Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഡയറ്റിന്റെ പേരിലെ തോന്ന്യാസങ്ങള്
തടി കുറയ്ക്കാന്‍ എന്തു കടുംകയ്യും ആളുകള്‍ ചെയ്യുന്ന കാലഘട്ടമാണിത്. ഇതിനായി പട്ടിണി കിടക്കാനും ആളുകള്‍ തയ്യാര്‍.
ചിലരുണ്ട്, ഡയറ്റെടുക്കുന്നതില് തന്നെ വ്യത്യാസങ്ങളുണ്ടാകാം. ഇതില്‍ ആരോഗ്യകരമായതും അല്ലാത്തതുമുണ്ടാകും. ചിലര്‍ ഡയറ്റെടുക്കുന്നതിനു പുറകില്‍ പ്രത്യേക ഉദ്ദേശ്യങ്ങളുമുണ്ടാകില്ല.
ഇത്തരം ചില ഡയറ്റിംഗ് കഥകളെക്കുറിച്ചറിയൂ,

ഡയറ്റിന്റെ പേരിലെ തോന്ന്യാസങ്ങള്
ന്യൂട്രീഷണിസ്റ്റായ വ്യൂല തര്‍ബാത് 12 ദിവസത്തോളം ബനാന ഡയറ്റ് എടുത്തു. ഈ ദിവസങ്ങള്‍ മുഴുവന്‍ പഴവും വെള്ളവും മാത്രമാണ് ഇവര്‍ കഴിച്ചത്. ഇതു കാരണം ചര്‍മം നന്നായെന്നും മാരത്തോണ്‍ ഓടാന്‍ കഴിഞ്ഞെന്നും ഇവര്‍ പറയുന്നു.

ഡയറ്റിന്റെ പേരിലെ തോന്ന്യാസങ്ങള്
ചിക്കന്‍ നഡ്ഗെറ്റ് മാത്രം കഴിച്ചു കുറേ ദിവസം തള്ളി നീക്കിയ ഒരു വിദേശിപ്പെണ്കുട്ടിയുണ്ട്. ഈ കുട്ടിയെ ആശുപത്രിയില്‍ എത്തിയ്ക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അല്ലാത്തപക്ഷം ഈ കുട്ടി മരിച്ചു പോകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി.

ഡയറ്റിന്റെ പേരിലെ തോന്ന്യാസങ്ങള്
ജോര്‍ജി റീഡ്മാന് എന്നൊരു പെണ്‍കുട്ടി 5-18 വയസു വരെ നൂഡില്‍സ് മാത്രം കഴിച്ചാണ് ജീവിച്ചത്. 18 വയസില്‍ ഈ കുട്ടിയുടെ ആരോഗ്യം 80 വയസായ ആളുടേതിന് തുല്യമാണെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്.

ഡയറ്റിന്റെ പേരിലെ തോന്ന്യാസങ്ങള്
മെറിലാന്റില്‍ നിന്നുള്ള ഡാന്‍ ജാന്സെന് 25 വര്‍ഷക്കാലം പിസ മാത്രമാണ് കഴിച്ചത്. എന്നിട്ടും ഇയാളുടെ കൊളസ്ട്രോള്‍ തോത് നിയന്ത്രണത്തിലായിരുന്നുവെന്നതാണ് വാസ്തവം.

ഡയറ്റിന്റെ പേരിലെ തോന്ന്യാസങ്ങള്
ക്രിസ് വോയ്ഗ് എന്നൊരു അമേരിക്കക്കാരന് 60 ദിവസം തുടര്‍ച്ചയായി ഉരുളക്കിഴങ്ങു മാത്രമാണ് കഴിച്ചത്. ദിവസം 20 ഉരുളക്കിഴങ്ങു വച്ച്. ഒരു ബെറ്റിന്റെ പേരിലാണ് ഇയാള്‍ ഇതു ചെയ്തത്. ഇയാളുടെ തടി ഈ കാലഘട്ടത്തില്‍ കുറയുകയും ചെയ്തു.

ഡയറ്റിന്റെ പേരിലെ തോന്ന്യാസങ്ങള്
46 ദിവസം തുടര്‍ച്ചയായി ബിയര്‍ മാത്രം കഴിച്ചയാളാണ് ഡെസ് മോയിന്‍സ്. ഇയാള്‍ നാലഞ്ചു ബിയര്‍ എല്ലാ ദിവസവും കുടിയ്ക്കാറുണ്ട്.

ഡയറ്റിന്റെ പേരിലെ തോന്ന്യാസങ്ങള്
പ്രഹ്ലാദ് ജാനിയെന്ന ഇന്ത്യന്‍ സന്ന്യാസി 70 വര്‍ഷക്കാലം വെള്ളം കുടിയ്ക്കാതെയാണ് ജീവിച്ചത്. ദൈവങ്ങള്‍ ഇയാളുടെ തൊണ്ടയിലേയ്ക്ക് ഒരു ദിവ്യപാനീയമൊഴിച്ചു കൊടുക്കാറുണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം.

ഡയറ്റിന്റെ പേരിലെ തോന്ന്യാസങ്ങള്
ഡോക്ടര്‍ മൈക്കേല്‍ വെര്‍നര്‍ എന്ന പ്രൊഫസര്‍ നാലു കാപ്പിയും രണ്ടു ഗ്ലാസ് ഫ്രൂട്ട് ജ്യൂസുമായി ആറര വര്‍ഷം ജീവിച്ചുവെന്നാണ് അവകാശവാദം.



Click it and Unblock the Notifications
