Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഇവരോടുള്ള 'കല്യാണ' ചോദ്യങ്ങള്‍
നിങ്ങളുടെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ലേ? എങ്കില്‍ തീര്‍ച്ചയായും വിവാഹവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും സ്നേഹിതരുടെയും വിവിധ തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയേണ്ടി വരുന്നുണ്ടാവും.
ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് 23 വയസ്സ് കഴിയുന്നതോടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ നേരിടേണ്ടി വരുന്നു.
പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്നതും അലോസരപ്പെടുത്തുന്നതുമായ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക വിഷമകരമാണ്.
പെണ്‍കുട്ടികള്‍ ബന്ധുക്കളില്‍ നിന്നും കേള്‍ക്കേണ്ടി വരുന്ന വിവാഹം സംബന്ധിച്ചുള്ള ചില അലോസരപെടുത്തുന്ന ചോദ്യങ്ങള്‍

'ഇനിയെന്നാ കല്യാണം'
" അപ്പോള്‍ എന്നാണ് നിങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്? " വിവാഹം കഴിക്കാത്ത പെണ്‍കുട്ടികളോട് എല്ലാവരും ചോദിച്ച് തുടങ്ങുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. നിങ്ങള്‍ക്കും ഈ ചോദ്യം നേരിടേണ്ടി വന്നിട്ടില്ലേ?

'ഇനിയെന്നാ കല്യാണം'
"സമയമായി , ഇതുവരെ തീരുമാനിച്ചിട്ടില്ലേ?" ഈ ചോദ്യം വിവാഹത്തിന് ശേഷവും കേള്‍ക്കേണ്ടി വരും, അത് പക്ഷെ ഇത്തരത്തിലായിരിക്കും , " എപ്പോഴാണ് ഒരു കുട്ടിക്ക് ജന്മം നല്‍കുക"

'ഇനിയെന്നാ കല്യാണം'
" എന്താണ് ഇതുവരെ വിവാഹം കഴിയാതിരുന്നത്?" ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ പലപ്പോഴും നിങ്ങള്‍ വിഷമിച്ചേക്കും.

'ഇനിയെന്നാ കല്യാണം'
" വണ്ണം കൂടിയോ?" വിഷയം മാറ്റുകയാണെങ്കിലും നിങ്ങളെ ഏറ്റവും അലോസരപ്പെടുത്തുന്ന ചോദ്യങ്ങളില്‍ ഒന്നായിരിക്കും ഇത്. ഈ ചോദ്യം ശരിക്കും വണ്ണം കൂടിയോ എന്ന സംശയം നിങ്ങളില്‍ ഉണ്ടാക്കും.

'ഇനിയെന്നാ കല്യാണം'
"വിഷമിക്കേണ്ട, നിങ്ങള്‍ക്ക് വേണ്ടി ഉള്ള ആള് നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ എത്തിച്ചേരും"മുമ്പ് കേട്ട എല്ലാ ചോദ്യങ്ങളേക്കാളും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പ്രസ്താവനകളില്‍ ഒന്നാണിത്. പ്രത്യേകിച്ച് നിങ്ങളുടെ അതേ പ്രായമുളളതും അതേസമയം വിവാഹം കഴിഞ്ഞതുമായവരില് നിന്നും ആകുമ്പോള്‍.

'ഇനിയെന്നാ കല്യാണം'
"എന്റെ സുഹൃത്തിന് അറിയാവുന്ന ഒരു പയ്യനുണ്ട് നിനക്ക് ഇഷ്ടപ്പെടും എനിക്ക് തോന്നുന്നത് നിനക്കയാള്‍ അനുയോജ്യനായിരിക്കും" വിവാഹവുമായി ബന്ധപ്പെട്ടുള്ള വിവിധതരം ചോദ്യങ്ങള്‍ മാത്രമല്ല ഒരാളെ നിര്‍ബന്ധിച്ച് ഇഷ്ടപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങളും അപമാനകരമായി അനുഭവപ്പെടും.

'ഇനിയെന്നാ കല്യാണം'
"മാട്രിമോണിയല്‍ സൈറ്റുകളില്‍ ശ്രമിച്ചോ?"വിവാഹ ബ്രോക്കര്‍മാര്‍ക്ക് നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ള ആളെ കണ്ടെത്തി തരാന്‍ കഴിഞ്ഞെന്ന് വരില്ല, വെബ്സൈറ്റുകള്‍ ചിലപ്പോള്‍ നിങ്ങളെ അതിന് സഹായിച്ചേക്കാം. എന്നാല്‍ ചിലര്‍ ഇതിന് വേണ്ടി നിര്‍ബന്ധിക്കുന്നത് അസഹ്യമായി തോന്നും.

'ഇനിയെന്നാ കല്യാണം'
" എന്നാണ് വിവാഹം കഴിക്കുന്നത്?" വീണ്ടും പഴയ ചോദ്യത്തിലേക്ക് തന്നെ തിരിച്ചെത്തും. പെണ് കുട്ടികളെ സംബന്ധിച്ച് ഏറ്റവും അലോസരപെടുത്തുന്ന കാര്യങ്ങളില്‍ ഒന്ന് അവരുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ്. ഇത്തരം സമയങ്ങളില്‍ ചോദിക്കുന്ന ആള്‍ക്ക് ഒരു ചെറിയ ചിരി സമ്മാനിച്ച് നടന്ന് അകലുന്നതാണ് ഉചിതം.



Click it and Unblock the Notifications
