Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
രാത്രിയില്‍ തേങ്ങാ വെള്ളം കുടിയ്ക്കാമോ?
നമ്മള് ചെറുപ്പത്തിലേ കേട്ടു കൊണ്ടിരിയ്ക്കുന്നതാണ് അതു ചെയ്യരുത് ഇതു ചെയ്യരുത് അങ്ങിനെ ചെയ്താല്‍ ദോഷം ഇങ്ങിനെ ചെയ്താല്‍ ദോഷം എന്ന്. എന്നാല്‍ പലപ്പോഴും ഇതിനു പിന്നിലെ ശാസ്ത്രീയ കാരണങ്ങള്‍ എന്തെന്ന് പലരും അന്വേഷിച്ചിട്ടില്ല.
എന്തിനും ശാസ്ത്രീയമായ കാര്യങ്ങള്‍ ഉള്ളതു കൊണ്ട് മാത്രമാണ് പല കാര്യങ്ങള്‍ക്കും നമ്മുടെ കാരണവര്മാര് വിലക്ക് കല്‍പ്പിക്കുന്നത്. എന്തൊക്കെയാണ് നമ്മള് ചെയ്യാന്‍ മടിയ്ക്കുന്ന പല കാര്യങ്ങളുടേയും പിന്നിലെ പ്രധാന രഹസ്യം എന്നു നോക്കാം.

കടുക് വീണാല്‍ കലഹം
കടുക് നിലത്തു വീണാല്‍ വീട്ടില്‍ കലഹം ഉണ്ടാകും എന്നാണ് പറയുന്നത്. എന്നാല്‍ ഇത് പെറുക്കിയെടുക്കാനുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും കലഹത്തിന്റെ പേരില്‍ നമ്മള് പറയുന്നത്.

കറിവേപ്പില കയ്യില്‍ കൊടുക്കാമോ?
കറിവേപ്പില കയ്യില്‍ കൊടുത്താല്‍ കൊടുക്കുന്നയാളും വാങ്ങുന്നയാളും തമ്മില്‍ പിണങ്ങും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കറിവേപ്പില വേവുന്നതിനു മുന്‍പ് അതില്‍ നിന്ന് നെഗറ്റീവ് ഊര്‍ജ്ജമാണ് പ്രവഹിക്കുന്നത്. അതാണ് ഇത് കയ്യില്‍ കൊടുക്കരുതെന്ന് പറയുന്നത്.

രാത്രിയില്‍ തേങ്ങാ വെള്ളം
രാത്രിയില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ മാതാപിതാക്കള്‍ മരിച്ചു പോകും എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ രാത്രിയില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ അത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും നീര്‍ക്കെട്ടിനും കാരണമാകും എന്നതാണ് സത്യം.

ഉപ്പ് പാത്രം വീണാല്‍ ദു:ശ്ശകുനം
ശകുനത്തിനും ദു:ശ്ശകുനത്തിനും നമ്മള് പ്രാധാന്യം കൊടുക്കാറുണ്ട്. അതുപോലെ തന്നെയാണ് ഉപ്പ് പാത്രം വീണുടഞ്ഞാല്‍ ദു:ശ്ശകുനം എന്നു പറയുന്നത് ഉപ്പിന് നമ്മുടെ ജീവിതത്തില്‍ നിന്നും ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത സ്ഥാനമാണുള്ളത് എന്നത് തന്നെ.

സന്ധ്യക്ക് അടിച്ചു നനച്ച് കുളിയ്ക്കരുത്
സന്ധ്യക്ക് അടിച്ചു നനച്ച് കുളിച്ചാല്‍ ഐശ്വര്യം ഇല്ലാതാകും എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ സന്ധ്യക്ക് ഇരുട്ടായതിനാല്‍ കണ്ണ് കാണാത ചെയ്യുന്ന പ്രവൃത്തിയായതു കൊണ്ടാണ് അടിച്ചു നനച്ച് കുളിയ്ക്കരുതെന്ന് പറയുന്നത്.

നിഴല്‍ നോക്കി കളിയ്ക്കരുത്
വീട്ടിലെ കുട്ടികളോട് നിഴല്‍ നോക്കി കളിയ്ക്കരുതെന്ന് അമ്മമാര്‍ പറയുന്നത് കേട്ടിട്ടുണ്ടാവും. ഇത് അസുഖങ്ങള്‍ വരുത്തും എന്നാണ് പറയുന്നത്. എന്നാല്‍ നിഴല്‍ നോക്കിക്കളിയ്ക്കുമ്പോള് ചില കുട്ടികള്‍ക്ക് ഭയം വര്‍ദ്ധിക്കാനുള്ള സാധ്യത വലരെ കൂടുതലാണ്.

കാല് വിറപ്പിക്കുന്നത്
ചിലര്‍ എവിടെയിരുന്നാലും കാല് വിറപ്പിച്ചു കൊണ്ടിരിക്കും. എന്നാല്‍ കാല് വിറപ്പിച്ചു കൊണ്ടിരിയ്ക്കുന്നത് ദോഷങ്ങള്‍ക്ക് കാരണമാകും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കാല് വിറപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റു ജോലികള്‍ ചെയ്യുന്നതിലുള്ള ശ്രദ്ധ നഷ്ടപ്പെടും എന്നതാണ് കാര്യം.



Click it and Unblock the Notifications
