ്ക്കുന്നവര് തങ്ങള്‍ക്ക് സുഖകരമാകുന്ന അന്തരീക്ഷത്തില്‍ നില്്ക്കാന് താല്പര്യം കാണിയ്ക്കുന്നവരാണ്. തങ്ങള്‍ക്ക് ന്ല്ലപോലെ അറിയാവുന്ന ജോലിയില്‍ തന്നെ നില്ക്കും. ബന്ധങ്ങള്‍ പൊതുവെ നീണ്ടുനില്ക്കുന്നവയായിരിയ്ക്കും.

മധുരത്തോടു താല്പര്യമെങ്കില്
മധുരത്തോടു താല്പര്യമെങ്കില് ശാന്തമായ, ദയയുള്ള പ്രകൃതമായിരിയ്ക്കും. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മനസുള്ളവര്‍. എന്നാല്‍ തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ മടിയുള്ളവര്‍.

ഉപ്പുള്ള ഭക്ഷണങ്ങള്‍
ഉപ്പുള്ള ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ളവരായിരിയ്ക്കും.

കയ്പുള്ള ഭക്ഷണം
കയ്പുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവരെങ്കില്‍ ഇവരെക്കുറിച്ച് മറ്റുള്ളവരില്‍ ആദ്യം മോശം ധാരണയാണുണ്ടാവുക. പിന്നീട് ഇതു മാറുകയും ചെയ്യും.

എരിവുള്ള ഭക്ഷണങ്ങള്‍
എരിവുള്ള ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ പൊതുവെ അപകടകാരികളായിരിയ്ക്കും. നല്ല പ്രകൃതത്തില്‍ നിന്നും സെക്കന്റില്‍ മോശം പ്രകൃതത്തിലേയ്ക്കു മാറുന്നവര്‍. എന്നാല്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്നവര്.



Click it and Unblock the Notifications
