For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേങ്ങയില്‍ പൊതിഞ്ഞ 'അന്ധ'വിശ്വാസങ്ങള്‍

|

തലമുറകളായി കൈവരുന്ന വിശ്വാസവും അന്ധവിശ്വാസവും കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. ഇപ്പോള്‍ ജനിച്ചു വീഴുന്ന കുട്ടിയ്ക്കു പോലും പലപ്പോഴും വിശ്വാസങ്ങളേക്കാള്‍ കൂടുതല്‍ നമ്മുടെ സമൂഹം ഓതിക്കൊടുക്കുന്നത് അന്ധവിശ്വാസങ്ങളായിരിക്കും. മരണം നിങ്ങള്‍ക്കരികിലെത്തിയോ, സൂചനകള്‍ ഇതാ...

ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും ഇത്തരം വിശ്വാസങ്ങളെ കൂട്ടുപിടിയ്ക്കുന്നതാണ് നമ്മുടെ ശീലം. നാളികേരത്തിന്റെ കാര്യത്തില്‍ പോലും ഇത്തരം വിശ്വാസങ്ങള്‍ സജീവമാണ്. നമ്മള്‍ സ്ഥിരമായി കേള്‍ക്കുന്ന ചില പല്ലവികള്‍ പിന്നീട് അങ്ങനെയെന്ന് സ്ഥാപിയ്ക്കുകയാണ് പലപ്പോഴും ചെയ്യുന്നത്.

എന്തൊക്കെയാണ് ഇത്തരത്തില്‍ നാളികേരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചല വിശ്വാസങ്ങള്‍ എന്നു നോക്കാം. ചിലതെല്ലാം രസകരവും ചിലതെല്ലാം മണ്ടത്തരങ്ങളുമായിരിക്കും.

ഒറ്റക്കണ്ണും ഭാഗ്യവും

ഒറ്റക്കണ്ണും ഭാഗ്യവും

ഒറ്റക്കണ്ണുള്ള തേങ്ങ ഭാഗ്യത്തിന്റെ ഉറവിടമാണ് എന്നതാണ് ഒരു വിശ്വാസം. അതുകൊണ്ട് തന്നെ ഒറ്റക്കണ്ണുള്ള തേങ്ങയ്ക്ക് അല്‍പം പ്രാധാന്യം നമ്മള്‍ കൂടുതല്‍ കൊടുക്കുന്നത്.

വെള്ളമില്ലാത്ത തേങ്ങ

വെള്ളമില്ലാത്ത തേങ്ങ

തേങ്ങ പൊട്ടിക്കുമ്പോള്‍ വെള്ളമില്ലാത്തത് പലപ്പോഴും കുടുംബത്തിനു മേല്‍ ശാപമുള്ളതായി കണക്കാക്കുന്നു.

തേങ്ങാ മുറി കൂട്ടരുത്

തേങ്ങാ മുറി കൂട്ടരുത്

പൊട്ടിച്ചു കഴിഞ്ഞ തേങ്ങാ മുറി ഒരിക്കലും കൂട്ടി വെയ്ക്കരുത് എന്നാണ് പറയുക. ഇതിനു പിന്നിലുള്ള വിശ്വാസമെന്താണെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല.

തേങ്ങ പൊട്ടിക്കുമ്പോള്‍..

തേങ്ങ പൊട്ടിക്കുമ്പോള്‍..

തേങ്ങ പൊട്ടിക്കുമ്പോള്‍ കൃത്യമായി മുറിയണം. ഒരിക്കലും പൊട്ടിച്ചിതറി പോകരുത്. ഇത് ദൗര്‍ഭാഗ്യമായാണ് കണക്കാക്കുന്നത്.

 അമ്മിയില്‍ നിന്ന് തേങ്ങ

അമ്മിയില്‍ നിന്ന് തേങ്ങ

അരയ്ക്കാനിട്ട തേങ്ങ അമ്മിയില്‍ നിന്നും എടുത്ത് കഴിയ്ക്കുന്നത് വിവാഹത്തിന് മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്.

സ്ത്രീധനവും തേങ്ങയും

സ്ത്രീധനവും തേങ്ങയും

ആണുങ്ങള്‍ തേങ്ങ ചിരവാന്‍ ചിരവയ്ക്കു മുകളില്‍ ഇരുന്നാല്‍ സ്ത്രീധനം ലഭിയ്ക്കില്ലെന്നതാണ് മറ്റൊന്ന്.

 സന്ധ്യക്കു ശേഷം തേങ്ങാവെള്ളം

സന്ധ്യക്കു ശേഷം തേങ്ങാവെള്ളം

തേങ്ങാ വെള്ളം കുടിയ്ക്കുന്നതിനും സമയമുണ്ട്. സന്ധ്യ കഴിഞ്ഞാല്‍ തേങ്ങാ വെള്ളം കുടിയ്ക്കരുതെന്നാണ് പറയുന്നത്. എന്നാല്‍ ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നതിനാലാണ് ഇങ്ങനെ പറയുന്നത്.

 തേങ്ങാ മുറി മലര്‍ത്തി വെയ്ക്കരുത്

തേങ്ങാ മുറി മലര്‍ത്തി വെയ്ക്കരുത്

തേങ്ങ പൊട്ടിച്ചു കഴിഞ്ഞതിനു ശേഷം ഒരിക്കലും അത് മലര്‍ത്തി വെയ്ക്കരുത്. മരണ വീടുകളിലാണ് ഇത്തരത്തില്‍ തേങ്ങാ മുറി മലര്‍ത്തി വെയ്ക്കുന്നത്.

English summary

Coconut Breaking Beliefs

A coconut can attract both benevolent and malevolent frequencies. If the distressing energy problem is severe then it is preferable to use a coconut to cast off the evil eye. Here are some coconut breaking beliefs
Story first published: Friday, April 1, 2016, 17:11 [IST]
X
Desktop Bottom Promotion