Latest Updates
-
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
ഇന്ന് രാത്രി മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഈ സമയം പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 22: ഇന്ന് ഭാഗ്യം തിളങ്ങുന്ന 5 രാശിക്കാർ ഇവർ, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ജൂലൈ 22 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക! -
നീറ്റ് വിവാദം: പാർലമെന്റിൽ വൻ പ്രതിഷേധം, സഭ സ്തംഭിച്ചു; വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിൽ -
രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി താരം -
മോളിവുഡ് താരങ്ങളുടെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യം; ക്രീമുകളാണോ അതോ ക്ലിനിക്ക് ചികിത്സയോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
ബുധൻ നേർരേഖയിലേക്ക്: മുടങ്ങിക്കിടന്ന കാര്യങ്ങൾ ഇനി വേഗത്തിൽ നടക്കും, അറിയേണ്ടതെല്ലാം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിർണ്ണായകം, ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്
നിങ്ങള്‍ മരണം സ്വപ്നം കണ്ടോ?
സ്വപ്നങ്ങളുടെ വിഷയങ്ങള്‍ ലൗകികവും വിചിത്രവും ചിലപ്പോള്‍ ഭയാനകവുമാകാം. നമ്മള് ഒരു രാത്രിയില്‍തന്നെ പല തവണ സ്വപ്നങ്ങള്‍ കാണുന്നുണ്ട്. ഇവയോരൊന്നും 5 മുതല്‍20 മിനുട്ട് വരെ നീണ്ടുനില്ക്കുന്നതും അവയില്‍ മിക്കവയും പിന്നീട് മറന്നു പോകുന്നവയുമാണ്.
മരണത്തെ സ്വപ്നം കാണുന്നത് നിങ്ങളെ ഭയപ്പെടുത്താം. എന്നാല്‍ ആ ഭയവുമായി ഒരു ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിന് മുമ്പ് ഡ്രീം സ്പെഷ്യലിസ്റ്റായ ഡെല്‍ഫി എല്ലിസിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കുക.

നിങ്ങള്‍ മരണം സ്വപ്നം കണ്ടോ?
മരണം - മരണം സ്വപ്നം കാണുന്നത് നല്ല അടയാളമായാണ് പരിഗണിക്കപ്പെടുന്നത്. ഇത് ഒരു ജനനത്തെ പ്രവചിക്കുന്നതാണ്. നമ്മളിലോ മറ്റുള്ളവരിലോ ഉള്ള മാറ്റങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു. നമ്മള് ഇഷ്ടപ്പെടുന്ന ആരെങ്കിലും വ്യത്യസ്ഥമായി പെരുമാറിയാല്‍ ഇത് സ്വപ്നത്തില്‍ മരണമായി കണ്ടേക്കാം.
മരണം സംബന്ധിച്ച സ്വപ്നങ്ങള്‍ ഉത്കണ്ഠ, പ്രത്യേകിച്ച് ആരെങ്കിലും മരിച്ചതായി കേട്ട വാര്‍ത്ത മൂലം ഉണ്ടാവാം. ഇത് നമ്മുടെ നശ്വരതയെക്കുറിച്ച് ചിന്തിപ്പിക്കുകയും സ്വന്തം മരണത്തെക്കുറിച്ച് ആശങ്കയുണ്ടാവുകയും ചെയ്യും.

നിങ്ങള്‍ മരണം സ്വപ്നം കണ്ടോ?
മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ മുതിര്‍ന്നവരായി മാറിയതായി സ്വപ്നം കാണുന്നത് അവര്‍ തങ്ങളെ ആശ്രയിച്ച് ജീവിക്കുന്നതില്‍ നിന്ന് വളര്‍ന്നു എന്നതിന്റെ തിരിച്ചറിവാണ്.

