Latest Updates
-
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ?
നിശബ്ദതയ്ക്കുമുണ്ട് ചില കാര്യങ്ങള്‍ പറയാന്‍
നിശബ്ദത പലപ്പോഴും പലര്‍ക്കും അരോചകമുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും നിശബ്ദതയ്ക്ക് ആയിരം വാക്കുകളേക്കാള്‍ മൂര്‍ച്ചയുണ്ട് എന്ന് പറയുന്നത് സത്യമാണ്. പലപ്പോഴും നിശബ്ദത പ്രതികാരം എന്ന് പറയാവുന്ന ഗണത്തിലേക്ക് ചേര്‍ക്കാവുന്ന ഒന്നാണ്. ധനം സമ്പാദിക്കണോ ഈ നിറങ്ങള്‍ ധരിയ്ക്കാം
എന്നാല്‍ നിശബ്ദത നമ്മളെ ഭയപ്പെടുത്തും ഒറ്റപ്പെടുത്തും കൂട്ടിനാളുണ്ടെങ്കിലും ആ ആളുടെ നിശബ്ദത നമ്മളെ പലപ്പോഴും കൊല്ലാക്കൊല ചെയ്യും. എന്നാലും നിശബ്ദതയ്ക്ക് ചില ഗുണങ്ങളുണ്ട്. പലപ്പോഴും പറയാതെ പറയുന്ന പല കാര്യങ്ങളും നിശബ്ദതയിലൂടെ നമുക്ക് മനസ്സിലാകും. എന്തൊക്കെ ഗുണങ്ങളാണ് നിശബ്ദത നമുക്ക് തരുന്നതെന്ന്...

നിശബ്ദത ക്രിയേറ്റീവാണ്
എല്ലാവര്ക്കും എല്ലാ കാര്യത്തിലും ക്രിയേറ്റീവ് ആയി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയില്ല. എന്നാല്‍ നിശബ്ദമായി ഇരിയ്ക്കുന്നവരില്‍ ക്രിയേറ്റിവിറ്റി കൂടതലാകും എന്നാണ് പറയുന്നത്.

വിശ്വാസവും നിശബ്ദതയും
വിശ്വാസവും നിശബ്ദതയും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. നിശബ്ദമായി ഇരിയ്ക്കുന്നയാളുകളെ കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയുന്നവരാണ് എന്നതാണ് മറ്റൊരു കാര്യം.

ജീവിതത്തിന് തുല്യത
ജീവിതത്തില്‍ പലപ്പോഴും തുല്യത പാലിക്കാന്‍ നിശബ്ദത സഹായകമാകും. സാഹചര്യം മനസ്സിലാക്കി പെരുമാറാനും നിശബ്ദത തന്നെയാണ് മുതല്‍ക്കൂട്ടും.

നിശബ്ദത സമാധാനം നല്‍കും
നിശബ്ദമായ ജീവിതം അല്പം വിരസമാണെങ്കിലും സമാധാനം ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ ഇവര്‍ എന്ത് വില കൊടുത്തും ജീവിതത്തില്‍ സമാധാനമായി ഇരിയ്ക്കാന്‍ ശ്രമിക്കും.

നിങ്ങളെ ശക്തമാക്കുന്നു
ശക്തമായ അടിത്തറ ജീവിതത്തില്‍ കെട്ടിപ്പൊക്കാന്‍ സഹായിക്കുന്നതും പലരുടേയും നിശബ്ദതയാണ്. നമുക്ക് ചുറ്റും നിലനില്‍ക്കുന്ന നെഗറ്റീവ് എനര്‍ജിയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ജീവിതത്തില്‍ ശക്തിയോടെ മുന്നേറാന്‍ നിശബ്ദത സഹായിക്കുന്നു.

പ്രണയത്തിന്റെ മറുവശം
പ്രണയത്തിന്റെ മറുവശമാണ് നിശബ്ദത എന്നു പറഞ്ഞാലും തെറ്റില്ല. കാരണം പറയാതെ പറയുന്ന പ്രണയത്തിനായിരിക്കും പലപ്പോഴും ശക്തി കൂടുതല്‍.



Click it and Unblock the Notifications
