Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ശവസംസ്കാരം നടത്താന്‍ വിരല്‍ മുറിയ്ക്കുന്ന നാട്
ലോകത്തിന്റെ പല ഭാഗങ്ങളില്‍ വിവിധ തരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്നുണ്ട്. ഓരോ നാട്ടിലും അവരുടേതായ സംസ്കാരങ്ങള്‍ തന്നെയാണ് ആ നാടിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
എന്നാല്‍ ഓരോ ആചാരങ്ങള്‍ക്കു പിന്നിലും അവരെ വിശ്വസിപ്പിക്കാന്‍ പാകത്തില്‍ പല വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം.
മനുഷ്യ ജീവനു തന്നെ അപകടമുണ്ടാക്കുന്ന പല ആചാരാനുഷ്ഠാനങ്ങളും പലപ്പോഴും ലോകത്തിന്റെ പല കോണിലും നടക്കുന്നുണ്ട്. ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന ഇത്തരത്തിലുള്ള ആചാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഉറുമ്പിനെ കൊണ്ട് ശൗര്യം പരീക്ഷിക്കാം
ആമസോണിലെ ഗോത്ര വിഭാഗത്തിനിടയിലാണ് ഇത്തരമൊരും ആചാരം നിലനില്‍ക്കുന്നത്. ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ അവരുടെ ധൈര്യം പരീക്ഷിക്കാനും ആണത്തം തെളിയിക്കാനും വേണ്ടി ചെയ്യുന്ന ഏറ്റവും ക്രൂരമായ ഒരു ആചാരമാണ് ഇത്. കാട്ടുറുമ്പിന്റെ കൂട്ടില്‍ കൈ ഇട്ട് 10 മിനിട്ട് ഡാന്‍സ് ചെയ്യണം.

തൈപ്പൂയ മഹോത്സവം
മുരുക ഭഗവാന് വേണ്ടിയാണ് ഇത്തരം ഉത്സവം നടത്തുന്നത്. നാവില്‍ ശൂലം കുത്തിയും കനലില്‍ കൂടി നടന്നുമാണ് ദൈവത്തിനോടുള്ള ഭക്തി പ്രകടിപ്പിക്കുന്നത്.

ഭൂട്ടാനിലെ രാത്രി വേട്ട
ഇതുവരെ കേട്ടു കേള്‍വി പോലുമില്ലാത്ത ഒരു ആചാരമാണ് ഇത്. വിവാഹപ്രായമായാല്‍ വധുവിന്റെ വീട്ടിലേക്ക് വരന് എത്തുന്നു. എന്നാല്‍ ആരും കാണാതെ എത്തുന്ന വരന് ഒരു രാത്രി മുഴുവന്‍ അവളുടെ കൂടെ കഴിയുന്നു. എന്നാല്‍ ഇതെങ്ങാനും വധുവിന്റെ അച്ഛന് കണ്ടു പിടിച്ചാല്‍ പിന്നീട് വിവാഹം നടക്കുമെങ്കിലും അച്ഛന്റെ കീഴില്‍ അടിമപ്പണിയായിരിക്കും ഫലം.

യനോമാമിയിലെ സൂപ്പ്
എല്ലു പൊടിയും ചാരവും കൂടി മിക്സ് ചെയ്ത് സൂപ്പിലിട്ട് കുടിയ്ക്കുന്നതാണ് ഇവരുടെ ആചാരം. എന്നാല്‍ അതുകൊണ്ടൊന്നും തീര്‍ന്നില്ല. സൂപ്പില്‍ ഇതിട്ട് കുടിച്ചാല്‍ മേരിച്ചു പോയ ആളുടെ ആത്മാവ് അവരുടെ കൂടെ ഉണ്ടാവും എന്നാണ് വിശ്വാസം.

ബാലിയിലെ പല്ല് രാകല്
ബാലിയിലാണ് ഇത്തരമൊരു ആചാരമുള്ളത്. വിവാഹ പ്രായമായാല്‍ പെണ്‍കുട്ടികളുടെ പല്ല് രാകുന്നതാണ്. ഇത്തരത്തില്‍ ചെയ്താല്‍ എല്ലാ വിധത്തിലുള്ള ദുഷ്ടശക്തികളും ഇവരെ വിട്ടു പോകുമെന്നും ഇവര്‍ക്ക് നല്ലൊരു കുടുംബ ജീവിതം ഉണ്ടാകുമെന്നുമാണ് വിശ്വാസം.

കുട്ടികളുടെ ജീവന് വെച്ച്
കുട്ടികളെ ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് താഴേക്കെറിയുന്നതാണ് മറ്റൊരാചാരം. സുരക്ഷിത സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടാവുമെങ്കിലും ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന അപകടകരമായ ആചാരമാണ് ഇത്.

വിരല്‍ തന്നെ മുറിച്ച് കളയുന്നു
വിരല്‍ തന്നെ മുറിച്ചു മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. ശവസംസ്കാര ചടങ്ങില്‍ ഡാനി ഗോത്രവര്‍ഗ്ഗത്തിന്റെ ഇടയില്‍ നിലനില്‍ക്കുന്ന ഒരു ആചാരമാണ് ഇത്.



Click it and Unblock the Notifications