വീഴ്ച
ആലീസിന്റെ അത്ഭുത ലോകത്തില്‍ ആലീസ് മുയലിന്റെ പൊത്തിലേക്ക് വീഴുന്നത് നിങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടോ? ഓരോ രാത്രിയിലും സ്വപ്നങ്ങള്‍ നിങ്ങളെ യാത്രകൊണ്ടുപോകുന്നു. അത് എങ്ങനെ അനുഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് വീഴ്ചകള്‍ സംഭവിക്കുന്നത്. ഈ വീഴ്ചകള്‍ നിങ്ങള്‍ ആസ്വദിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തിലെ വരാനിരിക്കുന്ന സാഹസികതകള്‍ നിങ്ങള്‍ ആസ്വദിക്കുന്നുണ്ട് എന്നാണ് അര്‍ത്ഥം.

പിന്തുടരല്
എന്തോ നിങ്ങളെ പിടികൂടാന്‍ വരുന്നു എന്ന തോന്നലിന്റെ പ്രതിഫലനമാണിത്. സ്വപ്നത്തില്‍ എന്താണ് നിങ്ങളെ പിന്തുടരുന്നത് എന്ന് മനസിലാക്കാനായാല് പ്രശ്നം എന്താണെന്ന് കണ്ടെത്താനാവും. എങ്കിലും അനേകം ആളുകള്‍ക്ക് തങ്ങളെ ആരോ പിന്തുടരുന്നതായ തോന്നലുണ്ടാകാറുണ്ട്. മറ്റുള്ളവരുമായുള്ള എന്തെങ്കിലും ഇടപാടുകള്‍ നിലനില്ക്കുന്നതോ, ഭൂതകാലം സ്വാധീനം ചെലുത്തുന്നത് മൂലമോ ആകാം ഇത്.

ബന്ധങ്ങള്‍-
നമ്മളുടെ ഉപബോധ മനസ്സില്‍ നിന്ന് പല തരത്തില്‍ സന്ദേശങ്ങള്‍ ലഭിക്കും. തെളിവൊന്നുമില്ലെങ്കിലും പങ്കാളി ചതിക്കുമോ എന്ന ആശങ്കയില്‍നിന്നാണ് ഈ സ്വപ്നം സാധാരണയായി ഉണ്ടാവുക. യഥാര്‍ത്ഥ ജീവിതത്തില്‍ മുന്‍കാലത്ത് വിശ്വസ്തരല്ലാത്ത ആരെങ്കിലുമായുള്ള ബന്ധം അത് വീണ്ടും സംഭവിക്കുമോയെന്ന ഭയത്തെ പ്രതിഫലിപ്പിക്കുന്നതാവും ഇത്. ഈ സ്വപ്നം തികച്ചും സാധാരണമാണ്. പ്രത്യേകിച്ച് ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍.

വീടുകള്‍
വീടുകളുടെ സ്വപ്നം നമ്മുടെ ലോകത്തിലുള്ള സ്ഥാനത്തെക്കുറിച്ചുള്ള ചിന്തയുടെ പ്രതിഫലനമാണ്. വീടിന് പുറത്തുള്ള സ്വപ്നം പുറം ലോകം കാണാന്നിങ്ങള് സന്നദ്ധമാണ് എന്നതിന്റെ സൂചനയാണ്. സ്വപ്നത്തില്‍ ജനാല കര്‍ട്ടനിട്ടതും, പൂന്തോട്ടം നന്നായി പരിപാലിക്കുന്നതുമാണെങ്കില് നിങ്ങള്‍ അച്ചടക്കമുള്ളയാളും എല്ലാം നിങ്ങളുടെ നിയന്ത്രണത്തിന് കീഴിലാണെന്ന് കാണിക്കാന്‍ ശ്രമിക്കുന്നയാളുമാണ്. വീടിനുള്ളിലെ അവസ്ഥ നിങ്ങളുടെ വൈകാരികാവസ്ഥയുടെ വ്യക്തമായ അറിവ് നല്‍കും.



Click it and Unblock the Notifications