Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മൃഗങ്ങളെ ശകുനം കണ്ടാല്‍.....
സദാനന്ദന്റെ സമയം എന്ന ദിലീപ് സിനിമ പോലെ ജീവിയ്ക്കുന്ന എത്ര സദാനന്ദന്മാര് നമുക്കിടയിലുണ്ട്. അത്രയേറെ അന്ധവിശ്വാസങ്ങള്‍ ഇല്ലെങ്കിലും പലപ്പോഴും ശകുനത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മളെല്ലാവരും. എന്തെങ്കിലും മംഗള കാര്യത്തിനിറങ്ങുമ്പോള്‍ ചൂലുമായി മുറ്റത്തു നില്‍ക്കുന്നയാളെയാണ് കാണുന്നതെങ്കില്‍ അന്നത്തെ ദിവസം പോക്കായിരിക്കും. കയ്യിലെ വിവാഹ രേഖകള്‍ സത്യമോ?
ഇത്തരത്തില്‍ ശകുനം നോക്കി കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എത്ര അവിശ്വാസി ആണെങ്കിലും ശകുനത്തില്‍ നമ്മള് വിശ്വസിച്ചു പോകും. എന്തായാലും എന്തൊക്കെ ശകുനങ്ങളും ശകുനപ്പിഴകളുമാണ് നമ്മള് ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.

പശുവിനെ ശകുനം കണ്ടാല്‍
നമ്മള് ഏതെങ്കിലും യാത്രക്കിറങ്ങിയെന്നിരക്കട്ടെ പശുവിനെയാണ് ശകുനം കാണുന്നതെങ്കില്‍ യാത്രയുടെ ഉദ്ദേശ ശുദ്ധിയനുസരിച്ച് കാര്യങ്ങള്‍ മംഗളകരമായി തീരും എന്നാണ് സൂചിപ്പിക്കുന്നത്.

പശുവും കുട്ടിയും
പശുവും കുട്ടിയും കൂടിയാണ് ശകുനമെങ്കില്‍ അന്നത്തെ ദിവസം സന്തോഷവും വിജയകരവുമായിരിക്കും എന്നാണ് പറയുന്നത്.

നായയെ ശകുനം കണ്ടാല്‍
വായില്‍ എല്ലിന് കഷ്ണമോ ഇറച്ചിയോ ആയി പോകുന്ന നായയാണ് ശകുന ലക്ഷണമെങ്കില്‍ ഇത് നല്ല ശകുനമായാണ് കണക്കാക്കപ്പെടുന്നത്.

ചാരനിറമുള്ള പൂച്ച
ചാരനിറമുള്ള പൂച്ചയാണ് രാവിലെ തന്നെ ശകുന ലക്ഷണമെങ്കില്‍ അതും ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്.

കറുത്ത പൂച്ച വീട്ടില്‍
വീട്ടിനകത്ത് കറുത്ത പൂച്ച ക്ഷണിക്കപ്പെടാതെ കയറിവരുകയാണെങ്കില് ഇതിനെ ശുഭസൂചനയായി കണക്കാക്കാം.

പൂച്ച ചെവി ചൊറിഞ്ഞാല്‍
പൂച്ച മൂന്ന് പ്രാവശ്യം ചെവി ചൊറിയുകയാണെങ്കില്‍ അത് അതിഥികള്‍ വരുന്നതിന്റെ ലക്ഷണമാണ്.

അലങ്കരിച്ച കാള
യാത്രക്കിറങ്ങുമ്പോള്‍ അലങ്കരിച്ച കാളയാണ് മുന്നില്‍ പെടുന്നതെങ്കില്‍ ഇത് ശുഭലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്.

കാക്കയെ ലക്ഷണമാക്കിയാല്‍
യാത്രക്കിറങ്ങുമ്പോള്‍ കാക്ക ഇടതുവശത്തു നിന്നും വലതു വശത്തേക്ക് പറക്കുന്നതാണെങ്കില് ഇത് ശുഭലക്ഷണമാണ്.



Click it and Unblock the Notifications
