Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
പ്രകൃതി ക്ഷോഭങ്ങള്‍ക്ക് ഇത്ര ഭംഗിയോ?
പ്രകൃതി ക്ഷോഭങ്ങള്‍ക്ക് ഒട്ടും കുറവില്ല നമ്മുടെ രാജ്യത്ത്. വെള്ളപ്പൊക്കവും ഇടിമിന്നലും പേമാരിയും എല്ലാം കൊണ്ടും നാശം സംഭവിയ്ക്കുന്ന അവസ്ഥയ്ക്കും നമ്മള് നിരവധി തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ മനോഹരമാണെങ്കിലോ.
അതെ അത്രയേറെ മനോഹരമായ ദൃശ്യങ്ങളാണ് പലപ്പോഴും പ്രകൃതി ക്ഷോഭം നമുക്ക് നല്‍കുന്നത്. നാശം വിതയ്ക്കുന്നതാണെങ്കിലും ഫോട്ടോഗ്രാഫിയുടെ ഒരു നയനാനന്ദകരമായ ദൃശ്യമാണ് പലപ്പോഴും പ്രകൃതി ക്ഷോഭങ്ങള്‍ നമുക്ക് നല്‍കുന്നത്.

അഗ്നി പര്‍വ്വത സ്ഫോടനം
അഗ്നി പര്‍വ്വത സ്ഫോടനസമയത്തിന്റെ വളരെ മനോഹരമായ ഒരു ദൃശ്യമാണ് ഇത്. 2010 മാര്‍ച്ചില്‍ ഐസ്ലന്റിലാണ് ഇത്തരം മനോഹരമായ കാഴ്ച ഉണ്ടായത്.

കാലിഫോര്‍ണിയയിലെ മണ്ണിടിച്ചില്‍
കാലിഫോര്‍ണിയയില്‍ മണ്ണിടിച്ചിലില്‍ തകര്‍ന്ന ദൃശ്യമാണ് കാണുന്നത്. ആര്‍ക്കും അപകടമൊന്നും ഉണ്ടായില്ല എന്നതാണ് ഭാഗ്യം.

കടലിലെ അഗ്നിപര്‍വ്വത സ്ഫോടനം
മൈല്‍സ് മോര്ഗന് എന്ന ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് ഇത്. ഒറിഗോണിലാണ് അഗ്നിപര്‍വ്വതസ്ഫോടനത്തില്‍ ലാവ കടലിലേക്ക് ഒഴുകുന്നത് പകര്‍ത്തിയത്.

പോളിനേഷ്യയിലെ അഗ്നിപര്‍വ്വത സ്ഫോടനം
മാര്‍ച്ച് 16, 2009ലാണ് പോളിനേഷ്യയില്‍ അഗ്നി പര്‍വ്വത സ്ഫോടനം ഉണ്ടായത്. 11 കിലോമീറ്ററോളം ആണ് ലാവ ഒഴുകിയത്. ഇതിനെത്തുടര്‍ന്ന് റിക്ടര്‍സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂമികുലുക്കം ഉണ്ടായി.

ഇന്തോനേഷ്യയിലെ സുനാമി
ഇന്തോനേഷ്യയിലെ സുനാമിയാണ് ലോകത്തെ നടുക്കിയ മറ്റൊരു പ്രകൃതിക്ഷോഭം. 230000 ആളുകളാണ് ഇതില്‍ മരണപ്പെട്ടത്.

മണ്‍സൂണ്‍ മഴ
യമുനാ നദിയില്‍ മഴക്കാലത്തുണ്ടായ വെള്ളപ്പൊക്കമാണ് മറ്റൊരു കാര്യം. 1000ത്തിലധികം ആളുകള്‍ ഇതില്‍ കാണാതാവുകയും നിരവധി പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു.

ഐലന്റിലെ സൈക്ലോണ്‍
സൈക്ലോണ്‍ ആണ് മറ്റൊന്ന്. 2010-ലാണ് ഐസ്ലന്റില് സൈക്ലോണ്‍ ഉണ്ടായത്. അത്രയേറെ ശക്തിയേറിയതായിരുന്നു സൈക്ലോണ്‍.



Click it and Unblock the Notifications
