Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
ജന്മമാസം പറയും ജോലിയിലെ ഭാഗ്യം
ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ കളിയാണ് മനുഷ്യ ജീവിതം. അതില്‍ പഠനവും ജോലിയും കുടുംബവും എല്ലാം ഭാഗ്യത്തിന്റെ കളിയാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ ജന്മമാസമനുസരിച്ച് തന്നെ കാര്യങ്ങളെല്ലാം തീരുമാനിയ്ക്കാന്‍ പറ്റും.
ഓരോരുത്തരുടേയും ജനിച്ച മാസമനുസരിച്ച് അവരുടെ മുന്നോട്ടുള്ള ജീവിതവും കരിയറും തീരുമാനിയ്ക്കാന്‍ പറ്റും. അതെങ്ങനെയെന്ന് നോക്കാം. ഏതാണ് നിങ്ങളുടെ ആ ഭാഗ്യദിനം?

ചിങ്ങമാസം (ജൂലൈ 23- ആഗസ്റ്റ് 22)
ചിങ്ങ മാസത്തില്‍ ജനിച്ചവര്‍ ഭയം തീരെ ഇല്ലാത്തവരായിരിക്കും. ജീവിതത്തെ എപ്പോഴും പോസിറ്റീവ് ചിന്താഗതികള്‍ കൊണ്ട് നേരിടുന്നവരും ആയിരിക്കും ഈ മാസം ജനിച്ചവര്‍. ഇത്തരക്കാര്‍ സി ഇ ഒ, ടൂര്‍ ഗൈഡ്, റിയല്‍ എസ്റ്റേറ്റ് ഏജന്റ് ഏന്നീ നിലകളില്‍ ശോഭിയ്ക്കും.

കന്നിമാസം ( ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)
ഏത് കാര്യത്തിലും പെര്ഫക്ഷന് അല്ലെങ്കില്‍ പൂര്‍ണത വേണം എന്നാഗ്രഹിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. നല്ല ഓര്‍മ്മശക്തിയും കാര്യങ്ങളെ ഗ്രഹിക്കാനുള്ള കഴിവും ഇവര്‍ക്ക് കൂടുതലായിരിക്കും. പത്രപ്രവര്‍ത്തന മേഖലയില്‍ ശോഭിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. ടീച്ചര്‍, വിവര്ത്തകന്, ടെക്നീഷ്യന് എന്നീ മേഖലകളിലും ഇവര്‍ ശോഭിയ്ക്കും.

തുലാം (സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 22)
സഹകരണ മനോഭാവമുള്ളവരായിരിക്കും തുലാം മാസത്തില്‍ ജനിച്ചവര്‍. കൗണ്‍സിലര്‍, സ്റ്റൈലിസ്റ്റ്, ഇന്റീരിയര്‍ ഡിസൈനര്‍, എച്ച് ആര് എന്നീ ജോലികളായിരിക്കും ഇത്തരക്കാര്‍ക്ക് അഭികാമ്യം.

വൃശ്ചികം (ഒക്ടോബര്‍ 23- നവംബര്‍ 22)
തീവ്ര ബുദ്ധിയോടു കൂടി പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഏത് കാര്യത്തിനും ആകാംഷ നിറഞ്ഞ പെരുമാറ്റം ആയിരിക്കും ഇവരുടേത്. ഡിറ്റക്ടീവ്, വക്കീല്‍, സര്ജന്, സയന്റിസ്റ്റ് തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് നൈപുണ്യം കൂടുതലായിരിക്കും.

ധനു (നവംബര്‍ 23- ഡിസംബര്‍ 21)
കാര്യങ്ങളെ ആത്മീയമായി വിശകലനം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇക്കൂട്ടര്‍. മാത്രമല്ല ക്ഷമയും കാരുണ്യവുമായിരിക്കും ഇവരുടെ കൂടപ്പിറപ്പുകള്‍. മൃഗപരിശീലകന്‍, എഡിറ്റര്‍, പി ആര് ഒ തുടങ്ങിയ ജോലികളില്‍ ഇവര്‍ ശോഭിയ്ക്കും.

