Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ഹായ്, ഇന്ത്യന്‍ ഫുഡ്, നമ്മ ഫുഡ്...
ഇന്ത്യന്‍ ഭക്ഷണത്തിന്റെ രുചി ഇന്ത്യക്കാര്‍ക്കു മാത്രമല്ല, വിദേശീയര്‍ക്കും പ്രിയമാണ്. ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ വിദേശങ്ങളില്‍ തഴച്ചു വളരുന്നതിന്റെ കാര്യവും ഇതു തന്നെ.
രുചിപ്പെരുമയുടെ കാര്യത്തില്‍ മറ്റേതു രാജ്യത്തെ ഭക്ഷണങ്ങളേക്കാളും മികച്ചതാണ് ഇന്ത്യന്‍ ഭക്ഷണങ്ങള്‍. ഇന്ത്യന്‍ ഭക്ഷണങ്ങളെപ്പറ്റി എടുത്തു പറയേണ്ട ചില കാര്യങ്ങളുണ്ട്, ഇവയെന്തൊക്കെയെന്നു നോക്കൂ, ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കാന്‍ 10 കാരണങ്ങള്‍

ആറു രുചികള്‍
ആറു രുചികള്‍ ഒത്തിണങ്ങുന്നവയാണ് ഇന്ത്യന്‍ ഭക്ഷണങ്ങള്‍. അതായത് എരിവ്, മധുരം, പുളി, കയ്പ്, ഉപ്പ്, ചവര്‍പ്പ് എന്നിങ്ങനെയുള്ളവ. എന്നാല്‍ ഇവയെല്ലാം ഒരുമിച്ചുള്ള ഒരു ഭക്ഷണങ്ങളുമില്ല.

മസാല
മസാലകളാണ് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് ആത്മാവ് നല്കുന്നതെന്നു പറയാം. ഇന്ത്യന്‍ രുചിയെന്നാല്‍ മസാല രുചിയാണ്.

മധുരം
പോര്‍ച്ചുഗീസുകാരാണ് റിഫൈന്‍ഡ് ഷുഗര്‍ ഇന്ത്യയില്‍ കൊണ്ടുവന്നത്. ഇതിനു മുന്‍പ് തേന്‍, ഫ്രൂട്സ് എന്നിങ്ങനെയുളള സ്വാഭാവിക മധുരങ്ങളായിരുന്നു ഭക്ഷണങ്ങളില്‍ ചേര്‍ത്തിരുന്നത്.

ചിക്കന്‍ ടിക്ക മസാല
ഇന്ത്യന്‍ ചിക്കന്‍ വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചിക്കന്‍ ടിക്ക മസാല. എന്നാല്‍ ഇതിന്റെ പിറവി സ്കോട്ലന്റിലെ ഗ്ലാസ്ഗോവിലാണ്.

ദം ബിരിയാണി
ദം ബിരിയാണി ഇന്ത്യന്‍ രുചികളില്‍ മുന്നിട്ടു നില്ക്കുന്ന ഒന്നാണ്. അവാധിലെ നവാബ് ഭരിച്ചിരുന്നപ്പോള്‍ ഭക്ഷണത്തിനു കുറവു വന്നു. ഈ സമയത്ത് പാവങ്ങള്‍ക്ക് ആവശ്യത്തിന് ആഹാരമുണ്ടാക്കി നല്കാന് നവാബ് ആവശ്യപ്പെട്ടു. അടച്ച വലിയ പാത്രങ്ങളില്‍ മാവു കൊണ്ടു സീല്‍ ചെയ്തുണ്ടാക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കുറവ് ചേരുവകള്‍ കൊണ്ടും ഇന്ധനം കൊണ്ടും ധാരാളം ഭക്ഷണം ഉണ്ടാക്കുവാനാണ് നവാബ് ഈ രീതി അവലംബിച്ചത്. ഇതി പില്ക്കാലത്ത് ദം ബിരിയാണിയെന്ന പേരില്‍ പ്രശസ്തി നേടി.

ഇന്ത്യന്‍ ഭക്ഷണം
ഇന്ത്യന്‍ ഭക്ഷണം മൂന്നു തരമായി വേര്‍തിരിച്ചിരിയ്ക്കുന്നു. പച്ചക്കറികളും ജ്യൂസുമടങ്ങിയ സാത്വിക്, എണ്ണയും മസാലയും ഉള്‍പ്പെട്ട രാജ്സിക്, മദ്യം, മാംസം എന്നിവയുള്‍പ്പെട്ട താംസിക് എന്നിവയാണിവ.

ഇന്ത്യനല്ല
സമോസ, മുളക്, കുങ്കുമപ്പൂ എന്നിവയുടെയെല്ലാം ജന്മദേശം ഇന്ത്യയല്ല. ഇവ പൊതുവെ ഇന്ത്യന്‍ ഭക്ഷണഗണത്തില് പെടുമെങ്കിലും.



Click it and Unblock the Notifications
