Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
തേങ്ങയില്‍ പൊതിഞ്ഞ 'അന്ധ'വിശ്വാസങ്ങള്‍
തലമുറകളായി കൈവരുന്ന വിശ്വാസവും അന്ധവിശ്വാസവും കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. ഇപ്പോള്‍ ജനിച്ചു വീഴുന്ന കുട്ടിയ്ക്കു പോലും പലപ്പോഴും വിശ്വാസങ്ങളേക്കാള്‍ കൂടുതല്‍ നമ്മുടെ സമൂഹം ഓതിക്കൊടുക്കുന്നത് അന്ധവിശ്വാസങ്ങളായിരിക്കും. മരണം നിങ്ങള്ക്കരികിലെത്തിയോ, സൂചനകള്‍ ഇതാ...
ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും ഇത്തരം വിശ്വാസങ്ങളെ കൂട്ടുപിടിയ്ക്കുന്നതാണ് നമ്മുടെ ശീലം. നാളികേരത്തിന്റെ കാര്യത്തില്‍ പോലും ഇത്തരം വിശ്വാസങ്ങള്‍ സജീവമാണ്. നമ്മള് സ്ഥിരമായി കേള്‍ക്കുന്ന ചില പല്ലവികള്‍ പിന്നീട് അങ്ങനെയെന്ന് സ്ഥാപിയ്ക്കുകയാണ് പലപ്പോഴും ചെയ്യുന്നത്.
എന്തൊക്കെയാണ് ഇത്തരത്തില്‍ നാളികേരവുമായി ബന്ധപ്പെട്ട് നില്ക്കുന്ന ചല വിശ്വാസങ്ങള്‍ എന്നു നോക്കാം. ചിലതെല്ലാം രസകരവും ചിലതെല്ലാം മണ്ടത്തരങ്ങളുമായിരിക്കും.

ഒറ്റക്കണ്ണും ഭാഗ്യവും
ഒറ്റക്കണ്ണുള്ള തേങ്ങ ഭാഗ്യത്തിന്റെ ഉറവിടമാണ് എന്നതാണ് ഒരു വിശ്വാസം. അതുകൊണ്ട് തന്നെ ഒറ്റക്കണ്ണുള്ള തേങ്ങയ്ക്ക് അല്പം പ്രാധാന്യം നമ്മള് കൂടുതല്‍ കൊടുക്കുന്നത്.

വെള്ളമില്ലാത്ത തേങ്ങ
തേങ്ങ പൊട്ടിക്കുമ്പോള്‍ വെള്ളമില്ലാത്തത് പലപ്പോഴും കുടുംബത്തിനു മേല്‍ ശാപമുള്ളതായി കണക്കാക്കുന്നു.

തേങ്ങാ മുറി കൂട്ടരുത്
പൊട്ടിച്ചു കഴിഞ്ഞ തേങ്ങാ മുറി ഒരിക്കലും കൂട്ടി വെയ്ക്കരുത് എന്നാണ് പറയുക. ഇതിനു പിന്നിലുള്ള വിശ്വാസമെന്താണെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല.

തേങ്ങ പൊട്ടിക്കുമ്പോള്‍..
തേങ്ങ പൊട്ടിക്കുമ്പോള്‍ കൃത്യമായി മുറിയണം. ഒരിക്കലും പൊട്ടിച്ചിതറി പോകരുത്. ഇത് ദൗര്‍ഭാഗ്യമായാണ് കണക്കാക്കുന്നത്.

അമ്മിയില്‍ നിന്ന് തേങ്ങ
അരയ്ക്കാനിട്ട തേങ്ങ അമ്മിയില്‍ നിന്നും എടുത്ത് കഴിയ്ക്കുന്നത് വിവാഹത്തിന് മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്.

സ്ത്രീധനവും തേങ്ങയും
ആണുങ്ങള് തേങ്ങ ചിരവാന്‍ ചിരവയ്ക്കു മുകളില്‍ ഇരുന്നാല്‍ സ്ത്രീധനം ലഭിയ്ക്കില്ലെന്നതാണ് മറ്റൊന്ന്.

സന്ധ്യക്കു ശേഷം തേങ്ങാവെള്ളം
തേങ്ങാ വെള്ളം കുടിയ്ക്കുന്നതിനും സമയമുണ്ട്. സന്ധ്യ കഴിഞ്ഞാല്‍ തേങ്ങാ വെള്ളം കുടിയ്ക്കരുതെന്നാണ് പറയുന്നത്. എന്നാല്‍ ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നതിനാലാണ് ഇങ്ങനെ പറയുന്നത്.

തേങ്ങാ മുറി മലര്‍ത്തി വെയ്ക്കരുത്
തേങ്ങ പൊട്ടിച്ചു കഴിഞ്ഞതിനു ശേഷം ഒരിക്കലും അത് മലര്‍ത്തി വെയ്ക്കരുത്. മരണ വീടുകളിലാണ് ഇത്തരത്തില്‍ തേങ്ങാ മുറി മലര്‍ത്തി വെയ്ക്കുന്നത്.



Click it and Unblock the Notifications
