Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ആദ്യരാത്രി...കാളരാത്രി
വിവാഹത്തോടനുബന്ധിച്ച് പല സ്ഥലങ്ങളിലും പലതരം ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാമുണ്ടാകും. പണ്ടും ഇത്തരം ചിലത് നില നിന്നിരുന്നു. ഇപ്പോഴും നില നില്ക്കുന്നു. ഇന്ത്യ ഇതില്‍ മുന്‍പന്തിയിലുമാണ്.
ഇന്ത്യയിലെ പല സ്ഥലങ്ങളിലും ആദ്യരാത്രിയോടനുബന്ധിച്ച് പല ആചാരാനുഷ്ഠാനങ്ങളുമുണ്ട്. ഇതില്‍ ചിലതെങ്കിലും വിചിത്രമെന്നേ പറയാനാകൂ,

ആദ്യരാത്രി...കാളരാത്രി
ആദ്യരാത്രി പാലുമായി മണിയറയിലേയ്ക്കു പ്രവേശിക്കുന്ന വധുസങ്കല്പം സാധാരണയായ ഒന്നാണ്. ചിലയിടത്ത് മഞ്ഞള്‍ കലക്കിയ പാലും കുങ്കുമപ്പൂ കലക്കിയ പാലുമെല്ലാമാണ് ചിട്ടകള്‍. ഐശ്വര്യം, ആരോഗ്യം തുടങ്ങിയ സങ്കല്പങ്ങളാണ് പുറകില്‍.

ആദ്യരാത്രി...കാളരാത്രി
ചിലയിടങ്ങളില്‍ വധൂവരന്മാര്ക്ക് പാന്‍ ചവയ്ക്കാന്‍ നല്കുന്ന രീതിയുണ്ട്. വായിലെ ദുര്‍ഗന്ധമൊഴിവാക്കുക എന്നതാണ് ഉദ്ദേശം.

ആദ്യരാത്രി...കാളരാത്രി
ആദ്യരാത്രിയ്ക്കു ശേഷം ബെഡ്ഷീറ്റില്‍ രക്തമുണ്ടെങ്കിലാണ് ആ വധു കന്യകയായിരുന്നതിന്റെ തെളിവായി പഴയകാലത്തെ ഒരു വിഭാഗം കരുതിയിരുന്നത്. ഇപ്പോഴും ചില വിഭാഗക്കാര്‍ക്കിടയില്‍ ഈ വൃത്തികെട്ട ആചാരം നില നില്‍ക്കുന്നുണ്ട്. ആദ്യരാത്രിയ്ക്കു ശേഷം വരന്റെ അ്മ്മ ഈ ഷീറ്റ് പരിശോധിയ്ക്കുകയും ചെയ്യുന്നു. എന്നോ പുറന്തള്ളപ്പെടേണ്ട ആചാരമെന്നതു മാത്രമല്ല, അറിവില്ലായ്മയുമുണ്ട് ഇതിനു പുറകില്‍. ചില സ്ഥലങ്ങളില്‍ ഈ ബെഡ്ഷീറ്റിനെ ചുറ്റിപ്പറ്റി പിറ്റേന്ന് ചടങ്ങുകയും ആഘോഷങ്ങളും നടന്നിരുന്നു.

ആദ്യരാത്രി...കാളരാത്രി
ബംഗാളിലെ ഒരു വിഭാഗത്തില്‍ ആദ്യരാത്രി വരന്റെ വീട്ടില്‍ വധു തങ്ങുമെങ്കിലും വരനൊപ്പം ഒരു മുറിയിലായിരിയ്ക്കില്ല. പിറ്റേന്ന് വധു തന്റെ വീട്ടില്‍ തിരിച്ചെത്തി ഭര്‍തൃഗൃഹം തനിക്കനുയോജ്യമാണെന്നു പറഞ്ഞാല്‍ മാത്രമേ വരനേയും വധുവിനേയും ഒരുമിച്ചു തങ്ങാന്‍ അനുവദിയ്ക്കൂ. കാളരാത്രി എന്നാണ് ഈ ആചാരത്തിന്റെ പേരുതന്നെ.

ആദ്യരാത്രി...കാളരാത്രി
വധൂവരന്മാരുടെ മുറി പൂക്കളും പൂമാലകളും കൊണ്ട് അലങ്കരിയ്ക്കുന്ന രീതി ഇപ്പോഴും നിലവിലുണ്ട്. റൊമാന്റിക് അന്തരീക്ഷമാണ് ഇതിനു പുറകിലെ ലക്ഷ്യം.



Click it and Unblock the Notifications
