Latest Updates
-
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്!
വിവാഹത്തോടെ മലയാളത്തിനു നഷ്ടമായ അഭിനേത്രികള്‍
വിവാഹത്തോടെ ജോലി മതിയാക്കുന്ന പല സ്ത്രീകളും നമുക്ക് സുപരിചിതരാണ്. എന്നാല്‍ അപാരമായ അഭിനയ സിദ്ധി കൊണ്ട് നമ്മുടെ ഹൃദയം കീഴടക്കിയ പല അഭിനേത്രികളും വിവാഹ ശേഷം സിനിമാ രംഗം വിട്ടത് കനത്ത് നഷ്ടമാണ് ഉണ്ടാക്കിയത്.
ചിലര്‍ വിവാഹശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയെങ്കിലും പലരും ഇപ്പോഴും സ്ക്രീനിനപ്പുറത്ത് തന്നെ അവരുടെ ജീവിതം ആഘോഷിക്കുകയാണ്. ഏതൊക്കെയാണ് ഇത്തരത്തില്‍ വിവാഹത്തോടെ അഭിനയ ജീവിതത്തിന് തിരശ്ശീലയിട്ട അഭിനേത്രികള്‍ എന്നു നോക്കാം.

പാര്‍വ്വതി
ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന ഒട്ടേറെ കാഥാപാത്രങ്ങള്‍ക്ക് ജീവിന് നല്കിയ അഭിനേത്രിയാണ് പാര്‍വ്വതി. ജയറാമുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ലോകത്ത് നിന്ന് വിട്ടു നിന്നെങ്കിലും നൃത്തപരിപാടികളുമായി ഇപ്പോഴും പാര്‍വ്വതി സജീവമാണ്.

കാര്‍ത്തിക
മോഹന്‍ലാല്‍-കാര്‍ത്തിക കൂട്ടുകെട്ടില്‍ ഒട്ടേറെ നിരവധി കഥാപാത്രങ്ങളാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ വിസ്മയം തീര്‍ത്തത്. വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് കാര്‍ത്തിക.

ആനി
സംവിധായകന് ഷാജി കൈലാസിനെ വിവാഹം കഴിച്ച ശേഷം വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ആനി എന്ന ചിത്ര. അമ്മയാണെ സത്യം എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക മനസ്സില്‍ കൂടു കൂട്ടിയ അഭിനേത്രിയാണ് ഇവര്‍.

ശാലിനി
ബാലതാരമായി വന്ന് പിന്നീട് നായികയായും കമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിന്റെ ഭാര്യയായും ഇപ്പോള്‍ ബിഗ് സ്ക്രീനില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ശാലിനി. 1990 വരെ ബേബി ശാലിനി മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു.

സംയുക്താ വര്‍മ്മ
സത്യന് അന്തിക്കാടിന്റെ വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് സംയുക്താ വര്‍മ്മ സിനിമാ രംഗത്തേക്ക് ചുവടു വെയ്ക്കുന്നത്. എന്നാല്‍ പിന്നീട് നടനായ ബിജു മേനോനെ വിവാഹം കഴിച്ച് അഭിനയ രംഗത്തു നിന്നും വിടപറഞ്ഞു.

സംവൃതാ സുനില്‍
മലയാള സിനിമാ ലോകത്ത് നുണക്കുഴിയുമായി കടന്നു വന്ന താരമാണ് സംവൃതാ സുനില്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു, ഇപ്പോള്‍ വിവാഹ ശേഷം അമ്മയും ഭാര്യയുമായി തിളങ്ങുന്നു.

സരിത
നടന് മുകേഷുമായുള്ള വിവാഹശേഷം അഭിനയ രംഗം വിട്ട നടിയാണ് സരിത. പിന്നീട് അമ്മക്കിളിക്കൂടിലൂടെ തിരിച്ചു വന്നെങ്കിലും സജീവമായില്ല.

ലിസി
വിവാഹ ശേഷം അഭിനയരംഗം വിട്ട നടിയാണ് ലിസി. ഇപ്പോള്‍ പ്രിയദര്‍ശനുമായി വിവാഹ മോചനം നേടിയെങ്കിലും വീണ്ടും ഇരുവരും ഒരുമിക്കും എന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്.

നസ്റിയ നസീം
നസ്റിയ നസീം വിവാഹശേഷം അഭിനയിക്കുന്നില്ല എന്ന വാര്‍ത്ത ഇടിത്തീ പോലെയാണ് ഓരോ പ്രേക്ഷകനും ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ നസ്റിയയുടെ തിരിച്ചു വരവിനായി ആഗ്രഹിക്കുകയാണ് ഓരോ പ്രേക്ഷകനും.

ശരണ്യ
മലയാള സിനിമാ ലോകത്ത് തിളങ്ങാനായില്ലെങ്കിലും തമിഴ് സിനിമാ രംഗത്ത് തിളങ്ങി നിന്ന അഭിനേത്രിയാണ് ശരണ്യ. എന്നാല്‍ ശരണ്യയും വിവാഹ ശേഷം അഭിനയ രംഗത്തേക്ക് വന്നിട്ടില്ല.

മുക്ത
ഗായിക റിമി ടോമിയുടെ സഹോദരനെയാണ് മുക്ത വിവാഹം കഴിച്ചത്. വിവാഹ ശേഷം താല്‍ക്കാലികമായി അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് മുക്തയും.



Click it and Unblock the Notifications