Just In
- 50 min ago കാത്തിരിക്കുന്നത് ഭാഗ്യനേട്ടം, ഇന്ന് വിഷ്ണുദേവന് അനുഗ്രഹം ചൊരിയുന്ന 4 രാശി
- 1 hr ago 24 വര്‍ഷത്തിന് ശേഷം മേടത്തില് ഗജലക്ഷ്മി രാജയോഗം, സമ്പന്നയോഗം കൈവരും 5 രാശി
- 9 hrs ago ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- 9 hrs ago ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
Don't Miss
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
- Travel ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
ഈ സ്വപ്നങ്ങളെ അവഗണിയ്ക്കരുത്
സ്വപ്നങ്ങളും അവയിലെ പ്രതീകങ്ങളും എന്നും ആളുകളെ ആകര്‍ഷിക്കുന്ന വിഷയമാണ്. ബോധത്തിലേക്കും ആത്മാവിലേക്കും ഉള്ള ജാലകങ്ങളാണ് സ്വപ്നങ്ങളുടെ വ്യാഖ്യാനം എന്നാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ മനോരോഗചികിത്സകനായ കാള്‍ ജങ് പറയുന്നത്.
എന്നാല്‍, ഉറക്കത്തിന് പിന്നില്‍ പൂര്‍ണ്ണമായൊരു ശാസ്ത്രമുണ്ട്. നമ്മള് ജീവിക്കുന്ന ലോകം പോലെ തന്നെ സ്വപ്നത്തെയും നമുക്ക് വ്യാഖ്യാനിക്കാം. മരണത്തിലും ഇത്രയേറെ ഭീകരതയോ?
പല്ല്
എന്തോ വരാനിരിക്കുന്നു എന്നതിന്റെ പ്രതീകമാണ് പല്ലുകള്‍ പിഴുതെടുക്കാുന്നതായുള്ള സ്വപ്നം . പൊട്ടിയ പല്ലുകള്‍ ഭയവും ഉത്കണ്ഠയുമാണ് സൂചിപ്പിക്കുന്നത്. സാധാരണയായി പലരും കാണുന്ന സ്വപ്നങ്ങളില്‍ ഒന്നാണ് പല്ല് കൊഴിയുന്നത്. പുതിയ ജോലി, നഷ്ടപ്പെടുമെന്ന ഭയം ,ബന്ധം ദുര്‍ബലമാവുക,കള്ളം മറച്ചു വയ്ക്കുക തുടങ്ങി സമ്മര്‍ദ്ദമുള്ള വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം സ്വപ്നം കാണുന്നത്. സ്വപ്നത്തില്‍ നിങ്ങള്‍ പല്ലുകള്‍ കണ്ടാല്‍ സ്വയം ഈ ചോദ്യങ്ങള്‍ ചോദിക്കുക.
ഗര്‍ഭധാരണം
ഗര്‍ഭിണിയാണന്ന് സ്വപ്നം കാണുന്നത് നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുസരിച്ച് വളര്‍ച്ച ഉണ്ടാകും എന്നതിന്റെ സൂചനയാണ്. ഗര്‍ഭം ധരിച്ചതായി സ്വപ്നം കണ്ടാല്‍ എന്ത് മാറ്റത്തിനായാണ് നിങ്ങള്‍ പരിശ്രമിച്ചു കൊണ്ട് ഇരിക്കുന്നതെന്ന് ചിന്തിക്കുക,
മരണം
മരണം സ്വപ്നം കാണുക സാധാരണമാണ്. എന്തിന്റെയെങ്കിലും അവസാനം ആണ് ഇത് സൂചിപ്പിക്കുന്നത്. അഹം ബോധത്തിന്റെ അവസാനമാണ് മരണം- ഉദാഹരണത്തിന് ഉത്കണ്ഠയുടെയും ദേഷ്യത്തിന്റെയും അവസാനം, ചില സാഹചര്യങ്ങളുടെ അവസാനം എന്നിവയെല്ലാം ഇത്ിലൂടെ സൂചിപ്പിക്കും. ഒരു ആശയത്തിന്റെ അവസാനവും മറ്റൊന്നിന്റെ തുടക്കവും ആകാം. മരണം സ്വപ്നം കാണുന്നത് വൈകാരികമായി ഉണ്ടാകുന്ന മാറ്റത്തിന് അനുസൃതമായുള്ള മനസ്സിന്റെ ഭാവമാണ്.
