Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
മൂക്കിന് തുമ്പിലുണ്ട് നിങ്ങളുടെ ഭാഗ്യം
ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നവരാണ് നമ്മളെല്ലാവരും. നാളെയെന്ത് എന്ന ചിന്ത പലരേയും അലട്ടുന്നതാണ്. എത്ര വിശ്വാസമില്ലാതിരിക്കുന്ന ആളു പോലും പലപ്പോഴും എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ ഉടന്‍ തന്നെ ജ്യോത്സനേയും മറ്റും കാണുന്നതിനു പുറകിലോട്ടല്ല.
എന്നാല്‍ ഇനി അത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ നമ്മുടെ മൂക്കിന് നമ്മുടെ ഭാവിയുമായി വല്ല ബന്ധവുമുണ്ടോ എന്ന നോക്കുന്നത് നല്ലതാണ്. എല്ലാവരുടേയും മൂക്ക് വ്യത്യസ്തമായതാണ്. ഈ മുഖലക്ഷണങ്ങള്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ?
പലര്‍ക്കും പല ഷേപ്പ് ആണ് മൂക്കിനുള്ളത്. ഏതൊക്കെയാണ് വിവിധ തരത്തിലുള്ള മൂക്കെന്നും എന്തൊക്കെയാണിതിന്റെ പ്രത്യേകതയെന്നും നമുക്ക് നോക്കാം.

കോണ്‍കേവ് മൂക്ക്
മൂക്കിന്റെ ആകൃതി കോണ്‍കേവ് ലെന്‍സ് പോലെയാണെങ്കില്‍ എന്തായിരിക്കും ഫലം എന്നറിയാമോ? ഉദാഹരണത്തിന് നമുക്കെല്ലാം പരിചിതയായ അമേരിക്കന്‍ താരം മെര്ലിന് മണ്‍റോയുടെ മൂക്കിന്റെ ഷേപ്പ് ഇതായിരുന്നു. ഇത്തരത്തില്‍ മൂക്കുള്ളവര്‍ ദയയുള്ളവരും പെട്ടെന്ന് സങ്കടപ്പെടുന്നവരും ആയിരിക്കും. എങ്കിലും എത്ര കഷ്ടപ്പെട്ടും വിജയം കൈപ്പിടിയിലൊതുക്കാന്‍ ഇവരെ കഴിഞ്ഞേ ആളുകളുള്ളൂ.

നിവര്‍ന്ന മൂക്ക്
നിവര്‍ന്ന മൂക്കുള്ളവര്‍ ആയിരിക്കും എണ്ണത്തില്‍ മുന്പന്. എന്തിനധികം പറയുന്നു നമ്മുടെ പ്രിയതാരം ജയസൂര്യ ഇത്തരത്തിലുള്ള മൂക്കിനുടമയാണ്. ഇവര്‍ നല്ല ബുദ്ധിശാലികളും ജീവിതത്തില്‍ വളരെയധികം കഷ്ടപ്പെട്ട് ഉന്നതിയിലെത്തിയവരും ആയിരിക്കും.

നീണ്ട മൂക്ക്
നല്ല അഴകൊത്ത നീണ്ട മൂക്കുള്ളവര്‍ ഭാഗ്യവാന്മാരായിരിക്കും. നമ്മുടെ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരും അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണും ഇത്തരത്തിലുള്ള മൂക്കിന്റെ ഉടമസ്ഥരാണ്. ആശയക്കുഴപ്പമില്ലാതെ തീരുമാനങ്ങളെടുക്കാന്‍ ഇത്തരക്കാര്‍ക്കു കഴിയും. നല്ല സംഘാടന പാടവം ഇവരുടെ കൂടപ്പിറപ്പായിരിക്കും.

പരന്ന മൂക്ക്
പരന്ന മൂക്കുള്ളവരും നമ്മുടെ സമൂഹത്തില്‍ കുറവല്ല. നമ്മുടെ പ്രിയതാര കാവ്യമാധവന് ഇത്തരത്തില്‍ പരന്ന മൂക്കിനുടമയാണ്. മറ്റുള്ളവരെ സഹായിക്കുന്നതിന് ഇവര്‍ക്ക് നല്ല കഴിവായിരിക്കും. മാത്രമല്ല കല, സാഹിത്യം എന്നീ മേഖലകളിലും പ്രശസ്തി പിടിച്ചു പറ്റും.

കോണ്‍വെക്സ് മൂക്കിന്റെ ഭാഗ്യം
കോണ്‍വെക്സ് മൂക്കാണ് ഏറ്റവും ഭാഗ്യം കൊണ്ടു വരുന്നതെന്നാണ് വിശ്വാസം. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. മറ്റുള്ളവരെ അടക്കി ഭരിക്കാനും മറ്റുള്ളവരുടെ വാക്കുകളില്‍ നിന്ന് പ്രശസ്തി പിടിച്ചു പറ്റാനും ഇത്തരക്കാര്‍ക്ക് കഴിയും.

തത്തമ്മച്ചുണ്ട് മൂക്ക്
തത്തമ്മച്ചുണ്ടിന്റേതു പോലെ വളഞ്ഞ മൂക്കുള്ളവരാണ് പ്രതിഭാശാലികള്‍. ജെ കെ റൗളിംഗിന്റെ ഹാരി പോട്ടറിന്റെ മൂക്ക് ഓര്‍മ്മയില്ലേ നിങ്ങള്‍ക്ക്. തങ്ങളുടെ ലക്ഷ്യം നേടുന്നതിനായി എത്ര പരിശ്രമിക്കാനും ഇവര്‍ തയ്യാറാകും. മാത്രമല്ല മുതിര്‍ന്നവരുടെ വാക്കുകള്‍ക്ക് കാതു കൊടുക്കുന്നതിനും ഇവര്‍ തയ്യാറാകും.

ചെറിയ മൂക്ക്
ചെറിയ മൂക്കുള്ളവര്‍ കുശാഗ്രബുദ്ധിക്കാരും അവരുടെ കാര്യസാധ്യത്തിനായി എന്തും സഹിക്കാന്‍ തയ്യാറാകുന്നവരുമായിരിക്കും. പുതിയ പുതിയ ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവരുമായിരിക്കും ഇവര്‍.

മൂക്കിന്റെ വളവ്
പത്തില്‍ ഒരാളുടെയെങ്കിലും മൂക്ക് വളഞ്ഞിട്ടായിരിക്കും. സാധാരണയില്‍ കവിഞ്ഞ ഇത്തരത്തില്‍ വളവുള്ളവര്‍ ജീവിതത്തില്‍ സാമ്പത്തികമായും ഉയര്‍ന്നു നില്‍ക്കുന്നവരായിരിക്കും. കലയുമായി ഏറ്റവും അടുത്തബന്ധം പുലര്‍ത്തുന്നവരെങ്കിലും കുടുംബത്തിനായിരിക്കും പ്രാധാന്യം കൂടുതല്‍.



Click it and Unblock the Notifications