Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ക്രൂരതയുടെ പര്യായം ഈ വിശ്വാസങ്ങള്‍
അന്ധവിശ്വാസങ്ങളുടെ നാടാണ് കേരളം എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ ഇപ്പോഴും നേരം വെളുക്കാത്ത ചില നാടുകളുണ്ട്. അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ചില നാടുകള്‍.
നമ്മുടെ ലോകത്ത് ഇത്രയധികം അനാചാരങ്ങലുെ അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട് എന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം. എന്തൊക്കെ ക്രൂരമായ വിശ്വാസങ്ങളാണ് ലോകത്ത് ഇന്നും അനുഷ്ഠിച്ചു പോരുന്നതെന്നു നോക്കാം.

മൃതദേഹങ്ങളെ ഭക്ഷിയ്ക്കുന്നു
ആമസോണിലാണ് ഇത്തരമൊരു അനാചാരം നിലനില്‍ക്കുന്നത്. പഴങ്ങളോടൊപ്പമാണ് പാതി വെന്ത ശവശരീരങ്ങളെ അവിടത്തുകാര്‍ ഭക്ഷിക്കുന്നത്. ഇത് ജീവിച്ചിരിയ്ക്കുന്നവരുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന വിശ്വാസമാണ് ഇതിനു പിന്നില്‍.

ഗരുഡന് തൂക്കം
ഗരുഡന് തൂക്കം കേരളത്തില്‍ നിലനില്‍ക്കുന്ന ഒരു വിശ്വാസമാണ്. ശരീരത്തില്‍ കൊളുത്തിട്ട് ഉയരത്തില്‍ കെട്ടിത്തൂക്കുന്നതിനെയാണ് ഗരുഡന് തൂക്കം എന്നറിയപ്പെടുന്നത്. ഭഗവാന് വിഷ്ണുവിന്റെ വാഹനമാണ് ഗരുഡന്. അതുകൊണ്ട് തന്നെ ഇവരുടെ അനുഗ്രഹത്തിനു വേണ്ടിയാണ് ഇത്തരമൊരു അനാചാരം.

ശരീരത്തില്‍ പാടു വരുത്തുക
പാപ്പുവ ന്യൂഗിനിയയിലാണ് ഇത്തരമൊരു വിശ്വാസം ഉള്ളത്. പുരുഷന്മാരാണ് ഇതിന് വിധേയമാകുന്നത്. ശരീരത്തില്‍ അങ്ങോളമിങ്ങോളം മുതലയുടെ ചെതുമ്പല്‍ പോലെ പാടു വീഴ്ത്തുന്നു.

സ്വയം മുറിവേല്‍പ്പിക്കുക
സ്വയം മുറിവേല്‍പ്പിക്കുകയാണ് മറ്റൊരു വിശ്വാസം. ഇസ്ലാം മത വിശ്വാസികള്‍ക്കിടയിലാണ് ഇത് നിലനില്‍ക്കുന്നത്. കത്തിയോ അതുപോലുള്ള മൂര്‍ച്ചയേറിയ ആയുധങ്ങളോ ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്നു.

മൃതദേഹങ്ങള്‍ കഴുകന്മാര്ക്ക്
ടിബറ്റിലാണ് ഇത്തരമൊരു വിശ്വാസമുള്ളത്. മൃതദേഹങ്ങള്‍ കഴുകന്മാര്ക്ക് കഴിയ്ക്കാനായി ഇട്ടുകൊടുക്കുന്നു. എന്നാല്‍ സ്വാഭാവിക മരണം സംഭവിച്ചവരിലല്ല അസുഖം വന്ന് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ എറിഞ്ഞു കൊടുക്കപ്പെടുന്നത്.

പല്ലിന്റെ മൂര്‍ച്ച കൂട്ടുന്നു
പല്ലിന്റെ മൂര്‍ച്ച കൂട്ടുന്നതിനും ആചാരത്തിന്റെ ഭാഗമായി കാണുന്നവരാണ് ഇന്തോനേഷ്യയിലെ ഗോത്രവിഭാഗം. എന്നാല്‍ സ്ത്രീകളാണ് ഇത്തരം ആചാരങ്ങള്‍ക്ക് ഇരയാകുന്നത്. ആത്മാവിനും ശരീരത്തിനും ഭാഗ്യവും സൗന്ദര്യവും ഉണ്ടാവാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്.



Click it and Unblock the Notifications
