Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഭയപ്പെടുത്തും ഈ നരഭോജിക്കഥകള്
നരഭോജികളെക്കുറിച്ച് നാം നിരവധി കേട്ടിട്ടുണ്ട്. പുരാതന കാലത്ത് പല ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലും നരഭോജികള്‍ ഉള്ളതായി നാം കേട്ടിട്ടുണ്ട്. മാത്രമല്ല നരഭോജികള്‍ എന്ന വര്‍ഗ്ഗത്തെ സിനിമയിലൂടെയും പുസ്തകങ്ങളിലൂടെയും നമ്മള് ധാരാളം കണ്ടിട്ടും വായിച്ചിട്ടുമുണ്ട്. ദുരൂഹതയുണര്‍ത്തും ചിലര്‍
എന്നാല്‍ ഈ ആധുനിക യുഗത്തിലും നരഭോജികള്‍ക്ക് ഒട്ടും കുറവില്ലെന്നതാണ് മറ്റൊരു സത്യം. വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ചില നരഭോജികളെക്കുറിച്ച് നമുക്ക് നോക്കാം. ലോകത്ത് ഇപ്പോഴും ഇത്തരം ആളുകള്‍ ജീവിച്ചിരിയ്ക്കുന്നുണ്ടെന്ന് നമുക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്ത ചില നരഭോജിക്കഥകള്...

സ്വന്തം ജനനേന്ദ്രിയം വിഭവമാക്കിയവന്
സ്വന്തം ജനനേന്ദ്രിയം മുറിച്ച് പാചകം ചെയ്ത വിദഗ്ധനാണ് ജപ്പാനിലെ ടോക്കിയോവില്‍ ജീവിയ്ക്കുന്നമാവോ സുജിയാമ. മാത്രമല്ല 250 ഡോളറാണ് ഈ വിഭവത്തിന്റെ വിലയായി ഇയാള്‍ ഈടാക്കിയത്.

മുന്‍ഭര്‍ത്താവിനെ പാചകം ചെയ്തവര്‍
കത്രീനനൈറ്റ് ആണ് തന്റെ മുന്‍ഭര്‍ത്താവിനെ കൊന്ന് കറിവെച്ച് കുട്ടികള്‍ക്ക് വിളമ്പിയത്. 37 തവണയാണ് ഇവര്‍ തന്റെ ഭര്‍ത്താവിനെ കത്തി ഉപയോഗിച്ച് കഷ്ണമാക്കിയത്. എന്നിട്ട് പാചകം ചെയ്ത് വിളമ്പിയതാകട്ടെ സ്വന്തം കുട്ടികള്‍ക്കും.

ഓണ്‍ലൈന്‍ ഹണ്ടര്‍
അല്പം കൂടി മോഡേണ്‍ ആയാണ് തനിയ്ക്കുള്ള ഇരകളെ ആര്മിന് മീവിസ് കണ്ടെത്തിയത്. ബെര്‍ലിനില്‍ ഉള്ള ബെര്നഡ് ബ്രേന്ഡ്സ് ആയിരുന്നു ആ്ദ്യത്തെ ഇര. ഇദ്ദേഹത്തെ കൊന്ന് ഏഴ് മാസം കൊണ്ടാണ് ആര്മിന് ഭക്ഷിച്ചു തീര്‍ത്തത്. മനുഷ്യമാസം കഴിക്കണമെന്നുള്ളതായിരുന്നു ഇയാളുടെ സ്വപ്നവും.

സ്വന്തം വിരല്‍ തിന്നയാള്‍
ഡേവിഡ് പ്ലെയ്പെന്സ് നരഭോജി ഇനത്തില്‍ പെടുന്നത് തന്റെ സ്വന്തം വിരല്‍ കഴിച്ചു കൊണ്ടാണ്. അപകടാവസ്ഥയില്‍ നഷ്ടപ്പെട്ട തന്റെ വിരലാണ് പാചകം ചെയ്ത് കഴിച്ചത്.

മനുഷ്യന്റെ മുഖം കഴിയ്ക്കുന്നയാള്‍
റൂഡി ഈജിന്‍ എന്ന വ്യക്തിയാണ് ഇത്തരം ക്രൂരത ചെയ്തത്. പോലീസ് ചോദ്യം ചെയ്ത സമയത്താണ് ഇത്തരമൊരു ക്രൂരത ഇയാള്‍ ചെയ്തതായി ബോധ്യപ്പെട്ടത്.

ജെര്‍മ്മന്‍ ടൂറിസ്റ്റ്
സ്റ്റെഫാന്‍ റാമിന് എന്ന നാല്പ്പത്കാരന് വേട്ടയാടാനായിരുന്നു താല്‍പ്പര്യം. കാമുകിയോടൊപ്പം കാട്ടിലെത്തിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. നരഭോജികളാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തി.

സഹോദരനെ കൊന്നതും മാംസത്തിനായി
28കാരനായ ടിമുര്‍ ഇയാളുടെ 23 വയസ്സുള്ള സഹോദരന് റാഫിസിനെ കൊന്നത് മനുഷ്യമാംസം ഭക്ഷിക്കുന്നതിനായി. ആറ് മാസത്തോളം ഈ മാംസമായിരുന്നു ഇയാളുടെ ഭക്ഷണം.

രക്ഷപ്പെട്ട നരഭോജികള്‍
നാല് റഷ്യന്‍ സഞ്ചാരികള്‍ സൈബീരിയയില്‍ വിനോദയാത്രയ്ക്ക് പോയി. എന്നാല്‍ തിരികെ വന്നതാകട്ടെ രണ്ട് പേര് മാത്രം. പോലീസ് നടത്തിയ വിദഗ്ധമായ ചോദ്യം ചെയ്യലിലാണ് തിരിച്ചു വന്ന രണ്ട് പേരും കൂട്ടത്തിലൊരാളെ ഭക്ഷിച്ചതായി കണ്ടെത്തിയത്. എന്നാല്‍ കൂട്ടത്തിലെ നാലാമനെ ഇതു വരേയും കണ്ടെത്തിയിട്ടില്ല.



Click it and Unblock the Notifications