പണം
പണം സ്വപ്നം കാണുന്നത് ഭാഗ്യവുമായി ബന്ധപ്പെട്ടാണ്. ലോട്ടറിയടിച്ചതായി സ്വപ്നം കാണുന്നത് ജീവിത ശൈലിയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം പണം നല്‍കുന്നതായി സ്വപ്നം കാണുന്നതാകട്ടെ നഷ്ടമാകുമെന്ന ഭയത്തെയാണ് സൂചിപ്പിക്കുന്നത്.
വെള്ളച്ചാട്ടം
മാനസിക വികാരവുമായി ബന്ധപ്പെട്ടാണ് സാധാരണ വെള്ളം സ്വപ്നം കാണുന്നത്. വെള്ളം വൃത്തിയുടെയും പരിശുദ്ധിയുടെയും പ്രതീകമാണ്. വെള്ളച്ചാട്ടമാണ് സ്വപ്നം കാണുന്നതെങ്കില്‍ പുതിയ തുടക്കമാണ് ഇത് അര്‍ത്ഥമാക്കുന്നത്. വെള്ളച്ചാട്ടം വലുതാണോ ചെറുതാണോ കാട്ടിലാണോ കരയിലാണോ എന്നു കൂടി ഓര്‍ത്തെടുക്കുക.
വീടുകള്‍
സ്വയം അല്ലെങ്കില്‍ വിവിധ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വീടുകള്‍ സ്വപ്നം കാണുന്നത് സൂചിപ്പിക്കുന്നത്. സ്വപ്നം കാണുന്ന വീടിന്റെ വലുപ്പം മുറികളുടെ എണ്ണം എന്നിവയ്ക്കനുസരുച്ച് വ്യാഖ്യാനവും വ്യത്യാസപ്പെടും.വീടുകളെ കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും സുരക്ഷയും ക്ഷേമവും സംബന്ധിച്ചായിരിക്കും.
വ്യഭിചാരം
വ്യഭിചരിക്കുന്നതായി സ്വപ്നം കാണുന്നത് നിങ്ങളുടെ ലൈംഗികമായ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. അടക്കി വച്ചിട്ടുള്ള വികാരങ്ങള്‍ പ്രകടമാക്കാനുള്ള ആഗ്രഹത്തിന്റെ പ്രതീകമാണിത്, ത്യാഗം, ഭയം, ആത്മാഭിമാന പ്രശ്നങ്ങള്‍ , വിഷമകരമായ ബന്ധങ്ങള്‍ സംബന്ധിച്ചുള്ള അബോധമായ ചിന്തകള്‍ എന്നിവയെല്ലാം ഇത് സൂചിപ്പിക്കുന്നുണ്ട്.
തീ
തീ സ്വപ്നം കാണുന്നതിന് വിവിധ അര്‍ത്ഥങ്ങള്‍ ഉണ്ട്- അല്പം അകലത്തായി തീ സ്വപ്നം കാണുന്നത് ആഗ്രഹവും മാറ്റവുമാണ് സൂചിപ്പിക്കുന്നത്. അതേസമയം തീ കൊണ്ട് കളിക്കുന്നത് അര്‍ത്ഥമാക്കുന്നത് അപകടകരമായ പ്രവര്‍ത്തികളാണ്. തീ വയ്ക്കുന്നതായുള്ള സ്വപ്നം അടിച്ചമര്‍ത്തിയ ദേഷ്യത്തിന്റെ പ്രതീകമാണ്.
നഗ്നത
തുറന്നു കാട്ടപ്പെടുമെന്ന ഭയമാണ് നഗ്നനാക്കപ്പെട്ടതായുള്ള സ്വപ്നം അര്‍ത്ഥമാക്കുന്നത്. മറ്റുള്ള ആരെയെങ്കിലും നഗ്നരായി കാണുന്നത് ചില സാഹചര്യങ്ങളും ഭാവിയിലെ ബന്ധങ്ങളും സംബന്ധിച്ചുള്ള നഗ്ന സത്യത്തിന്റെ പ്രതീകമാണ്.