മകരം (ഡിസംബര്‍ 22- ജനുവരി 19)
നേതൃപാടവം ഇവര്‍ക്ക് കൂടുതലായിരിക്കും. ഏത് കാര്യത്തിനും മുന്നില്‍ നില്‍ക്കാനും അതിനെ നയിക്കാനും ഇവര്‍ മുന്നിലായിരിക്കും എന്നതാണ് കാര്യം. നല്ലൊരു ഭരണാധികാരിയാവാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. എഞ്ചിനീയര്‍, മാനേജര്‍, എഡിറ്റര്‍, ബാങ്കര്‍ തുടങ്ങിയ ജോലികള്‍ അഭികാമ്യം.

കുംഭം (ജനുവരി 20- ഫെബ്രുവരി 18)
മനുഷ്യത്വം അല്പം കൂടുതലായിരിക്കും കുംഭമാസത്തില്‍ ജനിച്ചവര്‍ക്ക്. കൃഷിക്കാരന്, പൈലറ്റ്, ഡിസൈനര്‍ തുടങ്ങിയ മേഖലകള്‍ എന്തുകൊണ്ടും അനുയോജ്യം.

മീനം (ഫെബ്രുവരി 19- മാര്‍ച്ച് 20)
ഏത് കാര്യത്തിനും വഴങ്ങുന്നവരാണ് ഇത്തരക്കാര്‍. മാത്രമല്ല എന്ത് ചെയ്യുന്നതിലും രാശിയില്‍ പിറന്നവര്‍ വളരെ ക്രിയേറ്റീവ് ആയിരിക്കും. കലാകായിക രംഗങ്ങളില്‍ ഇവര്‍ ശോഭിയ്ക്കും. കലാകാരന്, നഴ്സ്, ഫിസിക്കല്‍ തെറാപ്പിസ്റ്റ് എന്നീ മേഖലകളില്‍ നൈപുണ്യം നേടാം.

മേടം (മാര്‍ച്ച് 21- ഏപ്രില്‍ 19)
ഏത് കാര്യത്തിലും തന്റേതായ നിലപാടുകള്‍ കൈക്കൊള്ളുനന്വരായിരിക്കും ഇത്തരക്കാര്‍. പൊലീസ് ഓഫിസര്‍, പട്ടാളക്കാരന്, രക്ഷാപ്രവര്ത്തകന് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ പ്രാവീണ്യം നേടിയിരിക്കും.

ഇടവം (ഏപ്രില്‍ 20- മെയ് 20)
ഒരു കാര്യത്തില്‍ സ്ഥിരമായി ഉറച്ചു നില്‍ക്കുന്നവരും ഇടയ്ക്കിടയ്ക്ക് വാക്കു മാറ്റാത്തവരുമായിരിക്കും. മാത്രമല്ല ഇവര്‍ കഠിനാധ്വാനികളും ആയിരിക്കും. എഞ്ചിനീയര്‍, അക്കൗണ്ടന്റ്, ഡിസൈനര്‍, വക്കീല്‍ എന്നീ മേഖലകളില്‍ കഴിവു തെളിയിക്കും.

മിഥുനം (മെയ് 21- ജൂണ്‍ 20)
നിങ്ങളുടെ കരിയറില്‍ ഉയര്‍ച്ച നേടണമെങ്കില്‍ മറ്റൊരു മിഥുനമാസക്കാരനെക്കൂടി കൂട്ടു പിടിയ്ക്കണം. സ്റ്റോക്ക് മാര്‍ക്കറ്റ്, ടീച്ചര്‍, ടെക്നിക്കല്‍ സപ്പോര്‍ട്ട്, മെഷീന് ഓപ്പറേറ്റര്‍ തുടങ്ങിയ മേഖലകള്‍ ആണ് ഇത്തരക്കാര്‍ക്ക് അഭികാമ്യം.

കര്‍ക്കിടകം (ജൂണ്‍ 21- ജൂലൈ 22)
കര്‍ക്കിടക മാസത്തില്‍ ജനിച്ചവര്‍ കരിയറിന് പ്രാധാന്യം നല്കുന്നവരായിരിക്കും. സോഷ്യല്‍ വര്‍ക്കര്‍, ടീച്ചര്‍, എച്ച് ആര് എക്സിക്യുട്ടീവ്, വക്കീല്‍, സി ഇ ഒ, പട്ടാളക്കാരന് എന്നീ മേഖലകളില്‍ ഇവര്‍ കൈയ്യൊപ്പ് പതിപ്പിക്കും.



Click it and Unblock the Notifications
